Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഫെബ്രുവരിയില്‍ ലക്ഷ്മീനാരായണ രാജയോഗം, മിന്നിത്തിളങ്ങും നേട്ടം ഈ 5 രാശിക്ക്
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ മാറുകയും ഗ്രഹസംയോജനങ്ങള് രൂപപ്പെടുകയും ചെയ്യുന്നു. ഫെബ്രുവരിയില്‍ ബുധനും ശുക്രനും കൂടിച്ചേരാന്‍ പോകുന്നു. മകരം രാശിയിലായിരിക്കും ഈ സംയോഗം സംഭവിക്കുക. അതുമൂലം മകരത്തില്‍ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും.
എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഈ രാജയോഗത്തിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുള്ള 3 രാശികള്‍ ഉണ്ട്. ലക്ഷ്മീനാരായണ രാജയോഗത്താല്‍ ഭാഗ്യം തിളങ്ങാന്‍ പോകുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
ലക്ഷ്മീ നാരായണ രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. കൂടാതെ നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ലാഭവും ലഭിക്കും. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി ഉണ്ടാകും. ബിസിനസുകാരായവര്ക്ക് ഈ സമയത്ത് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. അതേസമയം തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. അവരില്‍ നിന്ന് നേട്ടവും പ്രതീക്ഷിക്കാം.
മിഥുനം
ലക്ഷ്മീ നാരായണ രാജയോഗം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഇതിനിടയില്‍ എവിടെ നിന്നെങ്കിലും നിങ്ങളുടെ കൈകളില്‍ പണം വരികയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാവുകയും ചെയ്യും. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല വിജയം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. കൂടാതെ പുതിയ ജോലി ആരംഭിക്കാന്‍ നല്ല സമയമാണ് ഇത്. ഈ സമയം ജോലിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടരായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം.
കര്‍ക്കിടകം
ലക്ഷ്മീ നാരായണ്‍ രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. വിവാഹിതരുടെ ദാമ്പത്യ ജീവിതം ഈ സമയത്ത് അതിശയകരമായിരിക്കും. കൂടാതെ, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും നിങ്ങള്‍ ആഗ്രഹിക്കുന്ന പുരോഗതി നേടുകയും ചെയ്യും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു നല്ല വിവാഹാലോചന വന്നേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ലഗ്നഭാവത്തില്‍ ഈ യോഗം രൂപം പ്രാപിക്കുന്നു. നിങ്ങളുടെ കരിയറില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് വളര്‍ച്ചയും പുരോഗതിയും ഉണ്ടാകും. നിങ്ങളുടെ ജോലിസ്ഥലത്ത് പ്രയത്നങ്ങള്‍ക്ക് ഉചിതമായ അഭിനന്ദനം ലഭിക്കും. ഇക്കാലയളവില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും പ്രതീക്ഷിക്കാം.
ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ബിസിനസ്സിനെ അഭിവൃദ്ധിപ്പെടുത്തുകയും നിങ്ങളുടെ കരിയറിലെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. ഇതുകൂടാതെ, സാമ്പത്തിക നേട്ടങ്ങളുടെ ശക്തമായ അവസരങ്ങളുമുണ്ട്. കുടുംബജീവിതം വളരെ മനോഹരമായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങള്‍ക്ക് അനുകൂലമായ സമയം ചെലവഴിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായി നിലനില്ക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം മൂലം മംഗളകരമായ ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മീയതയോടുള്ള താല്പര്യം വര്‍ദ്ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന വ്യവസായികള്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള വലിയ അവസരങ്ങളുണ്ട്. കന്നി രാശിക്കാരുടെ ജോലിയില്‍ പുരോഗതി ഉണ്ടാകും, നിങ്ങളുടെ ജോലിയില്‍ പ്രമോഷന് പ്രതീക്ഷിക്കാം. നിങ്ങളുടെ കുടുംബജീവിതം സുസ്ഥിരമായിരിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.
ലക്ഷ്മീ നാരായണ യോഗത്തിന്റെ പ്രാധാന്യം
ജ്യോതിഷ പ്രകാരം, ലക്ഷ്മി നാരായണ യോഗത്തെ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ശക്തമായ യോഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ബുധന്റെയും ശുക്രന്റെയും കൂടിച്ചേരല്‍ മൂലമാണ് ഈ യോഗം രൂപംകൊള്ളുന്നത്. ജാതകത്തില്‍ ഈ യോഗത്തിന്റെ സാന്നിദ്ധ്യം ഉള്ളവര്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലും തൊഴില്‍പരമായും എല്ലാ വിജയങ്ങളും ലഭിക്കും. ഈ യോഗം ജീവിതത്തില്‍ സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരും. ജാതകത്തില്‍ ലക്ഷ്മീ നാരായണ യോഗമുള്ളവര്‍ തീര്‍ച്ചയായും വിജയത്തിന്റെ പാതയിലായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
