Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അതിന്റെ രാശിചിഹ്നത്തില്‍ മാറ്റം വരുത്തുന്നു. ഒരു നിശ്ചിത കാലയളവില്‍ ഓരോ ഗ്രഹവും രാശി മാറി സഞ്ചരിക്കുന്നു. അതിന്റെ നേരിട്ടുള്ള സ്വാധീനം മനുഷ്യജീവിതത്തിലും കാണപ്പെടുന്നു. ഈ ഗ്രഹങ്ങളുടെ ചലനങ്ങള്‍ ഒരു പ്രത്യേക സ്ഥാനത്ത് ആരംഭിക്കുമ്പോള്‍, ഓരോ രാശിക്കാരുടെയും ജാതകത്തില്‍ പല ശുഭമോ അശുഭകരമോ ആയ യോഗങ്ങളും രൂപംകൊള്ളുന്നു. ഇത്തരം യോഗങ്ങളില്‍ ഏറ്റവും ശുഭകരവും ഐശ്വര്യപ്രദവുമായ യോഗമാണ് ലക്ഷ്മീ നാരായണ രാജയോഗം.
2023ലെ ആദ്യ ലക്ഷ്മീ നാരായണ രാജയോഗം ഫെബ്രുവരിയില്‍ രൂപപ്പെടും. ഈ സമയം കുംഭ രാശിയില്‍ ശുക്രനും ബുധനും കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗമുണ്ടാക്കും. 30 വര്‍ഷത്തിനു ശേഷം ആദ്യമായി ശനി കുംഭത്തില്‍ നില്ക്കുമ്പോള്, ഈ രാജയോഗം രൂപപ്പെടുന്നത് ചില രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. കുംഭം രാശിയില്‍ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടയുടന്‍ തന്നെ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും. ഈ 3 രാശിക്കാര്‍ക്ക് സമ്പത്തും വലിയ സ്ഥാനമാനങ്ങളും ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് വിവാഹ ജീവിതത്തിന്റെയും പങ്കാളിത്തത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മാധുര്യം കാണും. പങ്കാളിത്ത ജോലികളില്‍ ലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനോ ശമ്പള വര്‍ധനവിനോ സാധ്യതയുണ്ട്. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലക്ഷ്മീ നാരായണ യോഗ ഫലത്താല്‍ വളരെയേറെ പ്രയോജനങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ഈ സമയം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

മിഥുനം
ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടുന്നതോട മിഥുനം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമയം ജോലിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി ഓഫറുകള്‍ ലഭിച്ചേക്കാം. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. ജോലി അന്വേഷകര്‍ക്ക് ഈ സമയം ശുഭകരമായിരിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം നേടാന്‍ കഴിയും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം മംഗളകരവും ഫലദായകവുമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തിന്റെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് ശാരീരിക സന്തോഷത്തിന്റെയും മാതാവിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ ശാരീരിക സുഖങ്ങളും ലഭിക്കും. ഭൗതിക സുഖങ്ങള്‍ വര്‍ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വസ്തുവകകളും വാഹനങ്ങളും വാങ്ങാനാകും. വസ്തു, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം മികച്ചതാണെന്ന് തെളിയും. ഈ സമയം നിങ്ങളുടെ മാതാവിന്റെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.

ലക്ഷ്മീനാരായണ യോഗഫലങ്ങള്‍
ജ്യോതിഷത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ലക്ഷ്മീ നാരായണ യോഗം വളരെ സവിശേഷമായി കണക്കാക്കുന്നു. ശുക്രന്റെയും ബുധന്റെയും സംക്രമണം മൂലം ധനു രാശിയിലാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. ജ്യാതിഷത്തിലെ ഏറ്റവും ഭാഗ്യകരമായ യോഗങ്ങളിലൊന്നായാണ് ലക്ഷ്മി നാരായണ യോഗത്തെ കണക്കാക്കുന്നത്. ബുധനും ശുക്രനും കൂടിച്ചേര്‍ന്നാണ് ഈ യോഗം രൂപപ്പെടുന്നത്. ബുദ്ധി, യുക്തി, ആശയ വിനിമയം എന്നിവ നല്കുന്ന ഗ്രഹമായി ബുധനെ കണക്കാക്കുന്നു. നേരെമറിച്ച് ശുക്രന്, ഭൗതിക സന്തോഷം, ദാമ്പത്യ സുഖം, പ്രശസ്തി, ആഡംബരം, കല, സൗന്ദര്യം, പ്രണയം എന്നിവയുടെ ഘടകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീ നാരായണ യോഗം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടതാണ്. ഈ യോഗം സൃഷ്ടിക്കപ്പെടുമ്പോള്‍ ചിലര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ കൈവരുന്നു.



Click it and Unblock the Notifications
