Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വൃശ്ചിക രാശിയില്‍ ലക്ഷ്മീ നാരായണ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം തെളിയുന്ന കാലം
ജ്യോതിഷ പ്രകാരം ബുധനും ശുക്രനും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്നു. ഇപ്പോള്‍ ഡിസംബര്‍ 28ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ശുക്രന് ഇതിനകം ഈ രാശിയില്‍ തുടരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ബുധന്റെയും ശുക്രന്റെയും സംയോജനം രൂപപ്പെടുന്നു. അതുമൂലം ലക്ഷ്മീ നാരായണ യോഗവും രൂപം കൊള്ളുന്നു. ഈ യോഗത്തിന്റെ രൂപീകരണം മൂലം 2024 പുതുവര്‍ഷത്തില്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം അലയടിക്കും.
ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ നിങ്ങളുടെ ജോലികളെല്ലാം നല്ല രീതിയില്‍ മെച്ചപ്പെടും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. സമ്പത്തും പ്രതാപവും ഐശ്വര്യവും നല്കുന്ന ശുക്രന്റെ രാശിയിലെ മാറ്റം മനുഷ്യ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ശുക്രദേവന് ശക്തനാകുമ്പോള്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹങ്ങളും ലഭിക്കും. ലക്ഷ്മീ നാരായണ യോഗത്തിന്റെ രൂപീകരണം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം വളരെയേറെ ഗുണം ചെയ്യും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അങ്ങനെ ചെയ്യുന്നത് പ്രയോജനകരമാണെന്ന് തെളിയും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിയില്‍ ശമ്പള വര്‍ദ്ധനയോടെ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
ധനു
ധനു രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം ഗുണം ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങള്‍ ഉണ്ടാകാം. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ ബിസിനസ്സ് പ്രശസ്തി വര്‍ദ്ധിക്കും. മധുരമായ സംസാരത്തിലൂടെ എല്ലാവരുടെയും ഹൃദയം കവരും. നിങ്ങളുടെ ബന്ധുക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഇണയുമായുള്ള ബന്ധം ദൃഢമാകും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്കും ലക്ഷ്മീ നാരായണ യോഗം ഗുണം ചെയ്യും. ലഗ്നഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ആസ്വദിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു വലിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
