Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
ലക്ഷ്മിനാരായണ യോഗം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ധാരാളം
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമ്മള് പലപ്പോഴും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഒരു വിഭാഗം ആളുകള്‍ അവരുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ്. ജ്യോതിഷത്തിലും രാശിമാറ്റത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ചില രാശിമാറ്റങ്ങള്‍ നമുക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുമ്പോള് ചില രാശിമാറ്റങ്ങള്‍ നമ്മുടെ ദോഷഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതാണ് ലക്ഷ്മീ നാരായണ യോഗം. ഈ യോഗം അനുഭവിക്കാന്‍ ഇടയുള്ള മൂന്ന് രാശിക്കാരുണ്ട്.

ലക്ഷ്മി നാരായണ യോഗം ഉള്ളവര്‍ക്ക് ഈ സമയം പ്രത്യേക അനുഗ്രഹങ്ങളും ജീവിത സൗഭാഗ്യങ്ങളും ഉണ്ടാവുന്നു എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങളുടെ ചലനത്തിന് അനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങളെ നമ്മള് അല്പം ശ്രദ്ധിക്കണം. ഗ്രഹത്തിന്റെ സംക്രമണം കാരണം പലപ്പോഴും നിങ്ങളുടെ ജീവിതത്തിലും ചില ഭാഗ്യ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒക്ടോബര്‍ 26-നാണ് ലക്ഷ്മീ നാരായണ യോഗം ഉണ്ടാവുന്നത്. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാവാമെങ്കിലും അല്പം കൂടുതല്‍ ഭാഗ്യാനുഭവങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്.

എന്നാണ് ലക്ഷ്മി നാരായണ യോഗം, എന്താണ് ഇത്?
ലക്ഷ്മി നാരായാണ യോഗം രൂപപ്പെടുന്നത് ഒക്ടോബര്‍ 26-നാണ്. ജ്യോതിഷ പ്രകാരം ബുധന്റേയും ശുക്രന്റേയും സംയോജനമാണ് ഈ ദിനത്തില്‍ സംഭവിക്കുന്നത. അതിന്റെ ഫലമായാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഈ ദിനത്തില്‍ ചില രാശിചിഹ്നങ്ങള്‍ക്ക് ഈ യോഗം മികച്ച ഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത് ഏതെങ്കിലും ഒരു രാശിയില്‍ ബുധനും ശുക്രനും സംക്രമിക്കുന്നതിന്റെ ഫലമായാണ്. ഇത് മംഗളകരമായ ഫലങ്ങളാണ് ജാതകന് നല്‍കുന്നത്. ഐശ്വര്യവും സന്തോഷവും ഇത് നിറക്കുന്നു. ഇതിന് മുന്‍പ് ഒക്ടോബര്‍ 18-ന് ശുക്രന് ഈ രാശിയില്‍ സംക്രമിച്ചിട്ടുണ്ട്. ഈ സമയവും ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിരുന്നു. ഇനി ഫലം ലഭിക്കാന്‍ പോവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്‍ കന്നി രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലമായി ലക്ഷ്മി നാരായണ യോഗം ഉണ്ടാവുന്നു. ഇവര്‍ക്ക് പ്രത്യേക നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് ഇത്. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും കാരണമാകുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇതില്‍ നിന്ന് തന്നെ വളരെ വലിയ ലാഭം തേടി വരുന്നു. അതോടൊപ്പം തന്നെ പ്രത്യേക ധനലാഭവും നിങ്ങള്‍ക്ക് ലഭിക്കും. ഇത് കൂടാതെ കടബാധ്യത പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് എന്നന്നേക്കുമായി മാറുന്നതിനുള്ള സമയം കൂടിയാണ് ലക്ഷ്മീ നാരായണ യോഗം നിങ്ങള്‍ക്ക് നല്‍കുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്കും ലക്ഷ്മീ നാരായണ യോഗം മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതത്തിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിന് സഹായിക്കുന്ന ഒരു യോഗമാണ് ലക്ഷ്മീ നാരായണ യോഗം. ഏത് കാര്യത്തേയും പോസിറ്റീവ് ആയി എടുക്കുന്നതിനും അതിലൂടെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നുള്ളതാണ് ലക്ഷ്മീ നാരായണ യോഗം സൂചിപ്പിക്കുന്നത്. മകരം രാശിക്കാര്‍ക്ക് ഈ യോഗത്തിന്റെ ഫലം ലഭിക്കുന്നത് അവരുടെ ജോലിയിലും ബിസിനസിലുമാണ്. ബിസിനസില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ജോലിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഒക്ടോബര്‍ 26-ന് ശേഷം മകരം രാശിക്കാര്‍ക്ക്. ഓഫീസില്‍ നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. പണം തിരികെ ലഭിക്കുകയും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഏത് കാര്യത്തിനും ഉണ്ടാവുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ മലയാളം ഉത്തരവാദിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദയവായി ബന്ധപ്പെട്ട വിദഗ്ദ്ധനെ സമീപിക്കുക.



Click it and Unblock the Notifications
