Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഐശ്വര്യത്തിന്റെ കൊടുമുടി കയറും; കുംഭമാസത്തില്‍ സമ്പന്നയോഗം തേടിവരുന്ന നക്ഷത്രക്കാര്‍
മകരം കഴിഞ്ഞ് സൂര്യന് കുംഭത്തിലേക്ക് നീങ്ങുന്നു. ഫെബ്രുവരി 14 മുതല്‍ കുംഭ മാസം ആരംഭിച്ചുകഴിഞ്ഞു. ഫെബ്രുവരി 14 മുതല്‍ അടുത്ത ഒരുമാസക്കാലം സൂര്യന് കുംഭം രാശിയിലായിരിക്കും സഞ്ചരിക്കുക. ഈ കാലയളവില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. ബുധന്‍, ശുക്രന്, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ക്കൊക്കെ ഈ കാലയളവില്‍ സ്ഥാനചലനമുണ്ടാകും. പല ശുഭയോഗങ്ങളും ഈ സമയം ഗ്രഹമാറ്റങ്ങളാല് വന്നുചേരുന്നു. ഇതുകൂടാതെ പല വിശേഷ ദിനങ്ങളും കുംഭ മാസത്തില്‍ വരുന്നുണ്ട്.
ജ്യോതിഷപ്രകാരം കുംഭ മാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. കുഭമാസത്തില് ജീവിതത്തില്‍ ഐശ്വര്യത്തിന്റെ കൊടുമുടിയിലെത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ ജീവിതത്തില്‍ ഭാഗ്യകടാക്ഷത്താല്‍ ഈ സമയം ധാരാളം ശുഭകാര്യങ്ങള്‍ സംഭവിക്കും. കുംഭമാസത്തില്‍ ജീവിതത്തില്‍ ഐശ്വര്യകാലം പിറക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഇത് നേട്ടങ്ങളുടെ കാലമാണ്. നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മിക്ക കാര്യങ്ങളും ഈ സമയം സഫലമാകും. വിദ്യാഭ്യാസ കാര്യങ്ങളിലും കര്‍മ്മരംഗത്തും വളരെയധികം ഉയര്‍ച്ച കാണാനാകും. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജീവിതത്തില്‍ ഒരു നല്ല ജീവിതരീതി കൈവരും. വിലപിടിപ്പുള്ള ചില വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയം അല്പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം ദാമ്പത്യ ജീവിതം മെച്ചപ്പെടും. നിങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കുറയും. കുടുംബത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. തൊഴില്‍ രംഗത്തെ നിങ്ങളുടെ പ്രകടനം വിജയം നല്‍കും. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തും. പുതിയ ഗൃഹം വാങ്ങാവാനുള്ള അവസരവും വന്നുചേരും. ഈ സമയം നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ സമയം ക്രയവിക്രയങ്ങളില്‍ ലാഭം കാണുന്നു. നിങ്ങളുടെ ജോലികള്‍ തടസപ്പെടുത്താന്‍ ശത്രുക്കള്‍ പരമാവധി ശ്രമിക്കും. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വാഹനം വാങ്ങാനാകും. സമൂഹത്തിലെ ഉന്നതരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. ചില പുതിയ ആശയങ്ങള്‍ ഈ സമയം നിങ്ങള്‍ നടപ്പിലാക്കും. പങ്കാളിത്ത ബിസിനസില്‍ നേട്ടം ലഭിക്കും. പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കടബാധ്യത അധികരിക്കാതിരിക്കാന്‍ അല്പം ശ്രദ്ധ വേണം. പുതിയ വ്യക്തികളുമായി ചങ്ങാത്തമുണ്ടാകും. കുട്ടികള്‍ വിദ്യാഭ്യാസ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
കുംഭമാസത്തിന്റെ പ്രത്യേകതകള്‍
കേരളത്തിലും ചില കൊങ്കണ്‍ പ്രദേശങ്ങളിലും പിന്തുടരുന്ന മലയാളം കലണ്ടറിലെ 12 മാസങ്ങളില്‍ ഏഴാമത്തെ മാസമാണ് കുംഭമാസം. 2024-ല്‍ കുംഭമാസം ഫെബ്രുവരി 14-ന് ആരംഭിച്ച് മാര്‍ച്ച് 13-ന് അവസാനിക്കും. കുംഭ ഭരണി ഉത്സവവും ആറ്റുകാല്‍ പൊങ്കാലയുമാണ് കേരളത്തിലെ കുംഭമാസത്തിലെ പ്രധാന ആഘോഷങ്ങള്‍. കുംഭമാസം തമിഴ് കലണ്ടറിലെ മാസി മാസത്തോടും മറ്റ് പരമ്പരാഗത ഹിന്ദു കലണ്ടറുകളിലെ മാഘ മാസവും ഫാല്ഗുണ മാസവും ഗ്രിഗോറിയന്‍ കലണ്ടറിലെ ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളുമായി ചേര്‍ന്ന് നില്ക്കുന്നു. കുംഭ സംക്രാന്തി, വസന്ത പഞ്ചമി, ജയ ഏകാദശി, ആറ്റുകാല്‍ പൊങ്കാല, വിജയ ഏകാദശി, മഹാ ശിവരാത്രി തുടങ്ങിയവയാണ് ഈ വര്‍ഷം കുംഭ മാസത്തില്‍ വരുന്ന പ്രധാന ആഘോഷ ദിനങ്ങള്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
