കുംഭമാസം സമ്പൂര്‍ണഫലം: 27 നക്ഷത്രത്തിനും (അശ്വതി- രേവതി) ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 14 വരെ

മലയാളത്തില്‍ പുതിയ മാസത്തിന് തുടക്കം കുറിക്കുകയാണ്. ഫെബ്രുവരി 13-നാണ് കുംഭമാസത്തിന് തുടക്കം കുറിക്കുന്നത്. കുംഭമാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഈ സമയം മുന്നോട്ട് പോവുന്നതിന്. എന്നാല്‍ എല്ലാ രാശിക്കാരിലും ഗ്രഹമാറ്റം ദോഷങ്ങളല്ല വരുത്തുന്നത്, ചിലരില്‍ ഇത് ഗുണഫലങ്ങളും നല്‍കുന്നുണ്ട്.

Kumbham (Aquarius) Month 2022

കുംഭ മാസത്തില്‍ 27 നക്ഷത്രക്കാരില്‍ ജീവിതത്തില്‍ കരിയറിലും പ്രണയത്തിലും കുടുംബജീവിതത്തിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാര്‍ക്ക് കുംഭമാസത്തിലെ ഫലം എപ്രകാരം എന്ന് നോക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള അനുമോദനങ്ങള്‍ ലഭിക്കുന്നു. അധികാരം സ്വന്തമാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. കലാകായിക രംഗത്ത് സന്തോഷവും അംഗീകരവും വന്നു ചേരും. ആരോഗ്യം ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് അഭിമാനബോധം വര്‍ദ്ധിക്കുന്ന സമയമാണ്. പല കാര്യങ്ങള്‍ക്കും മേലധികാരികളുടെ പിന്തുണ ലഭിക്കുന്നു. വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ദൂരയാത്രകള്‍ നടത്തുന്നതിന് സാധ്യതയുണ്ട്. തൊഴില്‍പരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ആതുരസേവന രംഗത്ത് അംഗീകാരം തേടിയെത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അംഗീകാരം ലഭിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളെ പല കാര്യങ്ങളിലും സഹായിക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികരംഗം ശക്തമായിരിക്കും.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി ഭവിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലാഭം ലഭിക്കാം. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ചികിത്സകള്‍ ഫലപ്രദമായി നടക്കുന്നു. മാനസിക സന്തോഷം നിലനില്‍ക്കുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന സമയമാണ്. ബിസിനസില്‍ ലാഭം ലഭിക്കുമെങ്കിലും നഷ്ടങ്ങളും അതുപോലെ തന്നെ ഉണ്ടാവാം. പൊതുപ്രവര്‍ത്തനത്തില്‍ തല്‍പ്പരരായിരിക്കും. ഉപരിപഠനത്തിന് വിദേശത്തേക്ക് പോവാന്‍ ഭാഗ്യം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ആംഡംബരത്തില്‍ ഭ്രമം വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ സൗഹൃദങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സമയമാണ്. വീഴ്ചയോ മുറിവോ ഉണ്ടായാല്‍ വെച്ചുകൊണ്ടിരിക്കരുത് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ശത്രുക്കള്‍ വര്‍ദ്ധിക്കാം. രോഗങ്ങള്‍ ബാധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ സ്ഥാനക്കയറ്റം സംഭവിക്കും. ശമ്പളവര്‍ദ്ധനവും ഉണ്ടാവുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. നഷ്ടം ലാഭമായി മാറുന്നു. ഏത് കാര്യത്തേയും നല്ലതുപോലെ മനസ്സിലാക്കി മാത്രം സംസാരിക്കുക. യാത്രകള്‍ ഗുണകരമായി മാറുന്നു. തൊഴിലില്‍ വരുമാനം വര്‍ദ്ധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മാസമാണ്. ആഗ്രഹിച്ച വിഷയങ്ങളില്‍ ഉന്നതപഠനം നടത്തുന്നു. ചിലരില്‍ നിന്ന് വേദനാജനകമായ പെരുമാറ്റം ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം. കൂടുതല്‍ സംസാരിക്കുന്നത് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ചേക്കാം.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം എന്നില്ല. അതില്‍ ഇവര്‍ ചെറിയ രീതിയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ പരാജയം സംഭവിക്കാം. അഗ്നി, ജലം എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ഭാഗ്യം ഇവരോടൊപ്പമുണ്ടായിരിക്കുമെങ്കിലും അമിത ആത്മവിശ്വാസം ഇവരെ കുഴിയില്‍ ചാടിക്കാം. അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ജീവിത നിലവാരം ഉയരുന്നു. അത് പലപ്പോഴും നിങ്ങളില്‍ ഒരു പുതുപ്രതീക്ഷ നിലനിര്‍ത്തുന്നു. വീടിന്റെ പണി തുടങ്ങുന്നതിന് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. പഠനത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറകോട്ട് പോവാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിഭാരം വര്‍ദ്ധിക്കാം.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ശുക്രനുദിക്കുന്ന സമയമാണ്. ഇവരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കലാരംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ലഭിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അതില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യമാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സാമ്പത്തികം ശക്തമായിരിക്കും.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ സമയമാണ് കുംഭ മാസം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിദേശയാത്രക്ക് അനുകൂല സമയമാണ് ഉത്രം നക്ഷത്രക്കാര്‍ക്ക്. ധനപരമായി ഇവര്‍ക്ക് ധാരാളം നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പഠനത്തില്‍ അല്‍പം പുറകോട്ട് പോവാം.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. പുതിയ മാറ്റങ്ങള്‍ പലപ്പോഴും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. പുതിയ ബന്ധങ്ങള്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നു. ആഢംബരങ്ങള്‍ക്ക് വേണ്ടി അധികം പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടി വരുന്നു. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു. അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഏത് കാര്യത്തിനും ആലോചിച്ച് മാത്രം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം.. ശുക്ര-ഗുരു സംയോഗത്തിന്റെ മാറ്റം ഈ നക്ഷത്രക്കാര്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് പ്രവര്‍ത്തന മാറ്റങ്ങള്‍ പല വിധത്തില്‍ ബാധിക്കുന്നു. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാവുന്നു. വിദേശയാത്രകള്‍ പലതും നിങ്ങളെ കാത്തിരിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള സമയമാണ്. സ്വന്തമായി ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നും സാമ്പത്തിക ലാഭം ലഭിക്കുന്നു. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് ആരോഗ്യത്തില്‍ മാറ്റം സംഭവിക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് മന:സന്തോഷവും ദേഹസുഖവും വര്‍ദ്ധിക്കുന്നു. പല പ്രവര്‍ത്തനങ്ങളും വിജയത്തിലെത്തുന്നതിന് സാധ്യതയുണ്ട്. ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. പ്രണയം വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കുന്നു. കുടുംബത്തിന്റെ പിന്തുണ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് പല കൂട്ടുകെട്ടുകളും സന്തോഷം നല്‍കുന്നു. യാത്രകള്‍ കൂടുതല്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. കാലങ്ങളായി നടക്കാതിരുന്ന പല കാര്യങ്ങളും നടക്കുന്നു. കച്ചവടക്കാര്‍ക്ക് ലാഭം ലഭിക്കുന്നു. അമ്മയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റം വരുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി സമയം കണ്ടെത്തും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം സ്ഥിരമായിരിക്കും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പഠനാവശ്യത്തിന് വേണ്ടി വിദേശത്ത് പോവുന്നതിനുള്ള യോഗം കാണുന്നു. വീടിന്റെ പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹാലോചനകളില്‍ പലതും തീരുമാനമാവാതെ പോവുന്നു. പുതിയ ജോലികള്‍ ഏറ്റെടുക്കുമ്പോള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയോടെ സംസാരിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ ദോഷങ്ങളും മാറി ഗുണാനുഭവങ്ങള്‍ വരുന്ന സമയമാണ്. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ബിസിനസ് വിജയിക്കും.

പൂരാടം

പൂരാടം

പൂരാടം നനക്ഷത്രക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ശുക്രന്റെ രാശിമാറ്റം നിമിത്തം ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സ്ഥിതി ശക്തമാവുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഒന്നാമതാവും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു, ആരോഗ്യം ശ്രദ്ധിക്കണം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. പല കോണില്‍ നിന്നും ലാഭം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സാഹസികമായ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവും. ജോലിയില്‍ അനുകൂല സമയമാണ്. സാമ്പത്തികം മികച്ചതായിരിക്കും.

തിരുവോണം

തിരുവോണം

തിരുവോണ നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും പല കോണില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. സഹപ്രവര്‍ത്തകരോട് സന്തോഷത്തില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും ഓഫീസില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നേറുന്നതിന് സാധിക്കുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ഏത് കാര്യത്തിനും വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. എങ്കില്‍ മാത്രമേ അത് നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. നന്മയുള്ളവരുടെ സഹായം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവുന്നു. ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇത് കുടുംബത്തേയും ബാധിച്ചേക്കാം. സന്താനങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതെങ്കിലും ഇവരെ ബാധിക്കാം. വരവും ചിലവും സന്തുലിതമായിരിക്കും.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായിരിക്കും. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമായിരിക്കും കുംഭമാസം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പലരുടയേും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പല വിധത്തിലുള്ള കാര്യങ്ങളും ചെയ്യേണ്ടതായി വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നു. വസ്തുവോ വീടോ വാഹനമോ വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ചികിത്സക്ക് വേണ്ടി പണം ചിലവാക്കുന്നതിന് യോഗം കാണുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാവാം. ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടി വരാം. വരവിനേക്കാള്‍ കൂടുതല്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഖഭോഗങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ സന്തോഷവും സാക്ഷാത്കാരവും ഉണ്ടാവുന്നു. ഗ്രഹപ്പിഴകള്‍ ഉണ്ടായതിനാല്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമാക്കണം.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സത്യം. ചില കൂട്ടുകെട്ടുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. വിദേശത്ത് ജോലിക്കും പഠനാവശ്യത്തിനുമായി പോവുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ പഠനത്തിന്റെ കാര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion