Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രഹ്മലോകവാസത്തിലേക്ക് അടുപ്പിക്കും കുംഭ സംക്രാന്തി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ രാശിചക്രം മാറുന്നു. സൂര്യദേവന് സംക്രമിക്കുമ്പോള്‍ അതിനെ സംക്രാന്തി എന്നാണ് അറിയപ്പെടുന്നത്. 12 രാശികളേയും സൂര്യ സംക്രമണം ബാധിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഫെബ്രുവരി 13ന് തിങ്കളാഴ്ച സൂര്യന് മകരം വിട്ട് കുംഭം രാശിയില്‍ പ്രവേശിക്കും. ഇത് കുംഭ സംക്രാന്തി എന്ന് അറിയപ്പെടും. ഈ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും.
കുംഭ സംക്രാന്തി ദിനത്തില്‍ സംഗമ തീരത്ത് കുംഭമേള സംഘടിപ്പിക്കാറുണ്ട്. അതിനാല്‍ ഈ ദിവസം നദികളില്‍ സ്നാനം ചെയ്യുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. കുംഭ സംക്രാന്തി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കുളിച്ച് സൂര്യദേവനെ ആരാധിക്കുന്നത് പ്രത്യേക നേട്ടങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. കുംഭ സംക്രാന്തിയുടെ ശുഭ സമയവും പൂജാ രീതിയും എന്തെന്ന് ഇവിടെ വായിച്ചറിയാം.

കുംഭ സംക്രാന്തി ശുഭമുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ പ്രകാരം കുംഭ സംക്രാന്തി ദിനത്തില്‍ പുലര്‍ച്ചെ 04.31 മുതല്‍ 05.16 വരെയായിരിക്കും ബ്രാഹ്മ മുഹൂര്‍ത്തം. ഈ ദിവസം രാവിലെ 07.08 മുതല്‍ 09.57 വരെ പുണ്യകാലവും പകല്‍ 08.02 മുതല്‍ 09.57 വരെ മഹാപുണ്യകാലവുവും ആയിരിക്കും. ഈ കാലയളവില്‍ സ്നാനം ചെയ്യുന്നതിലൂടെയും ദാനം ചെയ്യുന്നതിലൂടെയും ആരാധിക്കുന്നതിലൂടെയും ഒരു വ്യക്തിക്ക് സൂര്യദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കുംഭ സംക്രാന്തി പൂജാവിധി
കുംഭസംക്രാന്തി ദിനത്തില്‍ ഗംഗാസ്നാനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ഗംഗയില്‍ കുളിക്കണം. ഇത് സാധ്യമല്ലെങ്കില്‍ ഗംഗാജലം വെള്ളത്തില്‍ കലര്‍ത്തി വീട്ടില്‍ കുളിക്കുക. ഇതിനുശേഷം ശുദ്ധമായ ഒരു പാത്രത്തില്‍ ഗംഗാജലം, എള്ള്, അരി, പൂക്കള്‍ എന്നിവ കലര്‍ത്തി സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഇത് ചെയ്ത ശേഷം ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും സൂര്യദേവന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ഈ ദിവസം ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട് ബ്രാഹ്മണര്‍ക്കും അഗതികള്‍ക്കും പാവപ്പെട്ടവര്‍ക്കും നിങ്ങളുടെ കഴിവിനനുസരിച്ച് ഭക്ഷണമോ പണമോ വസ്ത്രമോ ദാനം ചെയ്യുക.

കുംഭ സംക്രാന്തി ദിനത്തിന്റെ പ്രാധാന്യം
ഹിന്ദുമതത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും പുണ്യനദിയില്‍ കുളിക്കുന്നതും വളരെ പുണ്യകരമായ പ്രവൃത്തികളായി കണക്കാക്കപ്പെടുന്നു. വിശേഷദിവസങ്ങളില്‍ കുളിച്ച് ദാനം ചെയ്യുന്നത് പലമടങ്ങ് ഫലം നല്കുന്നു. കുംഭ സംക്രാന്തി ദിനത്തിലും ദാനം ചെയ്യുന്നതിനും സ്നാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. കുംഭസംക്രാന്തി ദിനത്തില്‍ പുണ്യനദിയില്‍ കുളിച്ചാല്‍ ബ്രഹ്മലോകം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. കുംഭസംക്രാന്തി നാളില്‍ സ്നാനം ചെയ്ത് ദാനം ചെയ്യാത്തവന് അനേകം ജന്മങ്ങള് ദരിദ്രനായി തുടരുന്നു.

സൂര്യ ശനി സംയോജനം
കുംഭ സംക്രാന്തി ദിനത്തില്‍ സൂര്യന്റെയും ശനിയുടെയും സംയോജനമുണ്ടാകും. ഇത് ചില രാശിചിഹ്നങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍, കുംഭ സംക്രാന്തി നാളില്‍ രാവിലെ കുളിച്ച ശേഷം ശനിദേവനെ സ്മരിച്ച് കറുത്ത എള്ള്, കറുത്ത ഉലുവ, നീല പൂക്കള്‍ എന്നിവ ദാനം ചെയ്യുക. ഈ രണ്ട് ഗ്രഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ, അവയുടെ ദോഷഫലങ്ങള്‍ അവസാനിക്കുകയും നിങ്ങള്‍ക്ക് ഗുണം ലഭിക്കുകയും ചെയ്യും.

കുംഭ സംക്രാന്തി ആചാരങ്ങള്‍
കുംഭ സംക്രാന്തിയുടെ വേളയില്‍ ഭക്തര്‍ പുണ്യനദികളില്‍ സ്നാനം ചെയ്ത് സൂര്യഭഗവാന്റെ അനുഗ്രഹം തേടി ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. പുണ്യസ്നാനം ജന്മപാപങ്ങളെ ശുദ്ധീകരിക്കുമെന്നും ഭക്തര്‍ക്ക് മോക്ഷം ലഭിക്കാന്‍ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കുംഭ സംക്രാന്തി ദിനത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ബ്രാഹ്മണര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യവസ്തുക്കളും നല്കുന്നു. കുംഭ സംക്രാന്തി ദിനത്തില്‍ ഭക്തര്‍ കറുത്ത എള്ള് കൊണ്ടുള്ള സാധനങ്ങള്‍ ദാനം ചെയ്താല്‍ സൂര്യദേവനും വിഷ്ണുവും ശനിദേവനും അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം.

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍
ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സൂര്യദേവനെ ആരാധിക്കുകയും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ആദിത്യ ഹൃദയ ശ്രോത്തം ചൊല്ലുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ബഹുമാനവും ഉയര്‍ന്ന പദവിയും ഒപ്പം സൂര്യദേവന്റെ അപാരമായ അനുഗ്രഹങ്ങളും കൊണ്ടുവരുന്നു. സൂര്യദേവനെ പ്രീതിപ്പെടുത്തിയാല്‍ എല്ലാ മേഖലയിലും വിജയം സുനിശ്ചിതമാണെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications
