For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭമാസം 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണഫലം

|

കുംഭമാസത്തിന് ഫെബ്രുവരി 13-ന് തുടക്കം കുറിക്കും. ഈ മാസം മാറുന്ന ഗ്രഹങ്ങളും സമയവും നാഴികയും വിനാഴികയും എല്ലാം നോക്കി നമുക്ക് 27 നക്ഷത്രത്തിന്റെ ഫലങ്ങളെ മനസ്സിലാക്കാം. 27 നക്ഷത്രത്തിന്റെ ഫലങ്ങളില്‍ എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്നും എന്തൊക്കെ ഗുണദോശഫലങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കുംഭമാസ നക്ഷത്രഫലങ്ങളില്‍ അശ്വതി മുതലുള്ള നക്ഷത്രക്കാരില്‍ ഫലങ്ങള്‍ ഇപ്രകാരമാണ്.

Kumbha Month 2022

ജ്യോതിഷവും നക്ഷത്രഫലവും പറയുന്നതെല്ലാം ശരിയാണെന്ന് ഞങ്ങള്‍ വാദിക്കുന്നില്ല. എന്നാല്‍ ഓരോരുത്തരുടേയും ജനന സംയവും നാഴികയും വിനാഴികയും എല്ലാം കണക്കാക്കി മലയാള പുതുവര്‍ഷത്തില്‍ എന്താണ് ഇവര്‍ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം രാശിക്കാരില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ആദ്യ പാദത്തില്‍ അപ്രതീക്ഷിത വരുമാനം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് കുംഭമാസം. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ തൊഴിലില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ അവരുടെ ജോലിയില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ മികച്ച പ്രതീക്ഷകള്‍ മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. ഏറെകാലമായിട്ടും നിങ്ങള്‍ക്ക് നടക്കാത്ത പല കാര്യങ്ങളും ഈ മാസം നടക്കുന്നു. ഈ നക്ഷത്രക്കാരില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത രീതിയില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ആശുപത്രി കാര്യങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

ഇടവക്കൂര്‍ : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍ : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാര്‍ക്ക് കുംഭ മാസത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഈശ്വരാനുകൂല്യം ഇവരില്‍ എപ്പോഴും കാണുന്നു. ജോലിക്കാര്യത്തില്‍ ആദ്യം അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അത് മാറി വരുന്നുണ്ട്. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ഇവരില്‍ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നു. വരുമാനത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിലവുകള്‍ ഇല്ല. വരുമാനം പല കോണുകളില്‍ നിന്നും വര്‍ദ്ധിക്കുകയും മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂറുകാര്‍ക്ക് വളരെയധികം ഗുണകരമായ ഒരു മാസമാണ് കുംഭമാസം. അവര്‍ക്ക് ചുറ്റും പല വിധത്തിലുള്ള പോസിറ്റീവ് ആയ കാര്യങ്ങളും സംഭവിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. മാസത്തിന്റെ അവസാനത്തില്‍ ജീവിതത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം പൊതുവേ അനുകൂലമല്ലാത്ത ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഇതില്‍ തളര്‍ന്ന് പോവാതെ പ്രാര്‍ത്ഥനകളും നേര്‍ച്ചകളും മുടങ്ങാതെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. നഷ്ടങ്ങള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കടം വാങ്ങി ദുരിതക്കയത്തില്‍ ആവുന്നതിനുള്ള ഒരു സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. വാഹന ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ബന്ധം മികച്ചതായിരിക്കും. ഈ സമയത്ത് പല ഭാഗ്യമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ മികച്ച മാസമായിരിക്കും ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച ഉറവിടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ബിസിനസ് വര്‍ദ്ധിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ കൂടുന്നു.

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. എന്ത് ചെയ്യുമ്പോഴും അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിച്ച് വാഹനം ഓടിക്കണം. അവസാന ആറുമാസത്തില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹം കഴിച്ചവര്‍ അവരുടെ ജീവിതത്തില്‍ മികച്ച സമയമായി കണക്കാക്കുന്ന മാസമായിരിക്കും ഈ മാസം. പണത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ നടത്തിയെടുക്കുന്നു. ദൈവാദീനം ഉള്ള മാസമായിരിക്കും.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലക്കൂറുകാര്‍ക്ക് മികച്ച മാസമാണ് ഇപ്പോഴുള്ളത്. വരുന്ന ദിവസങ്ങളില്‍ ഇവരെ കാത്ത് പല വിധത്തിലുള്ള നല്ല കാര്യങ്ങളും കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമായിരിക്കും കുംഭമാസം. പുതിയ ജോലി ലഭിക്കുന്നതിനോ അല്ലെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കൂടുതലാണ് ഇവര്‍ക്ക്. എന്നാല്‍ അതിന് വേണ്ടി ഇവര്‍ വളരെയധികം പ്രയത്നിക്കേണ്ടതായി വരും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത ഈ നക്ഷത്രക്കാര്‍ക്കുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണ്ടതാണ്.

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന ഒരു സമയമാണ് കുംഭമാസം. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും ഐശ്വര്യവും വര്‍ദ്ധിക്കുന്ന സമയമാണ് ഇത്. ജോലിക്കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. മക്കളുടെ അപ്രതീക്ഷിത വിജയം ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. വീട് പണി തുടങ്ങുന്നു ഈ മാസത്തില്‍. വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ വേണം. വിദേശയാത്രക്കുള്ള സാധ്യത ഈ നക്ഷത്രക്കാരില്‍ ഉണ്ട്. ജോലി ലഭിക്കുന്നതിനുള്ള സാധഅയതയുണ്ട്.

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാര്‍ക്ക് മികച്ച സമയമായിരിക്കും ഈ മാസം. ആഗ്രഹിക്കുന്നത് ഇവര്‍ക്ക് ലഭ്യമാവുന്നു. ദിനവും പോസിറ്റീവ് ഊര്‍ജ്ജത്തോടെ എഴുന്നേല്‍ക്കുന്നവരായിരിക്കും. സാമ്പത്തികമായി മികച്ച ഒരു വര്‍ഷമായിരിക്കും ഇവര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും എങ്കിലും അലസത കാണിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. വിദേശത്ത് പോവുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്നുള്ളതാണ്.

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്കും അവരുടെ മുടങ്ങിപ്പോയ കാര്യം പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നുണ്ട്. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. പരീക്ഷകളിലും മറ്റും മികച്ച വിജയം നേടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എല്ലാ വിധത്തിലുള്ള കാര്യങ്ങള്‍ക്കും തുടക്കം നിങ്ങള്‍ക്കായിരിക്കും. കുടുംബത്തില്‍ സന്തോഷം നിറയുന്നു. എല്ലാ വിധത്തിലും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഉള്ള പരിഹാരം ഈ വര്‍ഷം ലഭിക്കുന്നു.

 കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം മികച്ച ഫലം ലഭിക്കുമെങ്കിലും ഗുണദോഷ സമ്മിശ്രമാണ് കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച ഒരു വര്‍ഷം എന്ന് പറയാന്‍ സാധിക്കുകയില്ല. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലി സംബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. പരീക്ഷയില്‍ മികച്ച വിജയം ഇവരെ കാത്തിരിക്കുന്നുണ്ട്. വിവാഹയോഗത്തിനുള്ള സാധ്യത നിസ്സാരമല്ല. വിവാഹം നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീക്കൂറുകാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. കുടുംബ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സന്തോഷകരമായ ജീവിതം ഇവര്‍ക്കുണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്ത ഒരു മാസമാണ് മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക്. ആരോഗ്യം തൃപ്തികരമായിരിക്കും. വീട് പണി ആരംഭിക്കുന്നു, എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ നഷ്ടങ്ങളിലേക്ക് പോവാതെ ശ്രദ്ധിക്കണം.

27 നക്ഷത്രം : സ്ത്രീ പുരുഷ, സ്വഭാവങ്ങള്‍ ഇങ്ങനെ27 നക്ഷത്രം : സ്ത്രീ പുരുഷ, സ്വഭാവങ്ങള്‍ ഇങ്ങനെ

സര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരംസര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരം

English summary

Kumbha Month 2022: Kumbham Month Star Prediction in Malayalam

Kumbha Month 2022: Here are the Kumbha monthly star prediction in malayalam. Take a look.
Story first published: Saturday, February 12, 2022, 18:40 [IST]
X
Desktop Bottom Promotion