Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ഇന്ന് കുംഭ ഭരണി: കാര്യസാധ്യത്തിനും ആഗ്രഹസാഫല്യത്തിനും ഭദ്രകാളിക്ക് ഈ ഒരു വഴിപാട്
കുംഭ മാസത്തിലെ ഭരണി നാള് ഭദ്രകാളി ദേവിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ഈ ദിനത്തെ കുംഭ ഭരണിയായി ആഘോഷിക്കുന്നു. ഈ ദിനത്തില്‍ നാം നടത്തുന്ന പല വഴിപാടുകളും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്നു. കുംഭ ഭരണി ദിനത്തില്‍ ദേവിയെ ഇനി പറയുന്ന പ്രകാരം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടും എന്നാണ് വിശ്വാസം. ഭക്തരുടെ ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കുന്നതിന് ദേവി അനുഗ്രഹിക്കുന്ന ദിനം കൂടിയാണ് കുംഭ ഭരണി ദിനം. അതിവേഗം ഐശ്വര്യവും അനുഗ്രഹവും ചൊരിയുന്ന ദേവിയാണ് ഭദ്രകാളി. ദേവിയെ പ്രീതിപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് കുംഭ മാസത്തിലെ ഭരണി നാള്.

ചൊവ്വാദോഷങ്ങളെ പരിഹരിക്കുന്നതിനുള്ള ഒരു ദിനം കൂടിയാണ് കുംഭ ഭരണി ദിനം. പല ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭ മാസവും മീനമാസവും വളരെയധികം പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ഈ മാസത്തിലെ ഭരണി നാളില്‍ ഭദ്രകാളി ദേവിയെ ആരാധിക്കുകയും ദേവിക്ക് പ്രിയപ്പെട്ട വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നത് നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹത്തേയും പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

സഹസ്രനാമ പുഷ്പാഞ്ജലി
കുംഭ ഭരണി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ദേഹശുദ്ധി വരുത്തി ഭദ്രകാളി ക്ഷേത്രത്തിലോ ദേവി ക്ഷേത്രത്തിലോ ദര്‍ശനം നടത്തുകയും സഹസ്രനാമ പുഷ്പാഞ്ജലി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. മാത്രമല്ല മനസ്സില്‍ ആഗ്രഹിച്ച കാര്യം നടക്കുന്നതിനും ഈ ദിനം സഹസ്രനാമ പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുന്നത് നല്ലതാണ്. ദേവിയുടെ സഹസ്ര നാമങ്ങളും ജപിച്ച് കൊണ്ട് നടത്തുന്ന വഴിപാട് ആയതിനാല്‍ ജീവിതത്തില്‍ അത്രയേറെ ഐശ്വര്യവും സമാധാനവും സന്തോഷവും വഴിപാട് നടത്തുന്ന വ്യക്തിക്ക് ഉണ്ടാവുന്നു.

രക്തപുഷ്പാഞ്ജലി
ദേവിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു വഴിപാടാണ് രക്തപുഷ്പാഞ്ജലി. ഈ ദിനത്തില്‍ ദേവിയെ പ്രാര്‍ത്ഥിക്കുന്നത് വഴി തന്നെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. അത് കൂടാതെ രക്തപുഷ്പാഞ്ജലി കുംഭ ഭരണി ദിവസം നടത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ദോഷങ്ങളേയും അകറ്റുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ജീവിത വിജയം നേടുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് രക്തപുഷ്പാഞ്ജലി. ദേവിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍ അടച്ച് പൂര്‍ണമായും വിശ്വാസം അര്‍പ്പിച്ച് വേണം പ്രാര്‍ത്ഥിക്കുന്നതിന്. അതുകൊണ്ട് തന്നെ വളരെധികം വിശേഷാല്‍ വഴിപാടാണ് രക്തപുഷ്പാഞ്ജലി.

കടും പായസം
ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പ്രിയപ്പെട്ട വഴിപാടാണ് കടുംപായസം സമര്‍പ്പിക്കുന്നത്. ഇത് അതിവിശേഷപ്പെട്ട ഫലമായാണ് കണക്കാക്കുന്നത്. ജീവിത പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും വേണ്ടി കുംഭഭരണി ദിനത്തില്‍ കടുംപായസം ദേവിക്ക് വഴിപാടായി സമര്‍പ്പിക്കാം. ഇത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കുന്നതിനും കാര്യവിജയത്തിനും ഈ വഴിപാട് സമര്‍പ്പിക്കുന്നത് സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ ദോഷങ്ങളേയും പരാജയങ്ങളേയും ഇല്ലാതാക്കുന്നതിന് ഈ ദിനത്തിലെ വഴിപാട് സമര്‍പ്പിക്കുന്നതിലൂടെ ദേവി അനുഗ്രഹിക്കുന്നു. ദിനവും ഈ വഴിപാട് സമര്‍പ്പിക്കുന്നത് പോലും ദേവിയ്ക്ക് അത്രയേറെ പ്രീതികരമാണ്. അതിലുപരി കുംഭ ഭരണി ദിനത്തിലെങ്കില്‍ ജീവിതത്തില്‍ ആഗ്രഹസാഫല്യം ദേവി കനിഞ്ഞനുഗ്രഹിക്കും.

ചുവന്ന പട്ട്
ദേവിക്ക് ഏറെ പ്രിയമുള്ളതാണ് ചുവന്ന പട്ട്, ചുവന്ന പട്ട് സമര്‍പ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളേയും പൂര്‍ത്തീകരിക്കുന്നു. മനസ്സിലുള്ള ആഗ്രഹം സത്യസന്ധവും ശുദ്ധിയുള്ളതും ആയിരിക്കണം എന്ന് മാത്രം. എന്നാല്‍ ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കുന്നതിലൂടെ കുംഭ ഭരണി ദിനത്തില്‍ നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നു. പൂര്‍ണ വിശ്വാസത്തോടെ വേണം ദേവിക്ക് ഈ വഴിപാടുകള്‍ എല്ലാം തന്നെ സമര്‍പ്പിക്കുന്നത്. ദേവി നിങ്ങളെ കനിഞ്ഞനുഗ്രഹിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കി സന്തോഷദായകമായ ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നതിന് ദേവി അനുഗ്രഹിക്കുന്നു.

മറ്റ് വഴിപാടുകള്‍
കുംഭ ഭരണി ദിനത്തില്‍ ദേവിക്ക് സമര്‍പ്പിക്കാവുന്ന മറ്റ് വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഐശ്വര്യ വര്‍ദ്ധനവിനായി നമുക്ക് പുഷ്പാഭിഷേകം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ഭാഗ്യസൂക്താര്‍ച്ചന സമര്‍പ്പിക്കുന്നതിലൂടെ ജീവിതത്തില്‍ ഭാഗ്യവര്ദ്ധനവുണ്ടാവുന്നു. അഷ്ടോത്തരാര്‍ച്ചന ദേവിക്ക് കുംഭ ഭരണി ദിനത്തില്‍ സമര്‍പ്പിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. രോഗശാന്തിക്കും രോഗനിവാരണത്തിനും വേണ്ടി ദേവിക്ക് കരിക്ക് കൊണ്ട് അഭിഷേകം നടത്താവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി ദേവിക്ക് മഞ്ഞള്‍ കൊണ്ട് അഭിഷേകം നടത്താം. ശത്രുദോഷ പരിഹാരത്തിന് വേണ്ടി ചാന്താട്ടം നടത്തുന്നതും ഏറെ പ്രശസ്തമാണ്. കുങ്കുമാര്‍ച്ചനയും കുങ്കുമാഭിഷേകവും നടത്തുന്നത് നിങ്ങള്‍ക്ക് കാര്യസിദ്ധി ഫലം നല്കുന്നു. ജോലിയില്‍ വിജയവും നേട്ടവും ഉണ്ടാവുന്നതിന് വേണ്ടി പനിനീര് അഭിഷേകം നടത്താവുന്നതാണ്. ദേവിക്ക് ഏറെ പ്രശസ്തമായതാണ് പൂമൂടല്‍. ഇത് നടത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ദു:ഖദുരിതങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications