Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുംഭ ഭരണി: ഭദ്രകാളിയുടെ അനുഗ്രഹം സദാ ഇവര്ക്കൊപ്പം: വിധി പോലും തോറ്റുപോവും
ഇന്ന് കുംഭ ഭരണി, ദേവി പ്രാധാന്യമുള്ള ഒരു ദിനമാണ്. അതുകൊണ്ട് തന്നെ ഭദ്രകാളി പ്രീതിക്ക് വേണ്ടി ഈ ദിനം വളരെയധികം പ്രാര്ത്ഥിക്കേണ്ട ഒരു ദിനം കൂടിയാണ് ഇന്ന്. ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാൡഎന്ന് നമുക്കറിയാം. ഈ ദിനത്തില് നമ്മുടെ അഞ്ജതയെ ഇല്ലാതാക്കുന്നതിനും അതിലൂടെ ഞ്ജാനത്തിന് വാതില് തുറക്കുന്നതിനും അനുകൂല സമയമാണ് എന്നതാണ്. കുംഭ ഭരണി ദിനത്തില് ദേവി പ്രീതി വര്ദ്ധിപ്പിക്കുന്ന കര്മ്മങ്ങള് അനുഷ്ഠിക്കുന്നത് എന്തുകൊണ്ടും അത്യുത്തമമാണ്. ഈ ദിനത്തില് ജന്മനക്ഷത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നുണ്ട്.

കുംഭ ഭരണി വ്രതാനുഷ്ഠാനവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഈ ദിനത്തില് ലളിതാ സഹസ്രനാമം ഉരുവിടുന്നത് എന്തുകൊണ്ടും നിങ്ങളില് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഭക്തര് ഉള്ളുരുകി വിളിച്ചാല് ദേവി അത് കൈക്കൊള്ളുന്നു. അത് മാത്രമല്ല ജീവിതത്തില് ദേവി അനുഗ്രഹം സ്വന്തമാക്കിയ ചില നക്ഷത്രക്കാരുണ്ട്. അവര് ആരൊക്കെയെന്നും കുംഭ ഭരണി ദിനത്തില് അവര് ദേവി പ്രീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നും നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്ക്ക് ജീവിതത്തില് വളരെയധികം ലക്ഷ്യബോധം ഉണ്ട്. ഇവര്ക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും ജീവിത വിജയം നേടുന്നതിനും ദേവി അനുഗ്രഹിക്കുന്നു. ഇവരുടെ എല്ലാ ദോഷങ്ങളേയും അകറ്റുന്നതിന് സാധിക്കുന്നു. കൂടാതെ കര്മ്മരംഗത്തും ദേവിയുടെ അനുഗ്രഹം നിലനില്ക്കുന്നു. യാത്രകള് ധാരാളം നടത്തേണ്ടതായി വരുന്നു. ദേവിയുടെ അനുഗ്രഹത്താല് ആഗ്രഹങ്ങളെല്ലാം തന്നെ പൂര്ത്തീകരിക്കുന്നതിന് സാധിക്കുന്നു. മനസമാധാനത്തോടെ ജീവിക്കുന്നതിനും ധനഭാഗ്യത്തിനും ദേവി ഇവരെ അനുഗ്രഹിക്കുന്നു. പണച്ചിലവ് കൂടുതലെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല് ജീവിതത്തില് അനുകൂലമായ മാറ്റങ്ങള് ദേവിയുടെ അനുഗ്രഹത്തോടെ ഉണ്ടാവും. ദേവി ഭജനം ഒരിക്കലും മുടക്കരുത്. ദേവി മന്ത്രങ്ങള് ദിനവും ജപിക്കണം.

ഭരണി
ഭരണി നക്ഷത്രക്കാര്ക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. മനസന്തോഷം ഇവര്ക്കൊപ്പം ഉണ്ടാവുന്നു. നിരവധി പുരസ്കാരങ്ങള് ഇവരെ തേടി എത്തുന്നു. ജോലിയിലെ പുരോഗതിയും ദേവിയുടെ അനുഗ്രഹം നിമിത്തം ഇവര്ക്കുണ്ടാവുന്നു. വിവാഹം മത്സരപ്പരീക്ഷകള് എന്നിവയില് ഇവര്ക്ക് വിജയം ഉണ്ടാവുന്നു. ദേവിയുടെ അനുഗ്രഹം ഇവരില് എക്കാലവും നിലനില്ക്കുന്നു. കര്മ്മംഗത്തെ നേട്ടങ്ങള് നിങ്ങളെപ്പോലും അതിശയിപ്പിക്കും. ചൊവ്വാദോഷത്തിന് പരിഹാരവും ദേവി മന്ത്രങ്ങള് നിത്യം ജപിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ വിവാഹ യോഗവും ഉണ്ടായിരിക്കും. വിദേശയാത്രായോഗവും നിങ്ങളെ തേടി എത്തുന്നു. മറ്റുള്ളവരില് നിന്ന് നിങ്ങള്ക്ക് ബഹുമാനം ലഭിക്കുന്നു. ചിലവുകള് വര്ദ്ധിക്കുന്നതില് നിയന്ത്രണം വേണം. നിത്യവും ജേവിഭജനം നടത്തേണ്ടതാണ്. വെള്ളിയാഴ്ച ദിനത്തില് ദേവിക്ഷേത്ര ദര്ശനം നടത്തണം.

രോഹിണി
രോഹിണി നക്ഷത്രക്കാര്ക്ക് ദേവിയുടെ അനുഗ്രഹത്താല് കര്മ്മരംഗത്ത് ഉയര്ച്ചയുണ്ടാവുന്നു. ഊഹക്കച്ചവടത്തില് ഇവര്ക്ക് നേട്ടങ്ങള് ലഭിക്കുന്നു.. ദേവിയുടെ അനുഗ്രഹത്തോടെ വിദ്യാര്ത്ഥികള്ക്ക് പഠനത്തില് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ദേവി മന്ത്രങ്ങള് ദിനവും ജപിക്കണം. എല്ലാ ദിനവും ദേവി ക്ഷേത്രത്തില് ദര്ശനം നടത്തണം. എല്ലാ ദുരിതങ്ങളേയും ദേവിയുടെ അനുഗ്രഹത്താല് ഇല്ലാതാക്കാന് സാധിക്കുന്നു.ദിനവും വിളക്ക് തെളിയിച്ച് ദേവി മന്ത്രങ്ങള് ദിനവും പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ജീവിതത്തില് നേട്ടങ്ങള് വര്ദ്ധിക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്ക്ക് അവരുടെ ജീവിതത്തില് അങ്ങോളമിങ്ങോളം ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ഇവര്ക്ക് വിദേശയാത്രായോഗവും വിദേശത്ത് സ്ഥിരതാമസാനുമതിയും ദേവിയുടെ അനുഗ്രഹത്താല് ലഭിക്കുന്നു. കര്മ്മരംഗത്ത് ദേവിയുടെ അനുഗ്രഹത്തോടെ ഉയര്ച്ച നേടുന്നതിന് സാധിക്കുന്നു. പണം പല കോണില് നിന്നും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും നിങ്ങള്ക്ക് പല വിധത്തിലുള്ള ആനുകൂല്യങ്ങള് ലഭിക്കുന്നു. ദേവിയുടെ അനുഗ്രഹം ഇവര്ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില് സമാധാനം ഇവര്ക്ക് ദേവി അറിഞ്ഞ് നല്കുന്നു. നിത്യവും ഗൃഹത്തില് വിളക്ക് വെക്കുകയും ദേവി മന്ത്രങ്ങള് ജപിക്കുകയും ചെയ്യുക. വെള്ളി, ചൊവ്വ ദിനങ്ങളില് ക്ഷേത്ര ദര്ശനം നടത്തേണ്ടത് അത്യാവശ്യമാണ്.

പുണര്തം
പുണര്തം നക്ഷത്രക്കാര്ക്ക് ദേവി അനുഗ്രഹത്താല് തൊഴില് രംഗത്ത് നേട്ടങ്ങള് ഉണ്ടാവുന്നു. ദേവിയുടെ അനുഗ്രഹം ഇവര്ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ദേവിയെ എപ്പോഴും മനസ്സില് വിചാരിക്കേണ്ടതാണ്. വിദ്യാര്ത്ഥികള്ക്ക് ജീവിതത്തില് എല്ലാ വിജയം ലഭിക്കുന്നതിനും ദേവി അനുഗ്രഹം ഉണ്ടായിരിക്കും. എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കാന് ദേവി അനുഗ്രഹിക്കുന്നു. ദിനവും ദേവി മന്ത്രങ്ങള് ഉരുക്കഴിക്കാന് ശ്രദ്ധിക്കണം. ദേവിയെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. നിത്യവും ആരാധിക്കുകയും ദേവി മന്ത്രം നിത്യവും ജപിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ അസുഖങ്ങളും ദു:ഖങ്ങളും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില് ഉയര്ച്ച ഈ നക്ഷത്രക്കാര്ക്ക് കൈവരിക്കാന് സാധിക്കുന്നു.

മൂലം
മൂലം നക്ഷത്രക്കാര്ക്ക് ദേവി അനുഗ്രഹത്താല് ആഗ്രഹ സാഫല്യം ഉണ്ടാവുന്നു. കുടുംബത്തില് സന്തോഷവും മനസമാധാനവും നിലനില്ക്കുന്നു. വീട് പണി പൂര്ത്തീകരിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ഐക്യം ദേവിയുടെ അനുഗ്രഹത്തോടെ നിങ്ങള്ക്ക് ഉണ്ടാവുന്നു. പുതിയ ധാരാളം തൊഴില് അവസരങ്ങള് നിങ്ങള്ക്കുണ്ടാവുന്നു. ജീവിതത്തില് പല നല്ല കാര്യങ്ങളും ദേവി അനുഗ്രഹത്തില് വന്നു ഭവിക്കുന്നു. നിത്യവും ലളിതാ സഹസ്രനാമം ഉരുവിടുകയും രക്തപുഷ്പാഞ്ജലി ക്ഷേത്രത്തില് വഴിപാടായി സമര്പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങള്ക്കുണ്ടാവുന്ന എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്ക്ക് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് ദേവി അനുഗ്രഹിക്കുന്നു. മന: സന്തോഷം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. സമ്മര്ദ്ദങ്ങള് ജീവിതത്തില് നേരിടേണ്ടി വരുമെങ്കിലും എല്ലാ വിധത്തിലും ദേവിയുടെ അനുഗ്രഹത്താല് അവയെ മറികടക്കുന്നതിന് സാധിക്കുന്നു. തീര്ച്ചയായും ജീവിതത്തില് മാറ്റങ്ങള് വന്നു ചേരുന്നത് നിങ്ങള്ക്ക് അനുഭവിക്കാന് സാധിക്കുന്നു. എല്ലാ ദു:ഖദുരിതങ്ങളും ദേവിയുടെ അനുഗ്രഹത്താല് നിങ്ങള്ക്ക് മറികടക്കാന് സാധിക്കുന്നു. തീര്ച്ചയായും ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും ദേവിയുടെ അനുഗ്രഹത്താല് ഉണ്ടാവുന്നു. വെള്ളിയാഴ്ചകളില് ദേവി ക്ഷേത്ര ദര്ശനം നടത്തുകയും ദേവിയുടെ അനുഗ്രഹത്തിനായി പ്രാര്ത്ഥിക്കുകയും ചെയ്യുക.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്ക്ക് മാനസിക സമ്മര്ദ്ദം കൂടുതല് അനുഭവിക്കേണ്ടി വരുന്നു. എന്നാല് ഈ സമ്മര്ദ്ദത്തിന് പരിഹാരം കാണുന്നതിനും അവയെ പൂര്ണമായും ഇല്ലാതാക്കുന്നതിനും ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്ക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില് ധാരാളം ഗുണാനുഭവങ്ങള് ഉണ്ടാവുന്നു. കുടുംബത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദേശയാത്രക്ക് യോഗവുംസ്ഥിര താമസ അനുമതിയും നിങ്ങള്ക്ക് ലഭിക്കുന്നു. വിദ്യാര്ത്ഥികള്ക്ക് അനുകൂലമായ സമയമാണ് എന്നതില് സംശയം വേണ്ട. എല്ലാ സൗഭാഗ്യങ്ങളും ദേവിയുടെ അനുഗ്രഹത്തില് ഇവര്ക്ക് ലഭിക്കുന്നു. ദിനവും രണ്ട് നേരം വിളക്ക് വെച്ച് പ്രാര്ത്ഥിക്കുകയും ദേവി മന്ത്രങ്ങള് ജപിക്കുകയും ചെയ്യുക.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്ക്ക് സര്വ്വ വിധ ദോഷങ്ങളെ ദേവി ഇല്ലാതാക്കുന്നു. പല മംഗള കര്മ്മങ്ങള്ക്കും നിങ്ങള്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ഇതിനെല്ലാം ദേവി അനുഗ്രഹം ചൊരിയുന്നു. വിദേശ യാത്രക്ക് അനുകൂല സമയമാണ്. ദേവി ഭജനം നിത്യവും നടത്തുന്നതിന് ഉത്രട്ടാതി നക്ഷത്രക്കാര് ശ്രദ്ധിക്കണം. വന്നു ചേര്ന്ന എല്ലാ ആനുകൂല ഫലങ്ങളും നിലനിര്ത്തുന്നതിന് ദേവിയെ പ്രാര്ത്ഥിക്കണം. വെള്ളിയാഴ്ച ദിനത്തില് ദേവി ക്ഷേത്ര ദര്ശനം നടത്തുന്നതിനും ദേവിയുടെ അനുഗ്രഹത്തിനും വേണ്ടി പ്രാര്ത്ഥിക്കണം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
