Latest Updates
-
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ!
കുമാര ഷഷ്ഠി; സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹമുള്ള നാളുകാര്‍, ഭാഗ്യം കൊരിച്ചൊരിയുന്ന 3 ദിനം
ഇന്ന് വിശേഷപ്പെട്ട ഷഷ്ഠി നാളാണ്. നവരാത്രി കാലത്ത് ഷഷ്ഠി വരുന്നത് വളരെ ശുഭകമായി കണക്കാക്കുന്നു. മുരുകന്റെ കടാക്ഷം ലഭിക്കാന്‍ ഉത്തമമായ നാളാണ് ഇത്. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസുഖം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രത അനുഷ്ഠാനത്തിന്റെ നേട്ടങ്ങള്‍. സന്തതികളുടെ ശ്രേയസിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. ജ്യോതിഷപ്രകാരം ഷഷ്ഠിയില്‍ ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യം പ്രകാശിക്കുമെന്ന് പറയുന്നു. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അത്ഭുതകമായ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ് എന്നു പറയാം. വരുന്ന 3 നാള് ഈ ഈ ഫലങ്ങള്‍ നിലനില്ക്കുന്നതായിരിക്കും.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് സുബ്രഹ്മണ്യ ഭഗവാന്റെ കടാക്ഷത്തോടെ ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്തും സാമ്പത്തിക രംഗത്തും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കും. അടുത്ത മൂന്ന് നാള് ഈ ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. സുബ്രഹ്മണ്യ സ്വാമിയുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ നല്‍കും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ മാറുന്ന സമയമാണിത്. ജീവിതത്തിലെ ദുരിതങ്ങളെല്ലാം ഒഴിവായിപ്പോകും. ബിസിനസില്‍ നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറിക്കിട്ടും. പണപ്രശ്നത്താല് മുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകും. ഭഗവാന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ശുഭഫലം നല്‍കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല് എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് മുരുകന്റെ അനുഗ്രഹത്താല്‍ പലവിധ നേട്ടങ്ങള്‍ വന്നുചേരും. ജീവിതത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും. നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ വരെ നടക്കും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ചില അപ്രതീക്ഷിത കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും സൗഭാഗ്യങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ വരുന്നതായിരിക്കും. സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുന്നത് ജീവിതത്തില്‍ നല്ല ഫലം നല്‍കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് യാത്രകളെല്ലാം ശുഭഫലങ്ങള്‍ നല്‍കും. ജീവിതത്തില്‍ വളരെയധികം അനുകൂല ഫലങ്ങള്‍ ലഭിക്കും. വിദേശ ജോലികള്‍ക്ക് സാധ്യത കൂടുതലാണ്. ഭഗവാന്റെ കടാക്ഷത്താല്‍ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും. കര്‍മ്മമേഖലയില്‍ വിജയങ്ങള്‍ നേടാന്‍ സാധിക്കും. ഇഷ്ടഭക്ഷണം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. കടബാധ്യത ഒരു പരിധിവരെ വിട്ടൊഴിയും. വാഹനനേട്ടത്തിന് സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഭഗവാന്റെ കടാക്ഷത്താല്‍ നേട്ടങ്ങള്‍ ലഭിക്കും. പല ആഗ്രഹങ്ങളും ഈ സമയം നടക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ വിട്ടൊഴിയും. മനസമാധാനം കൈവരും. സുബ്രഹ്മണ്യ സ്വാമിയുടെ കടാക്ഷത്താല്‍ ജീവിതത്തിലെ പല പ്രശ്നങ്ങളും ഈ സമയം വഴിമാറിപ്പോകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications