For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതനിവാരണത്തിനും ആഗ്രഹസാഫല്യത്തിനും കുമാരഷഷ്ഠി വ്രതം

|

പരമശിവന്റെയും പാര്‍വതി ദേവിയുടെയും മകനായ കാര്‍ത്തികേയന് സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രധാന ഉത്സവമാണ് 'കുമാരഷഷ്ഠി'. മുരുകന്‍, സുബ്രഹ്‌മണ്യന്‍, കുമാരന്‍, സ്‌കന്ദന്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു. ഹിന്ദു കലണ്ടറിലെ ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിനിടയിലെ ആറാമത്തെ ദിവസത്തിലാണ് കുമാര ഷഷ്ഠി ആചരിക്കുന്നത്. പുരാണങ്ങള്‍ അനുസരിച്ച്, ഈ ശുഭദിനത്തിലാണ് 'അധര്‍മ്മ' എന്ന രാക്ഷസനെ പരാജയപ്പെടുത്താന്‍ കാര്‍ത്തികേയന്‍ അവതരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്Most read: ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുമാരഷഷ്ഠി വളരെ ഭക്തിയോടെ ആചരിക്കുന്നു. സുബ്രഹ്‌മണ്യ സ്വാമിക്കായി സമര്‍പ്പിച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലുടനീളമുണ്ട്. കുമാര ഷഷ്ഠി ആഘോഷം ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യമായ നേപ്പാളിലും പ്രസിദ്ധമാണ്. നേപ്പാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്ന വിവിധ ക്ഷേത്രങ്ങളുണ്ട്. ഇവിടങ്ങളില്‍ ഈ ദിവസം പ്രത്യേക ചടങ്ങുകള്‍ നടക്കുന്നു. ഈ വര്‍ഷം ജൂലൈ 15ന് വ്യാഴാഴ്ചയാണ് ഈ ആഘോഷ ദിനം വരുന്നത്.

കുമാരഷഷ്ഠിയുടെ പ്രാധാന്യം

കുമാരഷഷ്ഠിയുടെ പ്രാധാന്യം

കുമാരഷഷ്ഠിയുടെ പ്രാധാന്യം 'സ്‌കന്ദപുരാണത്തില്‍' വിശദീകരിച്ചിരിക്കുന്നു. കാര്‍ത്തികേയന്റെ ജന്‍മദിനമായ ഇതിനെ 'കുമാര ജയന്തി' എന്നും വിളിക്കുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് കാര്‍ത്തികേയന്‍, ദേവന്മാരുടെ സൈന്യത്തിന്റെ തലവനാണ്. കൂടാതെ ഭൂതങ്ങളെ നശിപ്പിക്കുന്നവനുമാണ്. അതിനാല്‍ ഹിന്ദുവിശ്വാസികള്‍ കാര്‍ത്തികേയനെ ആരാധിക്കുകയും ജീവിതത്തിലെ എല്ലാ തിന്മകളെയും നശിപ്പിക്കാന്‍ അനുഗ്രഹം തേടുകയും ചെയ്യുന്നു. കുമാരഷഷ്ഠി വ്രതം ആചരിക്കുന്നതിലൂടെ ഭക്തര്‍ക്ക് അവരുടെ എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കാനും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കും.

കുമാര ഷഷ്ഠി 2021

കുമാര ഷഷ്ഠി 2021

സൂര്യോദയം - ജൂലൈ 15 രാവിലെ 5:54

സൂര്യാസ്തമയം - ജൂലൈ 15, വൈകിട്ട് 7:11

ഷഷ്ഠി തിതി - ജൂലൈ 15 രാവിലെ 7:16

ഷഷ്ഠി തിതി അവസാനിക്കുന്നത്- ജൂലൈ 16 രാവിലെ 6:06

Most read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

കുമാരഷഷ്ഠി ആചാരങ്ങള്‍

കുമാരഷഷ്ഠി ആചാരങ്ങള്‍

ഈ ദിവസം ഭക്തര്‍ കാര്‍ത്തികേയനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്നു. ചന്ദന പേസ്റ്റ്, കുങ്കുമം, ചന്ദനത്തിരി, പൂക്കള്‍, പഴങ്ങള്‍ എന്നിവയുമായി പ്രത്യേക വഴിപാടുകള്‍ നടത്തുന്നു. ഈ ദിവസം സ്‌കന്ദശക്തി കവചം, സുബ്രഹ്‌മണ്യ ഭുജംഗം അല്ലെങ്കില്‍ സുബ്രഹ്‌മണ്യ പുരാണം ചൊല്ലുന്നത് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുരുകന് സമര്‍പ്പിച്ചിരിക്കുന്ന കഥകളും ഭക്തര്‍ വായിച്ചിരിക്കണം.

കുമാരഷഷ്ഠി ആചാരങ്ങള്‍

കുമാരഷഷ്ഠി ആചാരങ്ങള്‍

ചില പ്രദേശങ്ങളില്‍ ഹിന്ദു വിശ്വാസികള്‍ തങ്ങളുടെ വീടിന്റെ മുന്‍ഭാഗത്ത് ചാണകവും ചുവന്ന കളിമണ്ണും ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുന്നു. ഈ ദിവസം ഉപവാസം ആചരിക്കുന്നു. എഴുന്നേല്‍ക്കുന്ന സമയം മുതല്‍ വൈകുന്നേരം കാര്‍ത്തികേയ ക്ഷേത്രം സന്ദര്‍ശിക്കുന്നതുവരെ അവര്‍ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. പ്രാര്‍ത്ഥനയ്ക്ക് ശേഷം മാത്രമേ വ്രതം മുറിക്കാറുള്ളൂ. ചിലര്‍ ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നു. ഈ ദിവസം സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആരതിയും നടത്തുന്നു.

Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്

കുമാരഷഷ്ഠി ആരാധനയിലെ നേട്ടങ്ങള്‍

കുമാരഷഷ്ഠി ആരാധനയിലെ നേട്ടങ്ങള്‍

ഈ ദിവസത്തില്‍, സുബ്രഹ്‌മണ്യനോ പരമശിവനോ വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ ആറ് വിളക്കുകള്‍ തെളിയിക്കുന്നത് ബിസിനസ്സ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ മറികടക്കാന്‍ സഹായിക്കും. കുമാര സ്വാമിക്ക് തൈരും സിന്ധൂരവും അര്‍പ്പിച്ചാല്‍ നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ നീങ്ങിക്കിട്ടും. ശത്രുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടക്കാനും ഈ വഴിപാട് നല്ലതാണ്. സമ്പത്തും സമൃദ്ധിയും കൈവരിക്കുന്നതിനായി സ്‌കന്ദ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച മയില്‍പ്പീലി ഓഫീസ്, വീട്, ഫാക്ടറി എന്നിവയുടെ തെക്കുപടിഞ്ഞാറേ മൂലയില്‍ സൂക്ഷിക്കാം.

English summary

Kumar Shasti 2021 Date, Time and Significance in Malayalam

Kumar Sashti is dedicated to Lord Kartikeya, the son of Lord Shiva and Goddess Parvati. Read on the signifince of the day.
X
Desktop Bottom Promotion