Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
500 വര്‍ഷങ്ങള്‍ക്ക് ശേഷം കുല്‍ദീപക രാജയോഗം, 2024ല്‍ പണം കൊണ്ട് അമ്മാനമാടുന്ന 3 രാശി
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും ശുഭ, അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം ദൃശ്യമാകുന്നു. ഇപ്പോള്‍ ദേവന്മാരുടെ ഗുരുവായ വ്യാഴം മേടരാശിയിലേക്ക് മാറി. കൂടാതെ ഡിസംബര്‍ 31ന് വ്യാഴം നേര്‍രേഖയില്‍ വരും.
ഇത്തരമൊരു സാഹചര്യത്തില്‍ വ്യാഴം മേടരാശിയില്‍ നിന്ന് കുല്‍ദീപക രാജയോഗം സൃഷ്ടിക്കുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടും. എന്നാല്‍ 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാഗ്യം ലഭിച്ചേക്കാവുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. കുല്‍ദീപക രാജയോഗം ഭാഗ്യം നല്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
കുല്‍ദീപക രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം വ്യാഴം നിങ്ങളുടെ രാശിയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ശുഭകരമായ ലാഭം ലഭിക്കുകയും ചെയ്യും.
വിവാഹിതര്‍ക്ക് മനോഹരമായ ദാമ്പത്യ ജീവിതം ഉണ്ടാകും. നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ് വ്യാഴം. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം നിങ്ങളെ കടാക്ഷിക്കും. നിങ്ങള്‍ക്ക് പഴയ വായ്പകള്‍ തിരിച്ചടയ്ക്കാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനും അവസരങ്ങള്‍ ലഭിക്കും.
കര്‍ക്കിടകം
കുല്‍ദീപക രാജയോഗത്തിന്റെ രൂപീകരണം കര്‍ക്കടക രാശിക്കാര്‍ക്ക് കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തില്‍ വ്യാഴം നീങ്ങുന്നു. 2024 മെയ് 1 വരെ വ്യാഴം ഇവിടെ തുടരും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും.
നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകുകയും ചെയ്യും. വ്യാഴത്തിന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. കൂടാതെ ജോലിയുള്ളവര്‍ക്ക് പ്രമോഷനും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനാകും.
ചിങ്ങം
കുല്‍ദീപക രാജയോഗം നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം നല്‍കും. കാരണം വ്യാഴം നിങ്ങളുടെ രാശി അധിപനായ സൂര്യന്റെ സുഹൃത്താണ്. കൂടാതെ വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലൂടെ നീങ്ങുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വിദേശയാത്രയ്ക്കായുള്ള പദ്ധതികളും വിജയിക്കും. വ്യാഴത്തിന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും.
നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാമത്തെയും എട്ടാമത്തെയും വീടിന്റെ അധിപനാണ് വ്യാഴം. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ, നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പണലാഭത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ സ്ഥാനം
നവഗ്രഹങ്ങളില്‍ വ്യാഴം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വ്യാഴത്തെ എല്ലാ ദേവന്മാരുടെയും ദേവതകളുടെയും ഗുരു എന്ന് വിളിക്കുന്നു. വ്യാഴം അശുഭസ്ഥാനത്ത് നിന്നാല്‍ ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉയര്‍ച്ച താഴ്ചയും നേരിടേണ്ടിവരും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമാകുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഒരു കുറവും ഇല്ല. ജ്യോതിഷത്തിലെ കാലപുരുഷ ജാതകത്തിലെ ഒമ്പതാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളെ ഇത് ഭരിക്കുന്നു. ഇത് രണ്ട്, അഞ്ച്, ഒമ്പത്, പത്ത്, പതിനൊന്നാം ഭാവങ്ങളുടെ കാരക ഗ്രഹമാണ്. രണ്ടാം ഭാവം സമ്പത്തിന്റെ വീടാണ്, വ്യാഴം രണ്ടാം ഭാവത്തില്‍ നില്ക്കുമ്പോള് ജാതകത്തിന് ധാരാളം സമ്പത്തും ഐശ്വര്യവും നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
