Latest Updates
-
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം
അടുത്ത 7 നാള് ജീവിതം മാറും; കുബേരനും വരാഹിദേവിയും നേരിട്ട് അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍
വളരെ വിശേഷപ്പെട്ട ഒരു നാളാണ് കുബേരപഞ്ചമി. ഈ സമയം കുബേരദേവനെയും വരാഹി ദേവിയെയും ആരാധിക്കുന്നത് ജീവിതത്തില്‍ ശുഭഫലങ്ങള്‍ കൈവരുത്താന്‍ സഹായിക്കും. ജ്യോതിഷപ്രകാരം ഈ സമയം ഭാഗ്യം തിളങ്ങുന്ന ചില നക്ഷത്രക്കാരുണ്ട്. വരാഹിദേവിയുടെയും കുബേരദേവന്റെയും അനുഗ്രഹത്താല്‍ അടുത്ത ഏഴ് നാള് ഈ നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ സൗഭാഗ്യങ്ങള്‍ വന്നുചേരും.
കുബേരദേവന്‍ ഏഴ് നാളും വരാഹി ദേവി നാല് നാളും ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യഫലങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരും. തടസ്സങ്ങളെല്ലാം വിട്ടുമാറി രാജയോഗ ജീവിതം നയിക്കും. ഏഴ് ദിനം വരെയാണ് ഈ ഫലങ്ങള്‍ ജീവിതത്തില്‍ കാണുക. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും ഫലങ്ങള്‍ പതിയെ കുറഞ്ഞുവരും എന്ന കാര്യവും ഓര്‍ത്തിരിക്കുക.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ സൗഭാഗ്യങ്ങള്‍ തേടിയെത്തുന്ന സമയമാണ് ഇത്. ജീവിതത്തിലെ ദുരിതങ്ങളെല്ലാം ഇപ്പോള്‍ വിട്ടൊഴിയും. കുബേരദേവന്റെ കടാക്ഷത്താല്‍ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെല്ലാം വിട്ടൊഴിയും. അടുത്ത ഏഴ് നാള് ധനം പലവഴിക്ക് അരികിലെത്തും. ഈ നക്ഷത്രക്കാര്‍ക്ക് കുബേരദേവന്റെ അനുഗ്രഹത്താല്‍ ധനപരമായ ഉയര്‍ച്ച ലഭിക്കും. ഇരട്ടി നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കും. നിങ്ങള്‍ കുബേര ദേവനെയും വരാഹി ദേവിയെയും ആരാധിക്കാന്‍ മറക്കരുത്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത്. കുബേരദേവന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തിലെ പ്രശ്നങ്ങള്‍, പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം ജീവിതത്തില്‍ നിന്ന് വിട്ടകലുന്നതായിരിക്കും. ധനവരവ് നിങ്ങളുടെ ജീവിതത്തില്‍ കാണും. ഏഴ് ദിനം വരെ സാമ്പത്തിക ഉയര്‍ച്ച, അപ്രതീക്ഷിത സമ്മാനങ്ങള്‍ എന്നിവ ജീവിതത്തില്‍ കാണും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനാകും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ വളരെയധികം സൗഭാഗ്യങ്ങള്‍ തേടിയെത്തുന്ന സമയമാണ് ഇത്. അടുത്ത ഏഴ് നാള് നല്ല ഫലങ്ങള്‍ ജീവിതത്തില്‍ കാണും. എന്ത് ചെയ്താലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നടക്കില്ലെന്ന് ഉറപ്പിച്ച കാര്യങ്ങള്‍ നടക്കും. ഏത് കാര്യത്തിലും വിജയം നേടാനാകും. ഏഴ് ദിനം വരെയാണ് ഈ ഫലങ്ങള്‍ ജീവിതത്തില്‍ കാണുക. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും ഫലങ്ങള്‍ പതിയെ കുറഞ്ഞുവരും എന്ന കാര്യവും ഓര്‍ത്തിരിക്കുക.
ചതയം
ചതയം നക്ഷത്രക്കാര്‍ക്കും വളരെയധികം നേട്ടങ്ങള്‍ വന്നുചേരുന്ന ഒരു സമയമാണ് ഇത്. ഇരട്ടി സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും. പല വിധത്തില്‍ നിങ്ങളെ അലട്ടിയ പ്രശ്നങ്ങള്‍ പതിയെ അകന്നുപോകും. ധനവരവിന് പ്രത്യേക അവസരങ്ങള്‍ നിങ്ങളെ തേടിവരും. ജീവിതത്തില്‍ അടുത്ത ഏഴ് നാള് കുബേരദേവന്റെ അനുഗ്രഹത്താല്‍ ഭാഗ്യകടാക്ഷമുണ്ടാകും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ സമയം ജീവിതത്തിലെ ദുഖങ്ങളും തടസ്സങ്ങളും വിട്ടുമാറും. ജീവിതത്തില്‍ കുബേരദേവന്റെ അനുഗ്രഹത്താല്‍ അടുത്ത ഏഴ് നാള് നല്ല നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പറയാം. ധനപരമായ നേട്ടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രതീക്ഷിക്കാതെ കൈകളിലേക്ക് പണം വന്നുചേരും. അപ്രതീക്ഷിത നേട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ അടുത്ത ഏഴ് നാള് ഉയര്‍ച്ച ലഭിക്കും. ബിസിനസിലും കരിയറിലും നിങ്ങള്‍ വിജയം കൊയ്യും. അടുത്ത ഏഴ് നാള് കുബേരദേവന്റെ മന്ത്രങ്ങള്‍ ജപിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
വരാഹിദേവിയുടെ കടാക്ഷത്താല്‍ ചില നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വന്നുചേരും. ഈ നക്ഷത്രക്കാര്‍ക്ക് നാല് ദിനമാണ് ഫലങ്ങള്‍ നീണ്ടുനില്‍ക്കുക. ആ നക്ഷത്രക്കാര്‍ ഇവരാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ വരാഹി ദേവിയുടെ അനുഗ്രഹം വന്നുചേരും. ഈ സമയം നിങ്ങള്‍ എന്ത് ചെയ്താലും അത് വിജയത്തിലെത്താനുള്ള സാധ്യത ഇരട്ടിയാണ്. എല്ലാ കാര്യത്തിലും ഭാഗ്യം ഇരട്ടിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. കര്‍മ്മ മേഖലയില്‍ ഉയര്‍ച്ച കൈവരും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. ഭരണി നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് നേട്ടങ്ങള്‍ കടന്നുവരുന്ന സമയമാണിത്. വരുന്ന 4 ദിനം വരാഹിദേവിയെ ആരാധിക്കുന്നതിലൂടെ ശുഭഫലങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ ജീവിതത്തില്‍ ലഭിക്കുന്നതായിരിക്കും.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ ദേവിയുടെ കടാക്ഷമുണ്ടാകും. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. ജീവിതത്തില്‍ പെട്ടെന്ന് സന്തോഷവും സമാധാനവും വന്നുചേരും. അത്രയും ശുഭകരമായ സമയമാണ് അടുത്ത നാലുനാള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുക.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്കും ഈ സമയം വരാഹി ദേവിയുടെ അനുഗ്രഹമുണ്ടാകും. ജീവിത്തതില്‍ പ്രതീക്ഷിക്കാതെ നേട്ടങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. അടുത്ത നാല് ദിവസത്തിനുള്ളില്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ വരെ നടക്കാന്‍ സാധ്യത ഏറെയാണ്. അത് ചില വ്യക്തികളുമായി ബന്ധപ്പെട്ടോ ജോലി ലഭിക്കുന്നതോ ആകാം. വിദേശത്തോ സ്വദേശത്തോ ജോലിക്ക് അനുകൂല സമയമാണ് ഇത്. ഈ സമയം നിങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇരട്ടിനേട്ടം തന്നെ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാവുന്ന ഒരു സമയമാണ് ഇത്. വരാഹി ദേവിയുടെ കടാക്ഷത്താല്‍ വരുന്ന നാല് നാള് ജീവിതത്തില്‍ ശുഭഫലങ്ങളുടെ ഒരു ഘോഷയാത്രയായിരിക്കും. ജീവിതത്തില്‍ ചില പ്രത്യേകമായ കാര്യങ്ങള്‍ സംഭവിക്കും. ആഗ്രഹിച്ച ചില കാര്യങ്ങള്‍ നേടിയെടുക്കാനാകും. പിണങ്ങിപ്പോയവര്‍ ഇണങ്ങിവരും. ധനപമായി ഉയര്‍ച്ച നേടാനാകും. ബിസിനസില്‍ ലാഭം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഇത് ശുഭകാലമാണ്. അല്പമൊന്ന് ശ്രമിച്ചാല്‍ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications