Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും!
ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം; ഐശ്വര്യവും സന്താനഭാഗ്യവും ഫലം
ജന്മാഷ്ടമി ദിനത്തില്‍ ഭഗവാന് ശ്രീകൃഷ്ണനെ ആരാധിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. ചിങ്ങ മാസത്തിലാണ് ജന്മാഷ്ടമി ദിനം വരുന്നത്. ഈ വര്‍ഷത്തെ ജന്മാഷ്ടമി വരുന്നത് ഓഗസ്റ്റ് 30നാണ്. അഷ്ടമി രോഹിണി ദിനത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ വളരെയധികം ഫലം നല്‍കുന്നതാണ്. ജന്മാഷ്ടമി ദിനത്തില്‍ ഭക്തിയോടെ മന്ത്രങ്ങള്‍ ചൊല്ലുന്നതിലൂടെ മികച്ച ഫലങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

അതുകൊണ്ട് തന്നെ അന്നേ ദിവസം അല്പം മന്ത്രോച്ചാരണം നടത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും ചൊല്ലുന്നത് നല്ലതാണ്. ഇതെല്ലാം കൃഷ്ണപ്രീതിക്ക് ഉത്തമമാണ് എന്നുള്ളത് തന്നെയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെ മന്ത്രങ്ങളാണ് ജപിക്കേണ്ടത് എന്നും നമു്ക്ക് നോക്കാവുന്നതാണ്.

ആചാരാനുഷ്ഠാനങ്ങള്‍ പ്രധാനപ്പെട്ടത്
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന് എന്ന് നമുക്കെല്ലാം അറിയാം. ഹൈന്ദവ പുരാണമനുസരിച്ച് 5200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണന് ദേവകിയുടേയും വസുദേവരുടേയും പുത്രനായി ജന്മമെടുത്തുത്. ഈ ദിവസം ഭക്തിപുരസ്സരം ആഘോഷിക്കപ്പെടുന്നുണ്ട്. ഈ ദിവസത്തെ ചില ആചാരാനുഷ്ഠാനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

മോക്ഷപ്രാപ്തിക്ക് ജന്മാഷ്ടമി വ്രതം
മോക്ഷപ്രാപ്തി നേടിത്തരുന്ന ഒന്നാണ് ജന്മാഷ്ടമി വ്രതം. ശ്രീകൃഷ്ണന്റെ ജന്മാഷ്ടമി ദിനത്തില്‍ വ്രതം അനുഷ്ഠിച്ച് ഭക്തിയോടെ ഇരുന്നാല്‍ മോക്ഷപ്രാപ്തിയും ചെയ്ത പാപങ്ങള്‍ക്ക് മോക്ഷവും ലഭിക്കും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ നമ്മള് പ്രത്യേക വ്രതങ്ങളും മറ്റും എടുക്കേണ്ടതാണ്. അതിന് വേണ്ടി അരിയാഹാരം ഒഴിവാക്കി ഭക്ഷണത്തില്‍ പാല്, പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തണം. സപ്തമി ദിനം തുടങ്ങി നവമി വരെയുള്ള ദിവസങ്ങളില്‍ വേണം വ്രതം അനുഷ്ഠിക്കേണ്ടത്. ഈ ദിനത്തില്‍ മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് ലോകത്തെങ്ങും ശാന്തിയും സമാധാനവും നിലനില്ക്കാന് ആഗ്രഹിച്ച് ഭക്തിയോടെ വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്.

ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തണം
നിങ്ങള്‍ക്ക് ഈ ദിനത്തില്‍ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തേണ്ടതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ മോക്ഷപ്രാപ്തിക്ക് സഹായിക്കുന്നുണ്ട്. വ്രതമെടുത്താലും ഇല്ലെങ്കിലും ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉചിതമാണ്. ഈ ദിവസം പാല്‍പ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, തുളസിമാല എന്നിവ ഭഗവാന് വഴിപാടായി നേദിക്കണം.

മന്ത്രങ്ങള്‍ ജപിക്കാന്‍
നിങ്ങള്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തില്‍ ഐശ്വര്യത്തിനും മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനും വേണ്ടി നമുക്ക് മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. അതിന് വേണ്ടി ഭാഗ്യസൂക്ത അര്‍ച്ചന, രാജഗോപാലാര്‍ച്ചന, വിഷ്ണുസഹസ്രനാമാര്‍ച്ചന, സന്താനഗോപാലാര്‍ച്ചന എന്നിവ വഴിപാടായും നടത്തണം. ഈ ദിനം ഭഗവാന് നെയ് വിളക്ക് സമര്‍പ്പിക്കുന്നത് വീട്ടില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള കഷ്ടപ്പാടുകളും ഇല്ലാതാവും എന്നാണ് വിശ്വാസം.

കൃഷ്ണപ്രീതി ലഭിക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണായ, ദ്വാദശാക്ഷരമന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രവും ജപിക്കാവുന്നതാണ്. ഇത് കൂടാതെ ദിനവും ഈ മന്ത്രം ജപിക്കാവുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. അന്നേ ദിവസം ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതെല്ലാം വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും വീട്ടിലെ സമാധാനത്തിനും എല്ലാം സഹായിക്കുന്നുണ്ട്. ജന്മാഷ്ടമി ദിനത്തില്‍ കഴിയുന്നത്ര മന്ത്രം ജപിക്കുന്നതും ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്.

സന്താന ഗോപാല മന്ത്രം
സന്താനഗോപാല മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ മികച്ച ഫലം ആണ് നല്‍കുന്നത്. വര്‍ഷങ്ങളായി കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ സന്താനഗോപാല മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സന്താനഭാഗ്യത്തിന് വേണ്ടി അഷ്ടമി രോഹിണി ദിനത്തില്‍ സന്താന ഗോപാല മന്ത്രം 41 തവണ ചൊല്ലുന്നത് സന്താന പ്രാപ്തിക്ക് സഹായിക്കുന്നുണ്ട്. മന്ത്രം താഴെ നല്കുന്നു.
'ദേവകിസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://'
ദേവകിയുടേയും വസുദേവരുടേയും പുത്രനും ജഗത്പതിയുമായ ഗോവിന്ദ, അല്ലയോ കൃഷണ, ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു, എനിക്ക് സന്താനഭാഗ്യം നല്കിയാലും എന്നാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം.

വിദ്യാഗോപാല മന്ത്രം
ജീവിതത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലവും നേട്ടവും വിജയവും ലഭിക്കുന്നതിന് വേണ്ടി നമുക്ക് വിദ്യാഗോപാല മന്ത്രം ജപിക്കുന്നത് നല്ലതാണ്. വിദ്യാര്‍ത്ഥികളെ പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും നല്ല ഓര്‍മ്മശക്തിക്കും ഏകാഗ്രതയോടെ വിദ്യാഗോപാല മന്ത്രം ജപിക്കണം. ഇത് കുട്ടികളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുമെന്നതാണ് സത്യം. ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം 41 തവണ വിദ്യാര്‍ത്ഥികള്‍ ചൊല്ലണം. ക്ഷേത്രദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. വൈകുന്നേരങ്ങളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം പൂജാമുറിയിലിരുന്ന് തന്നെ ഭക്തിയോടെയും ശുദ്ധിയോടെയും ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം ചൊല്ലാം.
'കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്വ്വഞജ്ഞം ത്വം പ്രസീദമേ/
രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ//'

ഐശ്വര്യത്തിന്
വീട്ടില്‍ ഐശ്വര്യവും സമ്പത്തും നേട്ടങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് ജന്മാഷ്ടമി ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതിന് വേണ്ടി ഈ ദിനത്തില്‍ രാജഗോപാലമന്ത്രം 41 തവണ ചൊല്ലാവുന്നതാണ്. ഇത് കൂടാതെ ഭഗവാന്റെ അനുഗ്രഹത്തിന് അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണായ ജപിക്കുന്നതും ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ മന്ത്രം ജപിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങളും ഐശ്വര്യവും ഉണ്ടാവും എന്നാണ് വിശ്വാസം.



Click it and Unblock the Notifications