For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കറിയാമോ, ശ്രീകൃഷ്ണനെ കുറിച്ചുള്ള ഈ വസ്തുതകള്‍ ?

|

ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും ഇഷ്ടദൈവങ്ങളില്‍ ഒന്നാണ് ശ്രീകൃഷ്ണന്‍. ഒരു പരമോന്നത ശക്തിയായി അദ്ദേഹത്തെ ആരാധിക്കുന്നു. ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ ആഘോഷമാണ് കൃഷ്ണ ജന്‍മാഷ്ടമി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാകമായി അദ്ദേഹം ജനിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു.

ഈ വര്‍ഷം സെപ്റ്റംബര്‍ 6ന്‌ കൃഷ്ണ ജന്‍മാഷ്ടമി ആഘോഷിക്കും. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ശ്രീ ജയന്തി എന്നീ പേരുകളിലും കൃഷ്ണ ജന്മാഷ്ടമി അറിയപ്പെടുന്നു. ഈ ദിവസം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുകയും അവര്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു എന്നത് ഒരു വിശ്വാസമാണ്.

Most read: ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍Most read: ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍

എല്ലാ ഹൈന്ദവ ദേവീദേവന്മാരിലും വച്ച് ഏറ്റവുമധികം മനുഷ്യ പരിവേഷം ലഭിച്ച ഒരു ദൈവമാണ് ശ്രീകൃഷ്ണന്‍. അതിനാലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിരവധി കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍, നമുക്ക് അറിയാത്ത നിരവധി കാര്യങ്ങള്‍ ഇനിയുമുണ്ട്. ശ്രീകൃഷ്ണനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില വസ്തുതകള്‍ ഇതാ.

ശ്രീകൃഷ്ണന് 108 പേരുകളുണ്ട്

ശ്രീകൃഷ്ണന് 108 പേരുകളുണ്ട്

ഹിന്ദുമതത്തില്‍ 108 എന്ന സംഖ്യ പവിത്രമാണ്. പരമശിവനെപ്പോലെ ശ്രീകൃഷ്ണനും 108 പേരുകളുണ്ട്. ഗോപാലന്‍, ഗോവിന്ദന്‍, ഘനശ്യാം, മോഹനന്‍, മനോഹരന്‍, ഹരി, ദേവകിനന്ദന്‍, കൃഷ്ണ, കിഷന്‍ തുടങ്ങിയ പേരുകള്‍ പ്രസിദ്ധമാണ്

ശ്രീകൃഷ്ണന്റെ ഭാര്യ രാധയാണെന്ന പരാമര്‍ശമില്ല

ശ്രീകൃഷ്ണന്റെ ഭാര്യ രാധയാണെന്ന പരാമര്‍ശമില്ല

ആത്മീയവാദികളുടെ അഭിപ്രായത്തില്‍ ശ്രീമദ് ഭഗവദ് ഗീതയോ മഹാഭാരതമോ വേദങ്ങളോ ഉപനിഷത്തുകളോ ആകട്ടെ ഒരു പുരാതന ഗ്രന്ഥത്തിലും രാധയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. രാധയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത് ആചാര്യ നിംബാര്‍ക്കിന്റെയും കവി ജയദേവന്റെയും കൃതികളിലാണ്. മിക്കവാറും, രാധ എന്നത് നാടോടിക്കഥകളുടെ ഭാഗമായ ഒരു പേരായിരുന്നു. ഇത് ശ്രീകൃഷ്ണനെ മനുഷ്യനെന്ന രീതിയില്‍ കൂടുതല്‍ പ്രസിദ്ധനാക്കാനുമുള്ള ഒരു പേരായിരുന്നു. തുടര്‍ന്ന് രാധ എന്നത് ജനപ്രിയ സംസ്‌കാരത്തിന്റെ സ്വീകാര്യമായ ഭാഗമായിത്തീര്‍ന്നു. ഭജനകളിലും ഭക്തിഗാനങ്ങളിലും ക്ഷേത്രങ്ങളിലും പോലും അവര്‍ ചിത്രീകരിക്കപ്പെട്ടു. ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണിയും സത്യഭാമയുമാണെന്ന് പുരാണ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

Most read:സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജMost read:സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജ

ശ്രീകൃഷ്ണന്റെ മരണത്തിന് കാരണം

ശ്രീകൃഷ്ണന്റെ മരണത്തിന് കാരണം

പാണ്ഡവരും കൗരവരും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധത്തില്‍ ഗാന്ധാരിയുടെ 100 പുത്രന്മാരെയും വധിക്കപ്പെട്ടു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവരെ ആശ്വസിക്കാന്‍ വന്നപ്പോള്‍, 36 വര്‍ഷത്തിനുള്ളില്‍ തന്റെ യദു രാജവംശവും നശിക്കുമെന്നും, യദു വംശത്തിലെ ഒരാളും സിംഹാസനം അവകാശപ്പെടാന്‍ ഇല്ലാതെവരുമെന്നും ഗാന്ധാരി ശ്രീകൃഷ്ണനെ ശപിച്ചു. യദുവംശം ഇതിനകം തന്നെ ക്ഷയിച്ചുവരുന്നതിനാല്‍ ഭഗവാന്‍ കൃഷ്ണന്‍ ഗാന്ധാരിയുടെ ശാപം സ്വീകരിച്ചു. ലോകത്ത് അധര്‍മ്മം പ്രചരിപ്പിക്കുന്നതിനുപകരം അത് നശിക്കുന്നതാണ് നല്ലതെന്ന് ഭഗവാന് തോന്നി.

കൃഷ്ണന് ഇരുണ്ട നിറമായിരുന്നു

കൃഷ്ണന് ഇരുണ്ട നിറമായിരുന്നു

ശ്രീകൃഷ്ണന്റൈ ഇരുണ്ട നിറം കാരണം അദ്ദേഹത്തെ ശ്യാം അല്ലെങ്കില്‍ ഘനശ്യാം എന്ന് വിളിക്കുന്നു. മഴ നിറഞ്ഞ ഇരുണ്ട മേഘങ്ങളെപ്പോലെയാണത്. എന്നാല്‍, പലപ്പോഴും ഫോട്ടോകളില്‍ ശ്രീകൃഷ്ണനെ നീലയായി ചിത്രീകരിക്കപ്പെടുന്നു. കാരണം നീല നിറം അദ്ദേഹത്തിന്റെ ഇരുണ്ട നിറവും ചര്‍മ്മത്തിന്റെ നിറവും കാണിക്കാന്‍ ഉപയോഗിക്കുന്നു. ചാന്ദ്ര കലണ്ടര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, കൃഷ്ണ പക്ഷവും ശുക്ല പക്ഷവും. കൃഷ്ണ പക്ഷം ചന്ദ്രന്റെ ക്ഷയത്തെ ചിത്രീകരിക്കുന്നു, ശുക്ല പക്ഷം ചന്ദ്രന്റെ വളര്‍ച്ചയെയും ചിത്രീകരിക്കുന്നു.

Most read:മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെMost read:മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെ

ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ ബന്ധുവാണ്

ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ ബന്ധുവാണ്

പാണ്ഡവരുടെ അമ്മയുടെ ബന്ധത്തില്‍ വരുന്നതാണ് ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു പാണ്ഡവരുടെ അമ്മയായ കുന്തി.

ഇന്ന് നാം കാണുന്ന ശ്രീകൃഷ്ണ ചിത്രം

ഇന്ന് നാം കാണുന്ന ശ്രീകൃഷ്ണ ചിത്രം

ഇന്ന് നമ്മള്‍ കാണുന്ന ശ്രീകൃഷ്ണന്റെ രൂപം വിവരിച്ചത് അഭിമന്യുവിന്റെ ഭാര്യയും അര്‍ജ്ജുനന്റെ മരുമകളുമായ ഉത്തരയാണ്. ഉത്തര നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ ചെറുമകനായ വജ്രനാഭി രാജാവാണ് ശ്രീകൃഷ്ണന്റെ ആദ്യ ചിത്രം വരച്ചത്.

Most read:ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെMost read:ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെ

മീശയോട് കൂടിയ ശ്രീകൃഷ്ണന്‍

മീശയോട് കൂടിയ ശ്രീകൃഷ്ണന്‍

വളരെ അപൂര്‍വ്വമായി മാത്രമേ ശ്രീകൃഷ്ണനെ മീശയോടെ ചിത്രീകരിച്ചിട്ടുള്ളൂ. ചെന്നൈയിലെ ട്രിപ്ലിക്കെയ്ന്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആരാധിക്കുന്ന ശ്രീകൃഷ്ണന്റെ രൂപം മീശയോട് കൂടിയതാണ്.

ഗുഹാചിത്രങ്ങളിലെ ശ്രീകൃഷ്ണന്‍

ഗുഹാചിത്രങ്ങളിലെ ശ്രീകൃഷ്ണന്‍

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ ഗുഹാചിത്രങ്ങളില്‍ ശ്രീകൃഷ്ണന്‍ സുദര്‍ശന ചക്രം പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം വരച്ചിരിക്കുന്നത് ബി.സി 800 ലാണ്. ബി.സി 108 മുതലുള്ള ഇന്തോ-ഗ്രീക്ക് നാണയങ്ങളില്‍ സുദര്‍ശന ചക്രം കൈവശമുള്ള കൃഷ്ണനെ കാണാം.

Most read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലംMost read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

22 അവതാരങ്ങള്‍

22 അവതാരങ്ങള്‍

ഭാഗവദ പുരാണത്തില്‍ വിഷ്ണുവിന്റെ 22 അവതാരങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതില്‍ റിഷഭ, ജൈനരുടെ ദൈവം എന്നിവ ഉള്‍പ്പെടുന്നു.

ശ്രീകൃഷ്ണന്‍ മോക്ഷം നല്‍കിയവര്‍

ശ്രീകൃഷ്ണന്‍ മോക്ഷം നല്‍കിയവര്‍

ശ്രീകൃഷ്ണന്‍ കാരണം ഭൂമിയില്‍ നിന്ന് ശാപമോക്ഷം നേടുന്ന ആദ്യത്തെ വ്യക്തി പൂതനയാണ്. കൃഷ്ണന്‍ വധിച്ച എല്ലാ അസുരന്മാരും അദ്ദേഹത്തിന്റെ കൈകൊണ്ട് തന്നെ മരിക്കുകയും മോക്ഷം നേടുകയും ചെയ്തു.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ശ്രീകൃഷ്ണനും ബലരാമനും

ശ്രീകൃഷ്ണനും ബലരാമനും

പുരാണങ്ങള്‍ അനുസരിച്ച്, വിഷ്ണു ഒരു വെളുത്ത മുടിയും കറുത്ത മുടിയും എടുത്ത് ദേവകിയുടെ ഗര്‍ഭപാത്രത്തില്‍ വച്ചു. വെളുത്ത മുടി ബലരാമനും കറുത്ത മുടി ശ്രീകൃഷ്ണനുമായി പിറവിയെടുത്തു.

English summary

Krishna Janmashtami 2023: Interesting Facts About Lord Krishna in malayalam

Krishna is a god who has got the most humane characteristics of all the Hindu gods and goddesses. Here are some interesting facts about Lord Krishna.
X
Desktop Bottom Promotion