For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കും ഭാഗ്യാനുഭവങ്ങള്‍ നല്‍കി അനുഗ്രഹിക്കാന്‍ ഭഗവാനെ ആരാധിക്കേണ്ടത്

|

ഭഗവാന്‍ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷണന്‍. ഈ വര്‍ഷത്തെ ജന്മാഷ്ടമി ഓഗസ്റ്റ് 30-നാണ്. ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്ടമിയുടെ ചേര്‍ന്ന് വരുന്ന ദിവസത്തിലാണ് ശ്രീകൃഷ്ണന്‍ അവതരിക്കുന്നത്. ഈ ദിനത്തില്‍ ഭഗവാനെ ആരാധിക്കുകയും അനുഗ്രഹങ്ങള്‍ക്കായി പ്രത്യേക പൂജകള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.

 Krishna Janmashtami 2021

ഈ ദിനത്തില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് വരുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ധര്‍മ്മം പുന:സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭഗവാന്‍ ശ്രീകൃഷ്ണനായി അവതാരമെടുത്തത്. മഹാവിഷ്ണു കൃഷ്ണനായി അവതരിച്ച ഈ ദിനത്തില്‍ 12 രാശിക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ അവര്‍ എങ്ങനെയാണ് ഭഗവാനെ ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം

മേടം

ചൊവ്വ ഗ്രഹമാണ് മേടം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി രാധാകൃഷ്ണ വിഗ്രഹത്തില്‍ ജലാഭിഷേകം നടത്തുകയും മാതളനാരങ്ങയോടൊപ്പം പാല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടും അഭിഷേകം നടത്താവുന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടുന്നതിന് ഈ ദിനത്തിലെ ആരാധന നിങ്ങളെ സഹായിക്കുന്നുണ്ട്.

ഇടവം

ഇടവം

നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍, ഈ ദിനത്തില്‍ രാധാകൃഷ്ണനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ ദിനത്തില്‍ തേന്‍ തൈര് പാല്‍ പഞ്ചസാര എന്നിവ കൊണ്ട് രസഗുള തയ്യാറാക്കി പ്രസാദമായി നേദിക്കേണ്ടതാണ്. .ഇത് കൂടാതെ വിഗ്രഹത്തിന് ജലാഭിഷേകം നടത്തുകയും വേണം.

മിഥുനം

മിഥുനം

ബുധനാണ് ഈ രാശിക്കാരുടെ അധിപതി. ഈ ദിനത്തില്‍ രാധാകൃഷ്ണ വിഗ്രഹത്തെ പാല്‍അഭിഷേകം നടത്തി ഉണങ്ങിയ പഴങ്ങളും വാഴപ്പഴവും നേദിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ശാന്തിയും സമൃദ്ധിയും ലഭിക്കുന്നുണ്ട്. കര്‍ക്കടകം രാശിക്കാര്‍ രാധാകൃഷ്ണനെ കുങ്കുമം കൊണ്ട് അഭിഷേകം ചെയ്യണം. ഇത് കൂടാതെ ഇവര്‍ പഴങ്ങള്‍ നേദിക്കേണ്ടതാണ്.

 ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ഗംഗാ ജലം കൊണ്ട് ഭഗവാനെ ആരാധിക്കാന്‍ ശ്രമിക്കണം. ഈ ദിനത്തില്‍ രാധാകൃഷ്ണ വിഗ്രഹത്തില്‍ ജലാഭിഷേകം നടത്തി ഭഗവാന് ശര്‍ക്കരയും തേങ്ങയും നേദിക്കാവുന്നതാണ്. ഇവര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയത്തില്‍ എത്തുന്നു.

കന്നി

കന്നി

കന്നി രാശിക്കാര്‍ രാധാകൃഷ്ണ സങ്കല്‍പ്പത്തില്‍ ആരാധിച്ച് അവരെ നെയ്യും പാലും കൊണ്ട് അഭിഷേകം നടത്തേണ്ടതാണ്. ഇത് കൂടാതെ ഉണങ്ങിയ പഴം പാല്‍ ഏലക്ക ഗ്രാമ്പൂക്കൊപ്പം തുളസിയില എന്നിവ കൊണ്ട് മധുരം തയ്യാറാക്കി അര്‍പ്പിക്കുകയും വേണം. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നു.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവണം എന്നുള്ളതിന് വേണ്ടി അവര്‍ കൃഷ്ണനെ ആരാധിക്കേണ്ടതാണ്. ഈ രാശിക്കാര്‍ പാലും പഞ്ചസാരയും കൊണ്ട് ഭഗവാന് അഭിഷേകം നടത്തേണ്ടതാണ്. വാഴപ്പഴത്തിനൊപ്പം പാലില്‍ നിന്നുള്ള മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യവും സമൃദ്ധിയും നല്‍കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹത്തിനായി പാലും തേനും പഞ്ചസാരയും ഉപയോഗിച്ച് അഭിഷേകം നടത്താവുന്നതാണ്. അതിനുശേഷം ശര്‍ക്കരയും തേങ്ങയും നിവേദിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും.

ധനു

ധനു

ധനു രാശിക്കാര്‍ ഭഗവാനെ ആരാധിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇവര്‍ക്ക് മികച്ച അനുഭവങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പാലും തേനും ഉപയോഗിച്ച് നിങ്ങള്‍ രാധാകൃഷ്ണനെ അഭിഷേകം നടത്തണം. ഇത് കൂടാതെ അനുഗ്രഹത്തിനായി വാഴപ്പഴവും പേരക്കയും ഭഗവാന് നിവേദ്യമായി സമര്‍പ്പിക്കുകയും വേണം.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് രാധാകൃഷ്ണ വിഗ്രഹത്തെ ഗംഗാജലത്തില്‍ അഭിഷേകം നടത്തേണ്ടതാണ്. ഇത് കൂടാതെ ഭഗവാന് ഇളനീര്‍ അഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ വിജയം തേടിയെത്തുന്നു.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ഭഗവാനെ ആരാധിക്കേണ്ടത് അനുഗ്രഹങ്ങള്‍ കോരിചൊരിയുന്നതിന് സഹായിക്കുന്നു. ഭഗവാന് തേന്‍, തൈര്, പാല്‍, പഞ്ചസാര എന്നിവ കൊണ്ട് അഭിഷേകം നടത്തേണ്ടതാണ്. ഇതോടൊപ്പം ചുവന്ന നിറത്തിലുള്ള മധുരപലഹാരങ്ങള്‍ നിവേദിക്കുന്നതും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചകളിലേക്ക് എത്തിക്കുന്നു.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ മികച്ച നേട്ടങ്ങള്‍ ആണ് ഭഗവാന്‍ നല്‍കുന്നത്. ഇവര്‍ ഇനി പറയുന്ന വസ്തുക്കള്‍ കൊണ്ട് നിവേദ്യം തയ്യാറാക്കി നല്‍കാവുന്നതാണ്. തേന്‍ പാല്‍ നെയ്യ് തൈരും പഞ്ചസാരയും തേങ്ങയോടൊപ്പം പാലില്‍ ഉണ്ടാക്കുന്ന മധുരപലഹാരങ്ങളും നിവേദിക്കേണ്ടതാണ്. ഈ ജന്മാഷ്ടമിയില്‍ ഭഗവാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കേണ്ടതാണ്.

English summary

Krishna Janmashtami 2021: How To Worship Lord Krishna As Per Zodiac Signs in Malayalam

Krishna Janmashtami 2021: Here in this article we are discussing about how to worship lord krishna as per zodiac sign On Janmashtami. Take a look
X
Desktop Bottom Promotion