For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഷ്ടമിരോഹിണി നാളില്‍ വ്രതമെങ്കില്‍ സര്‍വ്വൈശ്വര്യം

|

ഭക്തവത്സലനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനം അഷ്ടമിരോഹിണി നാളില്‍ ആഘോഷിക്കുന്നു. ചിങ്ങമാസത്തില്‍ അഷ്ടമിരോഹിണി നാളില്‍ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചുവെന്നാണ് വിശ്വാസം. അഷ്ടമിയും രോഹിണിയും ഒന്നിച്ചു വരുന്ന ദിവസം അപൂര്‍വമാണ്. ഈ പുണ്യദിനം അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി, കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

Most read: കേതു സംക്രമണം: ഓരോ രാശിക്കും ഗുണവും ദോഷവും

ഈ ദിനത്തില്‍ വീഥികള്‍ മുഴുവന്‍ അലങ്കരിച്ച് വര്‍ണാഭമായ ഘോഷയാത്രയോടെ ഭക്തര്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ആഘോഷങ്ങളും നടത്തുന്നു. കേരളത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 10 വ്യാഴാഴ്ചയാണ് ജന്‍മാഷ്ടമി ദിനം. എന്നാല്‍ കോവിഡ് 19 പാശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളിലേതു പോലുള്ള ആഘോഷങ്ങള്‍ ഇക്കുറി ഉണ്ടാവില്ല. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇത്തവണ വീടുകള്‍ കേന്ദ്രീകരിച്ചു നടത്താനാണ് തീരുമാനം. ഈ ദിവസം ശ്രീകൃഷ്ണ പ്രീതിക്കായി ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. അഷ്ടമിരോഹിണി നാളിലെ വ്രതം ഭക്തര്‍ക്ക് അളവറ്റ ഐശ്വര്യങ്ങള്‍ നല്‍കുന്നുവെന്ന് വിശ്വസിക്കുന്നു.

ജന്മാഷ്ടമി നാളിലെ വ്രതാനുഷ്ഠാനം

ജന്മാഷ്ടമി നാളിലെ വ്രതാനുഷ്ഠാനം

ജന്മാഷ്ടമി നാളില്‍ ഭക്തര്‍ വ്രതം നോല്‍ക്കുന്നു. അഷ്ടമിരോഹിണി ദിവസത്തിന്റെ തലേന്നാള്‍ സപ്തമിക്ക് മത്സ്യമാംസം, ലഹരിവസ്തുക്കള്‍ തുടങ്ങിയവ ഒഴിവാക്കി ബ്രഹ്മചര്യം അനുഷ്ഠിക്കുക. ആരെയും ദ്രോഹിക്കാനോ പാടില്ല. ഭാഗവതം, ശ്രീകൃഷ്ണകഥകള്‍, വിഷ്ണുപുരാണം എന്നിവ പാരായണം ചെയ്യുക. കഴിയുമെങ്കില്‍ രണ്ടുനേരവും കുളിച്ച് ദേഹശുദ്ധി വരുത്തി നെയ് വിളക്ക് തെളിച്ച് ശ്രീകൃഷ്ണനാമങ്ങള്‍, ശ്രീകൃഷ്ണ കവചം, രാധാകവചം, ശ്രീകൃഷ്ണമന്ത്രങ്ങള്‍ എന്നിവ ജപിക്കുക. ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. മറ്റ് നേരങ്ങളില്‍ വിശപ്പടക്കാന്‍ മാത്രം ലഘുവായി ഗോതമ്പ് പലഹാരമോ ഫലവര്‍ഗ്ഗങ്ങളോ ഭക്ഷിക്കാവുന്നതാണ്.

ജന്‍മാഷ്ടമി നാളില്‍ വ്രതം അനുഷ്ഠിച്ചാല്‍

ജന്‍മാഷ്ടമി നാളില്‍ വ്രതം അനുഷ്ഠിച്ചാല്‍

എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും മികച്ചതാണ് ജന്‍മഷ്ടാമി നാളിലെ വ്രതം. മറ്റൊരു വ്രതവും ഇതിന് തുല്യമാകില്ല. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നു. ഇത് മാത്രമല്ല, ശ്രീകൃഷ്ണ ജന്‍മാഷ്ടമി നാളിലെ വ്രതാനുഷ്ഠാനത്തിലൂടെ ഒരാളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുന്നു. ഇതിനൊപ്പം ദീര്‍ഘായുസ്സും ലഭിക്കുന്നു.

Most read:ജീവിതതടസം നീങ്ങാന്‍ 12 രാശിക്കും ജ്യോതിഷ പരിഹാരം

ശ്രീകൃഷ്ണന് വെണ്ണ സമര്‍പ്പിച്ചാല്‍

ശ്രീകൃഷ്ണന് വെണ്ണ സമര്‍പ്പിച്ചാല്‍

ജന്മാഷ്ടമി നാളില്‍ ശ്രീകൃഷ്ണന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാനായി, ഭക്തര്‍ ആരാധനയ്ക്ക് ശേഷം ശ്രീകൃഷ്ണന് ഒരു വെളുത്ത മധുരമോ വെണ്ണയോ വാഗ്ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ശ്രീകൃഷ്ണന്റെ പ്രത്യേക കൃപ നിങ്ങള്‍ക്ക് ലഭിക്കും.

മയില്‍പീലി സമര്‍പ്പിച്ചാല്‍

മയില്‍പീലി സമര്‍പ്പിച്ചാല്‍

നിങ്ങള്‍ ജന്‍മാഷ്ടമി നാളില്‍ മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്താല്‍ ദാമ്പത്യ സന്തോഷം ലഭിക്കും. ജന്മാഷ്ടമി നാളില്‍ നിങ്ങള്‍ ശ്രീകൃഷ്ണന് മയില്‍പീലികള്‍ അര്‍പ്പിച്ചാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മെച്ചപ്പെട്ട ഗുണം ലഭിക്കും.

ഗംഗാജലത്തില്‍ അഭിഷേകം ചെയ്താല്‍

ഗംഗാജലത്തില്‍ അഭിഷേകം ചെയ്താല്‍

ജന്‍മാഷ്ടമി ദിനത്തില്‍, നിങ്ങള്‍ ശ്രീകൃഷ്ണ വിഗ്രഹം ഒരു ശംഖ് ഉപയോഗിച്ച് ഗംഗാജലത്താല്‍ അഭിഷേകം ചെയ്യുകയാണെങ്കില്‍, ലക്ഷ്മീ ദേവി പ്രസാദിക്കുകയും നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും വന്നുചേരുന്നതുമായിരിക്കും.

Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌

മഞ്ഞ പൂക്കള്‍ അര്‍പ്പിച്ചാല്‍

മഞ്ഞ പൂക്കള്‍ അര്‍പ്പിച്ചാല്‍

ജന്മാഷ്ടമി നാളില്‍ അതിരാവിലെ എഴുന്നേറ്റ് ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തി മഞ്ഞ പൂക്കളുടെ മാല അര്‍പ്പിച്ചാല്‍ നിങ്ങള്‍ സമ്പത്താല്‍ അനുഗ്രഹിക്കപ്പെടും.

നിങ്ങളുടെ പ്രവൃത്തികള്‍ ആവര്‍ത്തിച്ച് തടസ്സപ്പെടുകയാണെങ്കില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെന്ന് ഒരു തേങ്ങയും 11 ബദാമും ജന്മാഷ്ടമി ദിവസം അര്‍പ്പിക്കാവുന്നതാണ്. ഇതിലൂടെ കാര്യതടസ്സങ്ങള്‍ നീങ്ങിക്കിട്ടും.

ആരാധനയ്ക്കു ശേഷം നാണയം സൂക്ഷിച്ചാല്‍

ആരാധനയ്ക്കു ശേഷം നാണയം സൂക്ഷിച്ചാല്‍

നിങ്ങള്‍ക്ക് ജോലിയിലെ അഭിവൃദ്ധിക്കായി ജന്‍മാഷ്ടമി നാളില്‍ വെണ്ണ ഉണ്ടാക്കി ശ്രീകൃഷ്ണന് സമര്‍പ്പിച്ചതിന് ശേഷം ഒന്‍പത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. ജന്‍മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണനെ ആരാധിച്ച ശേഷം ആരാധനാലയത്തില്‍ നിന്ന് ഒരു രൂപ നാണയം എടുത്ത് നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുക. ഈ പ്രവൃത്തിയിലൂടെ നിങ്ങളുടെ പേഴ്‌സ് ഒരിക്കലും ശൂന്യമാക്കില്ല.

സന്താനലബ്ദിക്ക്

സന്താനലബ്ദിക്ക്

അഷ്ടമിരോഹിണി ദിവസം ഭക്തര്‍ അര്‍ധരാത്രി വരെ ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍ ചൊല്ലുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. സന്താന ഭാഗ്യമില്ലാത്തവര്‍ ജന്മാഷ്ടമി നാളില്‍ 41 തവണ സന്താനഗോപാല മന്ത്രം ജപിച്ചാല്‍ ഇഷ്ട സന്താനപ്രാപ്തി ഉണ്ടാവുമെന്നാണ് വിശ്വാസം.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

ധനാഭിവൃദ്ധിക്ക്

ധനാഭിവൃദ്ധിക്ക്

ശ്രീകൃഷ്ണ ഭഗവാന് ജന്മാഷ്ടമി ദിനത്തില്‍ തുളസിമാല സമര്‍പ്പിക്കുന്നത് ധനാഭിവൃദ്ധി നല്‍കുന്നു. ഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്ത അര്‍ച്ചന, സമ്പല്‍ സമൃദ്ധിക്കായി രാജഗോപാല മന്ത്രാര്‍ച്ചന, ഐശ്വര്യലബ്ധിക്ക് വിഷ്ണു സഹസ്രനാമ അര്‍ച്ചന, സന്താനലബ്ധിക്കായി സന്താനഗോപാല മന്ത്രാര്‍ച്ചന എന്നിവയും ക്ഷേത്രത്തില്‍ വഴിപാടായി നടത്താവുന്നതാണ്. ജന്മാഷ്ടമി ദിവസം നെയ്‌വിളക്ക് സമര്‍പ്പിച്ചാല്‍ കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരുത്തും.

English summary

Krishna Janmashtami 2020: Benefits of Fasting on Janmashtami

Krishna Janmashtami's fast is said to be the best among all the fasts. No other fast can be equal to this. Read on the benefits of fasting on krishna janmashtami.
X