Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഈശ്വരകടാക്ഷം ജീവിതം മാറ്റിമറിക്കും, ഗുണാനുഭവങ്ങള്‍ മാത്രം സ്വന്തം; ശ്രീകൃഷ്ണന് പ്രിയപ്പെട്ട 4 രാശിക്കാര്‍
എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ശ്രീകൃഷ്ണ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മതവിശ്വാസമനുസരിച്ച്, ശ്രീകൃഷ്ണ ജന്മാഷ്ടമിയില് രോഹിണി നക്ഷത്രത്തില്‍ ഭഗവാന് കൃഷ്ണനെ ആരാധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷം, ഐശ്വര്യം, ശക്തി, ബുദ്ധി എന്നിവ കൈവരുന്നു.
പഞ്ചാംഗം അനുസരിച്ച്, ഈ വര്‍ഷം ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവം സെപ്റ്റംബര്‍ 6ന് ആഘോഷിക്കും. ജ്യോതിഷപ്രകാരം, ചില രാശിക്കാര്‍ക്ക് ശ്രീകൃഷ്ണന്റെ പ്രതേ്ക അനുഗ്രഹമുണ്ടെന്ന് പറയപ്പെടുന്നു. നാല് രാശിക്കാര്‍ക്ക് ഭഗവാന് ശ്രീകൃഷ്ണന്റെ പ്രത്യേക കൃപയാല്‍ ജീവിതം സന്തോഷപൂര്ണമാകുന്നു. ഈ ജന്മാഷ്ടമി വേളയില്‍, ഭഗവാന് ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ശ്രാകൃഷ്ണന്റെ പ്രിയപ്പെട്ട രാശികളില് ഒന്നായി ഇടവം രാശിയെ കണക്കാക്കപ്പെടുന്നു. ശ്രീകൃഷ്ണന്റെ കൃപയാല്‍, നിങ്ങള്‍ ജീവിതത്തില്‍ വിവിധ ജോലികളില്‍ വിജയം നേടും. ശ്രീകൃഷ്ണ കൃപയാല്‍, ജീവിതത്തില്‍ വരുന്ന പലതരം പ്രശ്നങ്ങളെ നേരിടാനുള്ള ശക്തിയും നിങ്ങള്‍ ലഭിക്കുന്നു. ഈ രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണനെ പ്രത്യേകം ആരാധിക്കിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ഉത്തമമാണ്.
കര്‍ക്കടകം
ജ്യോതിഷ പ്രകാരം, കര്‍ക്കടക രാശിക്കാര്‍ക്ക് ഭഗവാന് ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണ ഭഗവാനെ പതിവായി ആരാധിക്കുന്ന ആളുകള്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു.

ചിങ്ങം
ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട രാശികളില് ഒന്നായി ചിങ്ങം രാശിയും അറിയപ്പെടുന്നു. ഈ രാശിക്കാര്‍ കഠിനാധ്വാനികളും ഭയമില്ലാത്തവരുമാണ്. ശ്രീകൃഷ്ണ ഭഗവാനെ ദിവസവും ആരാധിക്കുന്ന വ്യക്തികള്‍ക്ക് ഈശ്വരന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. ഇതോടൊപ്പം ശക്തിയും ബുദ്ധിയും കൈവരുന്നു. ചിങ്ങം രാശിക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണനെയും രാധയെയും ധ്യാനിക്കുന്നത് ജീവിതത്തില്‍ ശുഭഫലം നല്‍കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഭഗവാന് ശ്രീകൃഷ്ണന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. കാരണം ഈ രാശി ഭഗവാന് ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട രാശികളില് കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് ശ്രീകൃഷ്ണ കൃപയാല്‍ പ്രത്യേക ഫലം ലഭിക്കുകയും നല്ല ജീവിതത്തിനുള്ള അനുഗ്രഹവും ലഭിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഭഗവാന് ശ്രീകൃഷ്ണനെ പ്രത്യേകം ആരാധിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ നേട്ടങ്ങള്‍ ലഭിക്കും.
ജന്മാഷ്ടമി 2023
ശ്രീകൃഷ്ണന്റെ ജനനത്തോടനുബന്ധിച്ചാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ഇത് കൃഷ്ണാഷ്ടമി അല്ലെങ്കില്‍ ഗോകുലാഷ്ടമി എന്നും അറിയപ്പെടുന്നു. ശ്രീകൃഷ്ണ ഭക്തര്‍ക്ക് ജന്മാഷ്ടമി ഉത്സവം വളരെ പ്രാധാന്യമുള്ളതാണ്. കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. കൃഷ്ണജന്മാഷ്ടമി ദിനത്തില്‍ ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും രാത്രി 12 മണിക്ക് ശ്രീകൃഷ്ണന്റെ ജനനശേഷം പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ വര്‍ഷം, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി സെപ്റ്റംബര്‍ 6 ന് ഉച്ചകഴിഞ്ഞ് 03.37 മുതല്‍ സംഭവിക്കുന്നു. അടുത്ത ദിവസം സെപ്തംബര്‍ 7 ന് വൈകുന്നേരം 04:14 ന് ഇത് അവസാനിക്കും.

ജന്മാഷ്ടമി ദിനം
തിരുവെഴുത്തുകള്‍ അനുസരിച്ച്, രാത്രി 12 മണിക്ക് രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചത്. ഈ വിശ്വാസപ്രകാരം ഈ വര്‍ഷം സെപ്തംബര്‍ 6 ന് ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കും. ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുരയിലും സെപ്റ്റംബര്‍ ആറിനാണ് ജന്മാഷ്ടമി ആഘോഷിക്കുക. ഈ ദിവസം രോഹിണി നക്ഷത്രം കൂടിച്ചേരുന്നു. അതേസമയം, വൈഷ്ണവ വിഭാഗത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതിന് പ്രത്യേക നിയമമുണ്ട്. അതുകൊണ്ടാണ് വൈഷ്ണവ സമൂഹത്തിലെ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബര്‍ 07നായിരിക്കും നടക്കുക.
ജന്മാഷ്ടമി 2023 ശുഭയോഗങ്ങള്‍
പഞ്ചാംഗ കണക്കനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി, ബുധനാഴ്ച അര്‍ദ്ധരാത്രിയിലെ രോഹിണി നക്ഷത്ര ക്രമം എന്നിവയില്‍ സര്‍വാര്‍ത്ത സിദ്ധിയോഗം രൂപപ്പെടുന്നു. ഈ ദിവസം ചന്ദ്രന് അതിന്റെ ഉയര്‍ന്ന രാശിയില്‍ മേടത്തില് ആയിരിക്കും.
രോഹിണി ചന്ദ്രന്റെ ഭാര്യയുമാണ്. ചന്ദ്രന് ഉന്നതത്തിലായിരിക്കുകയും കേന്ദ്ര ത്രികോണമാകുകയും ചെയ്യും. ഈ യോഗം ഉപാസനയുടെ പ്രത്യേക ഫലങ്ങള്‍ നല്‍കും. ഇതിനിടയില്‍ സര്‍വാര്‍ത്ത സിദ്ധി യോഗത്തില്‍ പ്രത്യേക പൂജയും ആരാധനയും നടത്താം. ഗ്രഹസംക്രമത്തില്, സൂര്യന് അതിന്റെ രാശിചിഹ്നമായ ചിങ്ങത്തില് സഞ്ചരിക്കും. കുംഭ രാശിയില്‍ ശനി വക്രഗതിയില്‍ തുടരും. ഇതോടൊപ്പം ചന്ദ്രന് അതിന്റെ ഉന്നത രാശിയായ ഇടവത്തിലും നീങ്ങും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












