Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ശ്രീകൃഷ്ണലീല ജീവിതത്തില്‍ അലയടിക്കും; ജന്മാഷ്ടമി മുതല്‍ ജീവിതം പച്ചപിടിക്കുന്ന 4 രാശിക്കാര്‍
ഹിന്ദുമതത്തില്‍ വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് കൃഷ്ണ ജന്മാഷ്ടമി. ഈ വര്‍ഷം ശ്രാവണമാസം രണ്ട് മാസമായതിനാല്‍ ജന്മാഷ്ടമിയുടെ തിയ്യതി സംബന്ധിച്ച് പലര്‍ക്കും സംശയമുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചത്. അഷ്ടമി തിഥി സെപ്റ്റംബര്‍ 6ന് ഉച്ചകഴിഞ്ഞ് 3:37ന് ആരംഭിക്കും.
സെപ്തംബര്‍ 7ന് വൈകിട്ട് 4.14ന് സമാപിക്കും. ഈ വര്‍ഷം കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ രണ്ട് ശുഭ യോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈ വര്‍ഷത്തെ ജന്മാഷ്ടമി വരുന്നത് സെപ്റ്റംബര്‍ 6 ബുധനാഴ്ചയാണ്. സെപ്റ്റംബര്‍ ഏഴിന് വൈഷ്ണവര്‍ ജന്മാഷ്ടമി ആഘോഷിക്കും. ഈ കൃഷ്ണ ജന്മാഷ്ടമി ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജന്മാഷ്ടമി വളരെ പ്രധാനമാണ്. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പണത്തിന്റെ വരവ് വര്‍ദ്ധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. ജോലിയില്‍ മേലധികാരികളുടെ പിന്തുണ ലഭിക്കും. ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജന്മാഷ്ടമി വളരെ പ്രധാനമാണ്. നിങ്ങളുടെ ജീവിതം മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.
ജന്മാഷ്ടമി ശുഭസമയം
ഭദ്രപാദ കൃഷ്ണ ജന്മാഷ്ടമി തീയതി ആരംഭം - 06 സെപ്റ്റംബര്‍, 03.37 pm
ഭദ്രപാദ കൃഷ്ണാഷ്ടമി തീയതി അവസാനം - 07 സെപ്റ്റംബര്‍, 04.14 pm
രോഹിണി നക്ഷത്രം ആരംഭിക്കുന്നത്- 06 സെപ്റ്റംബര്‍, 09:20 am
രോഹിണി നക്ഷത്രം അവസാനിക്കുന്നത് - 07 സെപ്റ്റംബര്‍, 10:25 am
ശ്രീകൃഷ്ണ പൂജാ സമയം - 6 സെപ്റ്റംബര്‍, 11.57 pm - 07 സെപ്റ്റംബര്‍, 12:42 am
പൂജാ ദൈര്‍ഘ്യം - 46 മിനിറ്റ്.

കൃഷ്ണ ജന്മാഷ്ടമി ആരാധന
ഹിന്ദുമത വിശ്വാസികള്‍, ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു. ഭദ്രപാദത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന് ഭൂമിയില്‍ ജനിച്ചത്. നൂറ്റാണ്ടുകളായി ഭാരതത്തില്‍ ശ്രീകൃഷ്ണന്റെ ജന്മദിനം അഷ്ടമി തിഥിയില്‍ ആഘോഷിച്ചുവരുന്നുണ്ട്. ഈ ദിവസം ആളുകള്‍ അവരുടെ വീടുകള്‍ അലങ്കരിക്കുന്നു. ശ്രീകൃഷ്നെ പൂജിക്കുകയും ജന്മാഷ്ടമി വ്രതമെടുക്കുകയും ചെയ്യുന്നു.
ജന്മാഷ്ടമി വ്രതത്തിന്റെ ഫലങ്ങള്‍
ശ്രീകൃഷ്ണ ജന്മാഷ്ടമിയില് നടക്കുന്ന അപൂര്‍വ യാദൃശ്ചികതയില്‍ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നിങ്ങള്‍ ഈ വ്രതമനുഷ്ഠിച്ചാല്‍, മൂന്ന് ജന്മങ്ങളിലെ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ഭഗവാന് കൃഷ്ണനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഈ ശുഭ സംയോജനത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും.



Click it and Unblock the Notifications

