For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയും

|

ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസം രോഹിണി നക്ഷത്രത്തില്‍ അര്‍ദ്ധരാത്രിയാണ് മഥുരയില്‍ ശ്രീകൃഷ്ണന്‍ ജനിച്ചത്.

Most read: വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read: വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ഭഗവാന്‍ കൃഷ്ണന്റെ ജന്മദിനമായതിനാല്‍ എല്ലാ വര്‍ഷവും ഈ ഉത്സവം രാജ്യമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ജന്‍മാഷ്ടമി തീയതിയും പൂജാവിധിയും ആരാധനാ ക്രമങ്ങളും വായിച്ചറിയാം.

കൃഷ്ണ ജന്മാഷ്ടമി 2022 ശുഭ മുഹൂര്‍ത്തം

കൃഷ്ണ ജന്മാഷ്ടമി 2022 ശുഭ മുഹൂര്‍ത്തം

ഇത്തവണ കൃഷ്ണ ജന്മാഷ്ടമി ഓഗസ്റ്റ് 18ന് ആഘോഷിക്കും. ഈ വര്‍ഷം കൃഷ്ണന്റെ 5250-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ഓഗസ്റ്റ് 18ന് രാത്രി 9.20 മുതല്‍ അഷ്ടമി തിഥി ആരംഭിച്ച് ഓഗസ്റ്റ് 19ന് രാത്രി 10.59-ന് അവസാനിക്കും. ഓഗസ്റ്റ് 18ന് രാത്രി 12:03 മുതല്‍ 12:47 വരെ നിഷിത പൂജ നീണ്ടുനില്‍ക്കും. നിഷിത പൂജയുടെ ആകെ ദൈര്‍ഘ്യം 44 മിനിറ്റാണ്. ഇത്തവണ ആഗസ്റ്റ് 18ന് ജന്മാഷ്ടമി ദിനത്തില്‍ ധ്രുവ, വൃദ്ധി യോഗങ്ങളും രൂപപ്പെടുന്നു. ഈ യോഗങ്ങള്‍ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ യോഗങ്ങളില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങള്‍ ശുഭകരമായിരിക്കും.

ജന്മാഷ്ടമി ശുഭ മുഹൂര്‍ത്തം

ജന്മാഷ്ടമി ശുഭ മുഹൂര്‍ത്തം

അഷ്ടമി തിഥി ആരംഭം - ഓഗസ്റ്റ് 18, രാത്രി 09:20ന്

അഷ്ടമി തിഥി അവസാനം - ഓഗസ്റ്റ് 19, രാത്രി 10:59ന്

രോഹിണി നക്ഷത്രം ആരംഭം - ഓഗസ്റ്റ് 20, രാവിലെ 01:53ന്

രോഹിണി നക്ഷത്രം അവസാനം - ഓഗസ്റ്റ് 21, രാവിലെ 04:40

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ശ്രീകൃഷ്ണനെ ആരാധിക്കാന്‍

ശ്രീകൃഷ്ണനെ ആരാധിക്കാന്‍

ബാലഗോപലിനെ ഒരു കുഞ്ഞിനെപ്പോലെ സൂക്ഷിക്കണം. ദിവസവും വിഗ്രഹം പതിവായി കുളിപ്പിക്കണം. കുളിപ്പിക്കാന്‍ പാല്‍, തൈര്, തേന്‍, ഗംഗാജലം, നെയ്യ് എന്നിവ ഉപയോഗിക്കണം. ശംഖില്‍ പാലും തൈരും ഗംഗാജലവും നെയ്യും ഒഴിച്ച് കുളിപ്പിക്കണം. കൃഷ്ണവിഗ്രത്തിന്റെ വസ്ത്രങ്ങള്‍ പതിവായി മാറ്റണം. ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പഴയ വസ്ത്രങ്ങള്‍ കഴുകി ധരിപ്പിക്കുക, അതിനുശേഷം ചന്ദനം പുരട്ടുക. ഭഗവാന്‍ കൃഷ്ണനു സാത്വിക ഭക്ഷണം മാത്രം സമര്‍പ്പിക്കുക. നിങ്ങള്‍ അടുക്കളയില്‍ പാകം ചെയ്യുന്ന സാത്വിക ഭക്ഷണം എന്തായാലും അത് സമര്‍പ്പിക്കണം. മഖന്‍-മിശ്രി, ബൂന്ദി ലഡ്ഡു, പായസം, ഹല്‍വ എന്നിവയുടെ പ്രസാദവും നിങ്ങള്‍ക്ക് നല്‍കാം. ദിവസവും ആരതി പതിവായി ചെയ്യുക. ദിവസവും നാല് പ്രാവശ്യം ബാലഗോപാലന്റെ ആരതി നിര്‍ബന്ധമാണ്.

ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ചാല്‍ ഐശ്വര്യം

ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ചാല്‍ ഐശ്വര്യം

ശ്രീകൃഷ്ണന്‍ ജനിച്ചത് ജന്മാഷ്ടമി നാളിലാണ്, എല്ലാ വര്‍ഷവും ഈ ദിവസം അദ്ദേഹത്തിന്റെ ശിശുരൂപത്തെ ആരാധിക്കുന്നു. ഇതോടൊപ്പം വ്രതാനുഷ്ഠാനവും നടത്തിവരുന്നു. ഇത് മാത്രമല്ല, ജന്മാഷ്ടമി ദിനത്തില്‍ ചില സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഈ സാധനങ്ങള്‍ വാങ്ങുന്നത് ഐശ്വര്യകരമാണ്.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

മയില്‍പ്പീലി

മയില്‍പ്പീലി

ഭഗവാന്‍ കൃഷ്ണന് മയില്‍പ്പീലി വളരെ പ്രിയങ്കരമാണ്, കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ വീട്ടില്‍ മയില്‍പ്പീലി വാങ്ങിയാല്‍ അത് പോസിറ്റീവ് എനര്‍ജി നല്‍കുമെന്നും വാസ്തുദോഷങ്ങള്‍ അവസാനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതും കാളസര്‍പ്പദോഷത്തില്‍ നിന്നും മോചനം നല്‍കുന്നു.

പുല്ലാങ്കുഴല്‍

പുല്ലാങ്കുഴല്‍

ഭഗവാന്‍ കൃഷ്ണന്റെ കൈകളില്‍ എപ്പോഴും ഓടക്കുഴല്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന് ഓടക്കുഴല്‍ വളരെയധികം ഇഷ്ടമാണ്. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഓടക്കുഴല്‍ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം തടിയിലോ വെള്ളിയിലോ തീര്‍ത്ത ഓടക്കുഴല്‍ വാങ്ങി ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിക്കുക. അത് സുരക്ഷിതമായി സൂക്ഷിക്കുക. ഇതോടെ വീട്ടില്‍ എല്ലായ്‌പ്പോഴും ഐശ്വര്യം നിലനില്‍ക്കുകയും ചെയ്യും.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

വെണ്ണ

വെണ്ണ

ഉണ്ണിക്കണ്ണന് വെണ്ണ വളരെ പ്രിയപ്പെട്ടതാണ്. മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച് അദ്ദേഹം വെണ്ണ കഴിക്കാറുണ്ടായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ വീട്ടില്‍ വെണ്ണ ഉണ്ടാക്കുക, അത് സാധ്യമല്ലെങ്കില്‍ പുറത്തുനിന്ന് വെണ്ണ കൊണ്ടുവന്ന് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കുക.

വൈജയന്തി മാല

വൈജയന്തി മാല

പൊതുവെ ശ്രീകൃഷ്ണന്റെ ചിത്രങ്ങളില്‍ നിങ്ങള്‍ എപ്പോഴും അദ്ദേഹത്തിന്റെ കഴുത്തില്‍ വൈജയന്തി മാല കണ്ടിട്ടുണ്ടാകണം. ശ്രീകൃഷ്ണന്‍ വൈജയന്തി മാല ധരിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീകൃഷ്ണ ജന്മാഷ്ടമി നാളില്‍ വീട്ടില്‍ വൈജയന്തി മാല കൊണ്ടുവന്നാല്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

പശുക്കിടാവിന്റെ ചിത്രം

പശുക്കിടാവിന്റെ ചിത്രം

ശ്രീകൃഷ്ണന്‍ പശുക്കളോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. ജ്യോതിഷ പ്രകാരം പശുവില്‍ വ്യാഴം കുടികൊള്ളുന്നു. അതിനാല്‍ ഒരു പശുവിനെ വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ നഗരവല്‍ക്കരണം മൂലം അത് സാധ്യമല്ല. അതുകൊണ്ട് കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ പശുക്കിടാവിന്റെ ചിത്രമോ വിഗ്രഹമോ വീട്ടില്‍ കൊണ്ടുവരിക.

English summary

Krishna Janmashtami 2022 Date, Shubha Muhurt And Puja Vidhi in Malayalam

This year, Shri Krishna Janmashtami will be celebrated on August 18. Read on to know the shubha muhurt and puja vidhi of the festival.
Story first published: Saturday, August 13, 2022, 9:42 [IST]
X
Desktop Bottom Promotion