Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
101 വര്‍ഷത്തിനുശേഷം ഗ്രഹങ്ങളുടെ വിന്യാസം; ശ്രീകൃഷ്ണ ജയന്തിയില്‍ ശുഭയോഗം
ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് ജന്മാഷ്ടമി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണന്റെ ജനിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു. ജന്മാഷ്ടമി ദിവസം, ഇന്ത്യയിലെമ്പാടുമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നു. വിശ്വാസികള്‍ ഈ ദിവസം അത്യാഹ്ളാദപൂര്‍വ്വം ഘോഷയാത്രകളും പരിപാടികളുമായി സമയം ചെലവഴിക്കുന്നു. ഈദിവസം മുഴുവന്‍ ഉപവസിക്കുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ജന്മാഷ്ടമി ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശ്രീകൃഷ്ണ ജയന്തിയില്‍ ശുഭയോഗം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിവസമാണ് ഭഗവാന് കൃഷ്ണന് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ വര്‍ഷവും അഷ്ടമി ദിനത്തില്‍ മാത്രമാണ് ഭക്തര്‍ ഈ ഉത്സവം ആചരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 30 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കും. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ശ്രീ ജയന്തി എന്നീ പേരുകളിലും കൃഷ്ണ ജന്മാഷ്ടമി അറിയപ്പെടുന്നു.

ശ്രീകൃഷ്ണ ജയന്തിയില്‍ ശുഭയോഗം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ വര്‍ഷം ജന്മാഷ്ടമി ദിനത്തില്‍ ആറ് ഘടകങ്ങളുടെ അപൂര്‍വ സംയോജനമുണ്ടാകും. ഇത് അസാധാരണമായി കണക്കാക്കപ്പെടുന്നു. രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചത്, അതിനാല്‍ ഇത്തവണയും രോഹിണി നക്ഷത്രവും അഷ്ടമി തീയതിയും ജന്മാഷ്ടമിയില് കൃഷ്ണന്റെ ജനനസമയത്ത് ഉണ്ടായിരിക്കും. അതുകൊണ്ടാണ് ജയന്തി യോഗം രൂപപ്പെടുന്നത്. ഇതിനു പുറമേ, ചന്ദ്രന് ഇടവത്തില്‍ തുടരും. 101 വര്‍ഷത്തിനുശേഷമുള്ള ജയന്തി യോഗം ഒരു യാദൃശ്ചികതയും ശുഭസൂചകമായും കണക്കാക്കപ്പെടുന്നു.

ശ്രീകൃഷ്ണ ജയന്തിയില്‍ ശുഭയോഗം
ഓഗസ്റ്റ് 30, 31 തീയതികളില്‍ ശുഭ മുഹൂര്‍ത്തം നീണ്ടുനില്‍ക്കും. ഈ വര്‍ഷം, ജ്യോതിഷ പ്രകാരം, ഭദ്ര കൃഷ്ണപക്ഷ തിങ്കളാഴ്ച, രോഹിണി നക്ഷത്രത്തിന്റെയും ചന്ദ്രന്റെയും സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയില്‍ അഷ്ടമി ദിവസം വ്യാപിക്കും. ഇത് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് അസാധാരണമായ ശുഭകരമായ യാദൃശ്ചികതയായി കണക്കാക്കപ്പെടുന്നു. അഷ്ടമി ദിവസം ഓഗസ്റ്റ് 31 പുലര്‍ച്ചെ 1.59 വരെ ഇത് തുടരും.

ശ്രീകൃഷ്ണ ജയന്തിയില്‍ ശുഭയോഗം
ജ്യോതിഷപ്രകാരം, ഈ അപൂര്‍വ അവസരത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും, കൂടാതെ ഭക്തര്‍ക്ക് ശ്രീകൃഷ്ണന്റെ കൃപയും ലഭിക്കും. അനേകം ജന്മങ്ങള്‍ക്കായി അലഞ്ഞുതിരിയുന്ന ഭക്തരുടെ പൂര്‍വ്വികര്‍ക്ക് ഈ അപൂര്‍വ അവസരത്തില്‍ മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ശുഭ കാലഘട്ടത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നത് എല്ലാവിധ കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടി നേട്ടത്തിന് വഴിതുറക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശ്രീകൃഷ്ണ ജയന്തിയില്‍ ശുഭയോഗം
ഈ സംയോജനത്തില്‍ ജന്മാഷ്ടമി വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളില്‍ നിന്ന് മുക്തി നേടാനാവുന്നു. ഇതിനുപുറമെ, സന്താനങ്ങളെ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഈ ദിവസം ശ്രീകൃഷ്ണന്റെ ബാലരൂപമായ ഗോപാലനെ ആരാധിക്കുകയും പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്ത് പുതിയ വസ്ത്രം ധരിപ്പിക്കുകയും ഗോപാല മന്ത്രം ജപിക്കുകയും വേണം. ഇതു ചെയ്യുന്നതിലൂടെ അവര്‍ക്ക് സന്താനസൗഭാഗ്യം കൈവരുന്നതായിരിക്കും.



Click it and Unblock the Notifications
