For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്‍മാഷ്ടമിയില്‍ ഇതെല്ലാം ചെയ്താല്‍ സമ്പത്തും ഭാഗ്യവും എന്നും കൂടെ

|

എല്ലാ വര്‍ഷവും ഭദ്രപദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ അഷ്ടമി ദിനത്തില്‍ ആഘോഷിക്കുന്ന ഉത്സവമാണ് ജന്‍മാഷ്ടമി. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമിയായി കൊണ്ടാടുന്നത്. ഈ വര്‍ഷം കൃഷ്ണ ജന്മാഷ്ടമി ഓഗസ്റ്റ് 30 ന് ആഘോഷിക്കും. ഈ ദിവസം രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം. ഈ ഉത്സവം നാടെങ്ങുമുള്ള ഹിന്ദുമത വിശ്വാസികള്‍ ആഢംബരപൂര്‍വ്വം ആഘോഷിക്കുന്നു. ക്ഷേത്രങ്ങളും വീടുകളും അലങ്കരിക്കുകയും ഘോഷയാത്രകള്‍ നടത്തുകയും ചെയ്യുന്നു. കുട്ടികളില്ലാത്ത ദമ്പതികള്‍ ജന്മാഷ്ടിയില്‍ ഉപവസിക്കുന്നു. ഈ ദിവസം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുകയും അവര്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു എന്നത് ഒരു വിശ്വാസമാണ്.

Most read: ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read: ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

തന്ത്രശാസ്ത്രമനുസരിച്ച്, ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിക്കുന്നതിനോ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനോ നാല് രാത്രികള്‍ മികച്ചതാണ്. ആദ്യം കാളരാത്രി (ദീപാവലി), രണ്ടാമത്തേത് അഹോരാത്രി (ശിവരാത്രി), മൂന്നാമത് ദാരുരാത്രി (ഹോളി), നാലാമത് മൊഹരാത്രി. ഈ ദിവസം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം നല്‍കും. അതുപോലെ ശ്രീകൃഷ്ണ ജന്മാഷ്ടമിയില്‍ ചെചെയ്യുന്ന ചില പ്രത്യേക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

പശുവിന്റെ പ്രതിമ

പശുവിന്റെ പ്രതിമ

ജന്മാഷ്ടമി ദിവസം ഒരു പശുവിന്റെയും കിടാവിന്റെയും ഒരു ചെറിയ പ്രതിമ വീട്ടില്‍ കൊണ്ടുവരിക. ഇത് നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

പുല്ലാങ്കുഴല്‍

പുല്ലാങ്കുഴല്‍

ജന്മാഷ്ടമി ദിവസം ശ്രീകൃഷ്ണന് ഒരു വെള്ളി പുല്ലാങ്കുഴല്‍ അര്‍പ്പിക്കണം. ആരാധനയ്ക്ക് ശേഷം, ഈ പുല്ലാങ്കുഴല്‍ നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഭഗവാന്‍ ശ്രീഹരി വിഷ്ണുവിനും ലക്ഷ്മിക്കും പിറവിയെടുത്തതാണ് പാരിജാത പൂക്കള്‍ എന്നു പറയുന്നു. അതിനാല്‍ ജന്മാഷ്ടമി ദിവസം പാരിജാത പൂക്കള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തുക.

Most read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കുംMost read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും

ഉണ്ണിക്കണ്ണനെ ആരാധിക്കുക

ഉണ്ണിക്കണ്ണനെ ആരാധിക്കുക

ജന്മാഷ്ടമി നാളില്‍ ശ്രീകൃഷ്ണന്റെ ബാലരൂപത്തെ ആരാധിക്കുക. ജന്മാഷ്ടമി ദിവസം, ശംഖില്‍ പാല്‍ എടുത്ത് ശ്രീകൃഷ്ണന്റെ ബാലരൂപത്തില്‍ അഭിഷേകം ചെയ്യുക. ശ്രീകൃഷ്ണന് മയില്‍ പീലികള്‍ വളരെ പ്രിയപ്പെട്ടതാണ്. ജന്മാഷ്ടമി ദിവസം നിങ്ങള്‍ കൃഷ്ണമൃഗത്തിന് മയില്‍പീലികള്‍ അര്‍പ്പിക്കുക.

തേങ്ങ, ബദാം

തേങ്ങ, ബദാം

ജന്മാഷ്ടമി മുതല്‍ തുടര്‍ച്ചയായി 27 ദിവസം കൃഷ്ണ ക്ഷേത്രത്തില്‍ തേങ്ങയും ബദാമും അര്‍പ്പിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനാകും. ജന്മാഷ്ടമി ദിവസം രാവിലെ കുളിച്ച ശേഷം രാധാകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ച് മഞ്ഞപ്പൂക്കള്‍ അണിയിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറക്കാന്‍ സഹായിക്കും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ചന്ദനവും കുങ്കുമവും

ചന്ദനവും കുങ്കുമവും

സന്തോഷവും ഐശ്വര്യവും ലഭിക്കാന്‍, ജന്മാഷ്ടമി ദിവസം പനിനീരില്‍ മഞ്ഞളോ ചന്ദനമോ കുങ്കുമമോ ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക. ഇത് ദിവസവും ചെയ്യുക. ഈ പ്രതിവിധിയിലൂടെ, മനസ്സിന് സമാധാനം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ജന്മാഷ്ടമി ദിവസം കുറച്ച് വാഴത്തൈകള്‍ നടുക. അതിനുശേഷം, അവ പതിവായി പരിപാലിച്ച് കായ്ച്ച ശേഷം അത് ദാനം ചെയ്യുക.

സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍

സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍

ജന്മാഷ്ടമി ദിവസം, ഭഗവാന്‍ കൃഷ്ണന് ഒരു വെറ്റില സമര്‍പ്പിക്കുക, അതിനുശേഷം ഈ ഇലയില്‍ കുങ്കുമം ഉപയോഗിച്ച് ശ്രീ യന്ത്രം വരച്ച് നിലവറയില്‍ സൂക്ഷിക്കുക. ഈ പ്രതിവിധി ഉപയോഗിച്ച് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭ്യമാകും. ശ്രീകൃഷ്ണന് വെളുത്ത മധുരപലഹാരങ്ങള്‍ അല്ലെങ്കില്‍ ഖീര്‍ നല്‍കുക. അതില്‍ തുളസി ഇല ചേര്‍ക്കുക. വളരെ പെട്ടെന്ന് തന്നെ ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം നേടാനാകും.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

തുളസിമാല അര്‍പ്പിക്കുക

തുളസിമാല അര്‍പ്പിക്കുക

ജന്മാഷ്ടമി ദിവസം ഒരു ശംഖില്‍ ജലം നിറച്ച് ശ്രീകൃഷ്ണനെ അഭിഷേകം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയും സന്തോഷിക്കുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനാകും. കൃഷ്ണ ക്ഷേത്രത്തില്‍ പോയി തുളസി മാല അര്‍പ്പിക്കുന്നതും നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും.

മഞ്ഞ വസ്ത്രങ്ങള്‍

മഞ്ഞ വസ്ത്രങ്ങള്‍

ശ്രീകൃഷ്ണനെ പീതാംബര ധാരി എന്നും വിളിക്കുന്നു, അതായത് മഞ്ഞ വസ്ത്രം ധരിക്കുന്നവന്‍. ജന്മാഷ്ടമി ദിനത്തില്‍ മഞ്ഞ വസ്ത്രങ്ങളും മഞ്ഞ പഴങ്ങളും മഞ്ഞ ധാന്യങ്ങളും ദാനം ചെയ്യുന്നതിലൂടെ ശ്രീകൃഷ്ണനും ലക്ഷ്മി ദേവിയും സന്തോഷിക്കുന്നു. ജന്മാഷ്ടമി ദിവസം രാത്രി 12 മണിക്ക് ശ്രീകൃഷ്ണനെ പാലില്‍ കുങ്കുമം കലര്‍ത്തി അഭിഷേകം ചെയ്താല്‍ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ജന്മാഷ്ടമി ദിവസം വൈകുന്നേരം, ഓം വാസുദേവായ നമ. എന്ന മന്ത്രം ചൊല്ലി തുളസിച്ചെടിക്കു മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് 11 തവണ പ്രദക്ഷിണം ചെയ്യുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ദാനം ചെയ്യുക

ദാനം ചെയ്യുക

ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷവും ബിസിനസ്സ്, ജോലി എന്നിവയില്‍ ആഗ്രഹിച്ച വിജയം കൈവരിക്കാനായില്ലെങ്കില്‍ ജന്മാഷ്ടമി ദിവസം ഏഴ് പെണ്‍കുട്ടികളെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് ഖീറോ വെളുത്ത മധുരമോ നല്‍കിക്കൊണ്ട് എന്തെങ്കിലും സമ്മാനം നല്‍കുകയും ചെയ്യുക. അതിനുശേഷം അഞ്ച് വെള്ളിയാഴ്ച ഇത് തുടര്‍ച്ചയായി ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മീ ദേവിയുടെ കൃപയാല്‍ ബിസിനസ്സില്‍ ആഗ്രഹിച്ച വിജയം കൈവരിക്കാനാകും.

English summary

Krishna Janmashtami 2021 : Do These Remedies on Janmashtami To Get Benefit in Malayalam

Here are some remedies to perform on Janmashtami day to get the blessings of Lord Krishna. Take a look.
Story first published: Monday, August 23, 2021, 17:08 [IST]
X
Desktop Bottom Promotion