For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Krishna Janmashtami 2021: മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെ

|

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതാരമെടുത്ത ദിവസമാണ് കൃഷ്ണ ജന്‍മാഷ്ടമിയായി ഹിന്ദുമത വിശ്വാസികള്‍ ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണ ഭഗവാന്‍ ഭൂമിയില്‍ അവതാരമെടുത്തത്. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് കൃഷ്ണ ജന്മാഷ്ടമി. ഈ വര്‍ഷം കൃഷ്ണ ജന്മാഷ്ടമി ഓഗസ്റ്റ് 30 തിങ്കളാഴ്ച ആഘോഷിക്കും.

Most read: ജന്‍മാഷ്ടമിയില്‍ ഇതെല്ലാം ചെയ്താല്‍ സമ്പത്തും ഭാഗ്യവും എന്നും കൂടെMost read: ജന്‍മാഷ്ടമിയില്‍ ഇതെല്ലാം ചെയ്താല്‍ സമ്പത്തും ഭാഗ്യവും എന്നും കൂടെ

ഈ ദിവസം ഭക്തര്‍ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും ഐശ്വര്യങ്ങള്‍ നേടാനായി വ്രതം അനുഷ്ഠിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളും വീടുകളും അലങ്കരിക്കുകയും ശ്രീകൃഷ്ണ വേഷവിധാനങ്ങളോടെ ഘോഷയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ശ്രീ ജയന്തി എന്നീ പേരുകളിലും കൃഷ്ണ ജന്മാഷ്ടമി അറിയപ്പെടുന്നു. ഈ ദിനത്തിന്റെ പ്രാധാന്യവും കൂടുതല്‍ വിശേഷങ്ങളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശ്രീകൃഷ്ണ ജന്മാഷ്ടമി 2021

ശ്രീകൃഷ്ണ ജന്മാഷ്ടമി 2021

എല്ലാ വര്‍ഷവും ശ്രീകൃഷ്ണ ജന്മാഷ്ടമി തീയതി വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്കപ്പോഴും, തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ഉത്സവം പട്ടികപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തേത് സ്മാര്‍ട്ട സമ്പ്രദായത്തിനും മറ്റൊന്ന് വൈഷ്ണവ സമ്പ്രദായത്തിനുമാണ്. എന്നിരുന്നാലും, ഈ വര്‍ഷം, 2021 ഓഗസ്റ്റ് 30 തിങ്കളാഴ്ച ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും.

അഷ്ടമി തിഥി

അഷ്ടമി തിഥി

2021 ആഗസ്റ്റ് 29 ന് രാത്രി 11:25 ന് ആരംഭിക്കുന്ന അഷ്ടമി തിഥി 2021 ആഗസ്റ്റ് 31 ന് പുലര്‍ച്ചെ 01:59 ന് അവസാനിക്കും. അര്‍ദ്ധരാത്രി ആയ നിഷിത കാലത്താണ് കൃഷ്ണ പൂജ നടത്താനുള്ള സമയം. നിഷിത പൂജ സമയം ആഗസ്റ്റ് 31 രാത്രി 11:59 മുതല്‍ 12:44 വരെയാണ്. (ദൈര്‍ഘ്യം: 45 മിനിറ്റ്).

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

ജന്മാഷ്ടമിയുടെ പ്രാധാന്യം

ജന്മാഷ്ടമിയുടെ പ്രാധാന്യം

''ഭഗവദ്ഗീതയില്‍ പറയുന്നു - ധര്‍മ്മത്തിന്റെ പതനവും തിന്മയുടെ ആധിപത്യവും ഉണ്ടാകുമ്പോഴെല്ലാം, തിന്മയെ നശിപ്പിക്കാനും നന്മയെ സംരക്ഷിക്കാനുമായി ഞാന്‍ പുനര്‍ജനിക്കും.'' ജന്‍മാഷ്ടമിയുടെ പ്രാധാന്യം സുമനസ്സുകളെ പ്രോത്സാഹിപ്പിക്കുകയും മോശം ഇച്ഛയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ശ്രീകൃഷ്ണജയന്തിയുടെ പുണ്യവേള ആളുകളെ പരസ്പരം ഒന്നിപ്പിക്കുന്നു. ഇത് ഐക്യത്തെയും വിശ്വാസത്തെയും സൂചിപ്പിക്കുന്നു.

കൃഷ്ണ ജന്‍മാഷ്ടമി ചരിത്രം

കൃഷ്ണ ജന്‍മാഷ്ടമി ചരിത്രം

ഐതിഹ്യങ്ങള്‍ അനുസരിച്ച്, മഥുരയുടെ ഭരണാധിപനായിരുന്ന കംസനെ വധിക്കാനാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. കംസന്റെ സഹോദരിയായ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ മകന്‍ കംസനെ കൊല്ലുമെന്ന് അശരീരിയുണ്ടായി. ഇതിനെ തുടര്‍ന്ന് കംസന്‍ തന്റെ സഹോദരി ദേവകിയെയും വാസുദേവനെയും തടവിലാക്കുകയും അവരുടെ എല്ലാ ആണ്‍മക്കളെയും കൊല്ലുകയും ചെയ്തു. ഈ ദമ്പതികളുടെ എട്ടാമത്തെ കുഞ്ഞായി കൃഷ്ണന്‍ ജനിച്ചപ്പോള്‍, വസുദേവര്‍ കുഞ്ഞിനെ വൃന്ദാവനത്തിലെ തന്റെ വളര്‍ത്തു മാതാപിതാക്കളായ നന്ദയ്ക്കും യശോദയ്ക്കും കൈമാറി. വസുദേവന്‍ ഒരു പെണ്‍കുട്ടിയുമായി മഥുരയിലേക്ക് മടങ്ങി കംസനെ ഏല്‍പ്പിച്ചു. കംസന്‍ ഈ കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചപ്പോള്‍, അവള്‍ ദുര്‍ഗാ ദേവിയായി രൂപാന്തരപ്പെട്ട് ആസന്നമായ മരണത്തെക്കുറിച്ച് കംസന് മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങള്‍ക്കുശേഷം, ശ്രീകൃഷ്ണന്‍ മഥുരയിലെത്തി തന്റെ അമ്മാവനായ കംസനെ വധിക്കുകയും ചെയ്തു.

Most read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കുംMost read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും

കൃഷ്ണ ജന്മാഷ്ടമി ആഘോഷം

കൃഷ്ണ ജന്മാഷ്ടമി ആഘോഷം

ഈ വര്‍ഷം ഓഗസ്റ്റ് 30 തിങ്കളാഴ്ച കൃഷ്ണ ജന്‍മാഷ്ടമിയായി ആഘോഷിക്കും. ഭക്തര്‍ ഈ ദിവസം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ദിവസം കഴിച്ചുകൂട്ടുന്നു. പൂക്കള്‍, ദീപങ്ങള്‍, വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് ആളുകള്‍ അവരുടെ വീടുകള്‍ അലങ്കരിക്കുന്നു. ക്ഷേത്രങ്ങളും മനോഹരമായി അലങ്കരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഥുരയിലെ ആഘോഷം

മഥുരയിലെ ആഘോഷം

ഏറ്റവും ആഡംബരവും വര്‍ണ്ണാഭമായതുമായ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് മഥുരയിലെയും വൃന്ദാവനത്തിലെയും ക്ഷേത്രങ്ങളാണ്. കാരണം ശ്രീകൃഷ്ണന്‍ ഇവിടെ ജനിക്കുകയും വളരുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്ണന്റെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍ പുനസൃഷ്ടിക്കുന്നതിനും രാധയോടുള്ള സ്‌നേഹത്തിന്റെ സ്മരണയ്ക്കായും ഭക്തര്‍ രസലീലയും നടത്തുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

മഹാരാഷ്ട്രയിലെ ആഘോഷം

മഹാരാഷ്ട്രയിലെ ആഘോഷം

വെണ്ണക്കള്ളനായ ശ്രീകൃഷ്‌നെ ബാല്യകാല കുസൃതികള്‍ സ്മരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ വ്യത്യസ്തങ്ങളായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിനെ 'ദഹി ഹണ്ഡി' ആഘോഷം എന്ന് വിളിക്കുന്നു. മലയാളത്തില്‍ ഇതിനെ 'ഉറിയടി' എന്ന് വിളിക്കും. അതിനായി ഒരു കലം കെട്ടിത്തൂക്കുകയും ആളുകള്‍ ഒരു മനുഷ്യ പിരമിഡ് തീര്‍ത്ത് അത് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനം

ഇന്ത്യയിലുടനീളമുള്ള ഇടങ്ങളില്‍ ആളുകള്‍ രാത്രിയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജനനത്തിന്റെ പ്രതീകമായി ഒരു ചെറിയ തൊട്ടിലില്‍ ഉണ്ണിക്കണ്ണന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടാകും. ഭക്തര്‍ സന്തോഷത്തോടെ തൊട്ടില്‍ ആട്ടുകയും ആരതിയും ഭജനയും ചൊല്ലി ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുകയും ചെയ്യുന്നു. ഭക്തര്‍ പകല്‍ മുഴുവന്‍ ഉപവസിക്കുന്നു.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

വ്രതമെടുത്താലുള്ള നേട്ടം

വ്രതമെടുത്താലുള്ള നേട്ടം

ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ, ഭക്തര്‍ക്ക് സന്താന സൗഭാഗ്യം കൈവരികയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതത്തിലൂടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുകയും ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്യുന്നു.

English summary

Krishna Janmashtami 2021 Date, History, Puja Muhurat and Significance in malayalam

This year, Shri Krishna Janmashtami will be celebrated on Monday, August 30, 2021. Read on to know more about the festival.
X
Desktop Bottom Promotion