For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോട്ടറി ഭാഗ്യം പോലും കൂടെനില്‍ക്കും; 2021ല്‍ ഓരോ രാശിക്കും ഭാഗ്യസംഖ്യകള്‍ ഇത്

|

സംഖ്യകള്‍ ഉപയോഗിക്കാതെ ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകാന്‍ കഴിയില്ല. വ്യക്തിഗത, സാമൂഹിക, പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ദൈനംദിന ഇടപാടുകളില്‍ നിങ്ങള്‍ നമ്പറുകള്‍ ഉപയോഗിക്കുന്നു. ഓരോരുത്തരുടെയും വ്യക്തിത്വം, മനശാസ്ത്രം, ജാതകം എന്നിവയുമായും സംഖ്യകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ന്യൂമറോളജി പറയുന്നു.

Most read: ജനുവരി 2021: സമ്പൂര്‍ണ ന്യൂമറോളജി ഫലംMost read: ജനുവരി 2021: സമ്പൂര്‍ണ ന്യൂമറോളജി ഫലം

ജനനത്തീയതി, വര്‍ഷത്തിലെ ജ്യോതിഷ സവിശേഷതകള്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ രാശിചിഹ്നങ്ങള്‍ക്കുമുള്ള 2021 ലെ ഭാഗ്യ സംഖ്യകള്‍ ഇതാ. ഈ സംഖ്യകള്‍ മനസില്‍ സൂക്ഷിച്ച് നിങ്ങളുടെ വാഹനം, ലോട്ടറി പോലുള്ള ഇടപാടുകളില്‍ ഭാഗ്യ സംഖ്യയായി ഉപയോഗിക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 20 നും ഏപ്രില്‍ 18 നും ഇടയില്‍ ജനനം)

മേടം (മാര്‍ച്ച് 20 നും ഏപ്രില്‍ 18 നും ഇടയില്‍ ജനനം)

2021 ല്‍ മേടം രാശിക്കാര്‍ക്ക് ഭാഗ്യങ്ങള്‍ക്കായി 9, 6 അക്കങ്ങളെ ആശ്രയിക്കാന്‍ കഴിയും. കാരണം അവ നിങ്ങള്‍ക്ക് ഗ്രഹങ്ങളില്‍ നിന്ന് ധാരാളം ആനുകൂല്യങ്ങള്‍ കൊണ്ടുവരും. ഇരട്ട അക്ക സംഖ്യകളെ സംബന്ധിച്ചിടത്തോളം, 6, 9 എന്നിവ ചേരുന്ന 24, 33, 36 പോലുള്ള അക്കങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുക. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ നമ്പറുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും വിജയിക്കുന്നതിനും സഹായിക്കുന്നു.

ഇടവം (ഏപ്രില്‍ 19 നും മെയ് 19 നും ഇടയില്‍ ജനനം)

ഇടവം (ഏപ്രില്‍ 19 നും മെയ് 19 നും ഇടയില്‍ ജനനം)

5, 6 അക്കങ്ങളും 5, 6 വരുന്ന 32, 33, 41 പോലുള്ള എല്ലാ ഇരട്ട അക്ക നമ്പറുകളും ഈ വര്‍ഷം നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കും. ഈ സംഖ്യകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാനും നിങ്ങള്‍ക്ക് ഭാഗ്യവും വിജയവും നേടാനും സാധിക്കും. നിങ്ങളുടെ അറിവും സമ്പത്തും മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ജീവിതത്തിലെ നെഗറ്റീവ് ശക്തികളുടെ സ്വാധീനം ഒഴിവാക്കുന്നതിനും ഈ സംഖ്യകള്‍ സഹായിക്കും.

Most read:2021 കടക്കാന്‍ ഈ രാശിക്കാര്‍ക്ക് അല്‍പം കഠിനം; ഏറെ ശ്രദ്ധിക്കണംMost read:2021 കടക്കാന്‍ ഈ രാശിക്കാര്‍ക്ക് അല്‍പം കഠിനം; ഏറെ ശ്രദ്ധിക്കണം

മിഥുനം (മെയ് 20 നും ജൂണ്‍ 20 നും ഇടയില്‍ ജനനം)

മിഥുനം (മെയ് 20 നും ജൂണ്‍ 20 നും ഇടയില്‍ ജനനം)

2021 ല്‍ മിഥുനം രാശിക്കാര്‍ക്ക് 5 ഉം 6 ഉം ഭാഗ്യസംഖ്യകളായി കണക്കാക്കാം. ഇരട്ട അക്ക സംഖ്യകളില്‍ 5, 6 എന്നിവ കിട്ടുന്ന അക്കങ്ങള്‍ തിരഞ്ഞെടുക്കുക. ഈ നമ്പറുകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ ഏറ്റെടുക്കുന്ന സംരംഭങ്ങളില്‍ വിജയിക്കാന്‍ സഹായിക്കും, ഒപ്പം പോസിറ്റീവിറ്റി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജീവിതത്തിലെ പ്രണയവും സ്‌നേഹവും വര്‍ദ്ധിപ്പിക്കാനും ഈ വര്‍ഷം ഈ സ്ംഖ്യകള്‍ സഹായിക്കും.

കര്‍ക്കിടകം (ജൂണ്‍ 21 നും ജൂലൈ 21 നും ഇടയില്‍ ജനനം)

കര്‍ക്കിടകം (ജൂണ്‍ 21 നും ജൂലൈ 21 നും ഇടയില്‍ ജനനം)

2 ഉം 9 ഉം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം മികച്ച സംഖ്യകളാണെന്ന് തെളിയും. കൂടാതെ 2, 9 ലഭിക്കുന്ന സംഖ്യകളെല്ലാം 2021 ല്‍ വളരെ അനുകൂലമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വിജയസാധ്യത മെച്ചപ്പെടുത്തുന്നതിന് ഈ തീയതികളില്‍ പുതിയ ജോലികള്‍ ആരംഭിക്കുക. ഈ സംഖ്യകള്‍ക്ക് നിങ്ങളുടെ ജീവിതം മനോഹരമാക്കാനും മെച്ചപ്പെടുത്താനും സാധിക്കും.

ചിങ്ങം (ജൂലൈ 22 നും ഓഗസ്റ്റ് 21 നും ഇടയില്‍ ജനനം)

ചിങ്ങം (ജൂലൈ 22 നും ഓഗസ്റ്റ് 21 നും ഇടയില്‍ ജനനം)

2021 ല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യ സംഖ്യകള്‍ 1, 5, 9 എന്നിവയാണ്. കൂടാതെ 10, 32, 45 പോലുള്ള 1, 5, 9 ചേരുന്ന ഇരട്ട അക്ക സംഖ്യകളും നല്ലതാണ്. ഈ സംഖ്യകള്‍ക്ക് നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്താനും നേതൃത്വഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും. ഏതെങ്കിലും പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ ശക്തിയും ധൈര്യവും മെച്ചപ്പെടും. ഈ സംഖ്യകളാണ് നിങ്ങളുടെ ജീവിതത്തിന് ഈ വര്‍ഷം ഊര്‍ജ്ജം നല്‍കുന്നത്.

Most read:വ്യാഴാഴ്ച ഒരിക്കലും ഈ പ്രവര്‍ത്തികള്‍ അരുത്; ദൗര്‍ഭാഗ്യം വിട്ടുമാറില്ലMost read:വ്യാഴാഴ്ച ഒരിക്കലും ഈ പ്രവര്‍ത്തികള്‍ അരുത്; ദൗര്‍ഭാഗ്യം വിട്ടുമാറില്ല

കന്നി (ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 21 നും ഇടയില്‍ ജനനം)

കന്നി (ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 21 നും ഇടയില്‍ ജനനം)

കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം, 5, 6 എന്നിവ 2021 ലെ ഭാഗ്യ സംഖ്യകളാണ്. ഈ സംഖ്യകള്‍ക്ക് നിങ്ങള്‍ക്ക് ചുറ്റും ഒരു പോസിറ്റീവ് പ്രഭാവലയം പ്രോത്സാഹിപ്പിക്കാനും സമൃദ്ധി കൈവരുത്താനും സാധിക്കും. ഊര്‍ജ്ജം സന്തുലിതമാക്കാനും ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം ഗുണം ചെയ്യും.

തുലാം (സെപ്റ്റംബര്‍ 22 നും ഒക്ടോബര്‍ 22 നും ഇടയില്‍ ജനനം)

തുലാം (സെപ്റ്റംബര്‍ 22 നും ഒക്ടോബര്‍ 22 നും ഇടയില്‍ ജനനം)

5, 6, 9, എന്നിവയും 5, 6, 9 ചേരുന്ന രണ്ട് അക്ക സംഖ്യകളും 2021 ല്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ഈ നമ്പറുകളില്‍ വരുന്ന തീയതികളില്‍ ഏതെങ്കിലും പുതിയ പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ ഗ്രഹങ്ങളുടെ ആനുകൂല്യം നിങ്ങളിലുണ്ടാകും. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ സംഖ്യകള്‍ ഉപയോഗിക്കുന്നതിലൂടെ സമ്പത്തും സുഖസൗകര്യങ്ങളും ആകര്‍ഷിക്കാനും നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നിങ്ങള്‍ക്ക് ചുറ്റുമുള്ള പോസിറ്റീവ് ഊര്‍ജ്ജം വളര്‍ത്താനും ഈ സംഖ്യകള്‍ ഉപകരിക്കും.

Most read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

വൃശ്ചികം (ഒക്ടോബര്‍ 23 നും നവംബര്‍ 20 നും ഇടയില്‍ ജനനം)

വൃശ്ചികം (ഒക്ടോബര്‍ 23 നും നവംബര്‍ 20 നും ഇടയില്‍ ജനനം)

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം 1, 4, 2, 7 എന്നിവ ഭാഗ്യ സംഖ്യകളായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ 10, 11, 22 എന്നിങ്ങനെയുള്ള സംഖ്യകളും 2021 ല്‍ നിങ്ങളുടെ ഭാഗ്യ സംഖ്യകളാക്കാം. ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിജയവും നേട്ടവും നല്‍കും. നിങ്ങളുടെ ഇടപാടുകളിലും ദൈനംദിന ജീവിതത്തിലും ഈ നമ്പറുകള്‍ ഉപയോഗിക്കുന്നത് വളരെയധികം ഗുണംചെയ്യും.

ധനു (നവംബര്‍ 21 നും ഡിസംബര്‍ 20 നും ഇടയില്‍ ജനനം)

ധനു (നവംബര്‍ 21 നും ഡിസംബര്‍ 20 നും ഇടയില്‍ ജനനം)

2021 ലെ മികച്ച ഫലങ്ങള്‍ നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 5, 3, 8, 6 അക്കങ്ങള്‍ തിരഞ്ഞെടുക്കുക. കൂടാതെ, 12, 33, 41, 44 എന്നിവപോലുള്ള ഇരട്ട സംഖ്യകളും ഉപയോഗിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ശാന്തതയും മാനസിക സമാധാനവും പ്രോത്സാഹിപ്പിക്കാനും കഴിയും. നിങ്ങള്‍ സാമ്പത്തിക സ്ഥിരതയാണ് ലക്ഷ്യമിടുന്നതെങ്കില്‍, ഈ നമ്പറുകള്‍ 2021 ല്‍ നിങ്ങളുടെ കൂട്ടാക്കാവുന്നതാണ്.

Most read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

മകരം (ഡിസംബര്‍ 21 നും ജനുവരി 19 നും ഇടയില്‍ ജനനം)

മകരം (ഡിസംബര്‍ 21 നും ജനുവരി 19 നും ഇടയില്‍ ജനനം)

മകരം രാശിക്കാര്‍ക്ക് 6, 5, 8 എന്നിവ 2021ല്‍ അവരുടെ ഭാഗ്യസംഖ്യകളായി തിരഞ്ഞെടുക്കാവുന്നതാണ്. 23, 35, 42 എന്നിങ്ങനെയുള്ള ഇരട്ട അക്കങ്ങളും നിങ്ങള്‍ക്ക് ഗുണംചെയ്യും. ഈ സംഖ്യകള്‍ വരുന്ന ദിവസങ്ങള്‍ ഒരു പ്രവര്‍ത്തിയുടെ ശുഭാരംഭം കുറിക്കാനായി തിരഞ്ഞെടുക്കാം. ഈ സംഖ്യകള്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും പോസിറ്റീവായി നിലനിര്‍ത്താനും സഹായിക്കും.

കുംഭം (ജനുവരി 20നും ഫെബ്രുവരി 18 നും ഇടയില്‍ ജനനം)

കുംഭം (ജനുവരി 20നും ഫെബ്രുവരി 18 നും ഇടയില്‍ ജനനം)

2021 ല്‍ കുംഭം രാശിക്കാര്‍ക്ക് 3, 9, 7 അക്കങ്ങള്‍ ഭാഗ്യ സംഖ്യകളായി ഉപയോഗിക്കാവുന്നതാണ്. 12, 16, 18 എന്നിങ്ങനെയുള്ള സംഖ്യകളുടെ ആകെത്തുകയുള്ള ഇരട്ട അക്ക സംഖ്യകളും ഈ വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. കൂടുതല്‍ പ്രശസ്തിയും വിജയവും നേടുന്നതിന്, നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Most read:ഭാഗ്യം നിങ്ങളെ തേടി വരും; വീട്ടില്‍ ഇതൊക്കെ ചെയ്താല്‍Most read:ഭാഗ്യം നിങ്ങളെ തേടി വരും; വീട്ടില്‍ ഇതൊക്കെ ചെയ്താല്‍

മീനം (ഫെബ്രുവരി 19 നും മാര്‍ച്ച് 19 നും ഇടയില്‍ ജനനം)

മീനം (ഫെബ്രുവരി 19 നും മാര്‍ച്ച് 19 നും ഇടയില്‍ ജനനം)

മീനം രാശിക്കാര്‍ക്ക് 2021 ല്‍ 3, 7 നമ്പറുകളില്‍ നിന്ന് വിജയം നേടാം. 12, 34, 43 എന്നിങ്ങനെയുള്ള സംഖ്യകളെ സംഗ്രഹിക്കുന്ന അക്കങ്ങളും വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് അനുകൂലമായ നേട്ടം നല്‍കും. ഈ നമ്പറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിലെ നിഷേധാത്മകത നീക്കംചെയ്യാനും നേട്ടങ്ങള്‍ കൊയ്യാനും സാധിക്കുന്നതായിരിക്കും.

English summary

Know Your Lucky Numbers For 2021 Based on Zodiac Sign

Here are your lucky numbers for the year 2021 based on your zodiac sign. Take a look.
X
Desktop Bottom Promotion