For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്

|

ഓരോ ഗ്രഹത്തിനും തനതായ ശക്തിയുണ്ട്. നമ്മില്‍ ഓരോരുത്തരിലും അത് അതുല്യമായ സ്വാധീനം ചെലുത്തുന്നു. സൂര്യന്‍ ചില ആളുകള്‍ക്ക് വിജയം നല്‍കുന്നുണ്ടെങ്കില്‍, അത് മറ്റു ചിലര്‍ക്ക് പരാജയം വരുത്തും. അതിനാല്‍ ഓരോ വ്യക്തിയും അവരുടെ ജാതകത്തില്‍ എല്ലാ ഗ്രഹങ്ങളെയും ശക്തവും പോസിറ്റീവും ആക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ഓരോ ഗ്രഹവും ജീവിതത്തില്‍ വിജയവും ഭാഗ്യവും നല്‍കുകയും ചെയ്യും. നിങ്ങളുടെ ജാതകത്തിലെ ഏത് ഗ്രഹമാണ് ദുര്‍ബലമെന്ന് ആദ്യം നിങ്ങള്‍ കണ്ടെത്തുക. ആ ഗ്രഹത്തെ പ്രീതിപ്പെടുത്താനും ആ ഗ്രഹത്തില്‍ നിന്ന് നല്ല അനുഗ്രഹങ്ങള്‍ നേടാനും ചില വഴികള്‍ ചെയ്യുക.

Most read: ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയംMost read: ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

മറ്റെല്ലാ പരിഹാരങ്ങള്‍ക്കും പുറമെ നിങ്ങളുടെ ദുര്‍ബലമായ ഗ്രഹങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതിന് ഒരു ലളിതമായ വഴിയാണ് നിങ്ങളുടെ വസ്ത്രധാരണം. നിങ്ങളുടെ ദുര്‍ബലമായ ഗ്രഹത്തിനനുസരിച്ച് നിങ്ങള്‍ വസ്ത്രങ്ങളുടെ നിറം തിരഞ്ഞെടുക്കണം. എല്ലാ ഗ്രഹങ്ങള്‍ക്കും നിര്‍ദ്ദിഷ്ട നിറങ്ങളുണ്ട്. പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യുന്നതില്‍ നിറങ്ങള്‍ക്ക് ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്ന് വേദങ്ങള്‍ പറയുന്നു. ഇതാ ഓരോ ദിവസവും നിങ്ങളുടെ ഗ്രഹ സ്ഥാനം ശക്തിപ്പെടുത്തി ജീവിതത്തില്‍ ഭാഗ്യം വരുത്താന്‍ ധരിക്കേണ്ട നിറങ്ങള്‍ ഇവയാണ്.

സൂര്യന്‍ (ഞായര്‍)

സൂര്യന്‍ (ഞായര്‍)

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ സൂര്യന്‍ കടും ചുവപ്പ് നിറമാണ്. അതിനാല്‍ ജാതകത്തില്‍ ദുര്‍ബലമായ സ്ഥാനത്ത് സൂര്യന്‍ തുടരുന്ന ഒരു വ്യക്തി ഞായറാഴ്ച ദിവസം പിങ്ക് നിറം തിരഞ്ഞെടുക്കണം.

ചന്ദ്രന്‍ (തിങ്കള്‍)

ചന്ദ്രന്‍ (തിങ്കള്‍)

ചന്ദ്രന്‍ വെളുത്ത നിറത്തിലാണ്, അതിനാല്‍ വെളുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്തും. തിങ്കളാഴ്ച ദിവസം പാല്‍, തൈര്, അരി മുതലായവ നിങ്ങള്‍ക്ക് കഴിക്കാം. അല്ലെങ്കില്‍ ചന്ദ്രന് വെളുത്ത പൂക്കള്‍ (ലില്ലി, ജാസ്മിന്‍, താമര) എന്നിവ അര്‍പ്പിക്കാം.

Most read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെMost read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെ

ചൊവ്വ (ചൊവ്വാഴ്ച)

ചൊവ്വ (ചൊവ്വാഴ്ച)

ജാതകത്തില്‍ ചൊവ്വ ദുര്‍ബലമായ ആളുകള്‍ക്ക് ദൈനംദിന ജീവിതം വളരെ അപകടം നിറഞ്ഞതായിരിക്കും. മഞ്ഞനിറത്തിലുള്ള നിറമാണ് നിങ്ങള്‍ക്ക് കൂടുതല്‍ നല്ലത്. ദുര്‍ബലമായ ചൊവ്വ ഉള്ള ആളുകള്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രവും ധരിക്കുന്നത് നല്ലതാണ്. എല്ലാ ചൊവ്വാഴ്ചകളിലും നിങ്ങള്‍ ഹനുമാന്‍ സ്വാമിയോട് പ്രാര്‍ത്ഥിക്കുക. ചുവപ്പ് പവിഴം പോലുള്ള രത്‌നവും ഈ ആളുകള്‍ക്ക് ഉത്തമമാണ്.

ബുധന്‍ (ബുധനാഴ്ച)

ബുധന്‍ (ബുധനാഴ്ച)

ബുധന്‍ ഗ്രഹം കുറച്ച് പച്ച നിറത്തിലാണ്. ജാതകത്തില്‍ ബുധന്‍ ശക്തമായി നിലകൊള്ളുന്ന ആളുകള്‍ ശാന്തരും തികച്ചും സമതുലിതമായവരുമാണ്. എന്നാല്‍, ബുധന്‍ മോശം സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വ്യക്തിക്ക് മനസ്സില്‍ പിരിമുറുക്കവും സംഘര്‍ഷവുമുണ്ടാകും. അതിനാല്‍ ബുധന്റെ സ്ഥാനം മോശമായവര്‍ എല്ലായ്‌പ്പോഴും പച്ച നിറം ധരിക്കണം. ഗര്‍ഭിണികള്‍ക്കും ഹൃദയ രോഗികള്‍ക്കും വളരെ ഉപയോഗപ്രദമാണ് ഇത്. ഈ ദിവസം ഗണപതിയെയും ആരാധിക്കുക.

Most read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

വ്യാഴം (വ്യാഴം)

വ്യാഴം (വ്യാഴം)

വ്യാഴം നിങ്ങളുടെ സാമൂഹിക ബന്ധങ്ങളും സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും നിയന്ത്രിക്കുന്നു. നിങ്ങളുടെ നാഡീവ്യവസ്ഥയെ നിയന്ത്രിക്കാനും വ്യാഴത്തിന് ശക്തിയുണ്ട്. വ്യാഴവുമായി ബന്ധപ്പെട്ട നിറം മഞ്ഞയാണ്. അതിനാല്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തെ കൂടുതല്‍ ശക്തമാക്കും. ദുര്‍ബലമായ സ്ഥാനത്ത് വ്യാഴം തുടരുന്ന ആളുകള്‍ ബദാം, കശുവണ്ടി, വാല്‍നട്ട് എന്നിവ കഴിക്കാന്‍ ശ്രമിക്കുകയും വേണം.

ശുക്രന്‍ (വെള്ളിയാഴ്ച)

ശുക്രന്‍ (വെള്ളിയാഴ്ച)

എല്ലാ നിറങ്ങളുടെയും മിശ്രിതമാണ് ശുക്രന്‍, അതായത് തൂവെള്ള. പ്ലെയിന്‍ വൈറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റം വരുത്തും. താമര, വെളുത്ത റോസ്, ലില്ലി, ജാസ്മിന്‍ എന്നിവ ദാനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. വെള്ളിയാഴ്ച ദുര്‍ഗാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് വര്‍ണ്ണാഭമായ വസ്ത്രങ്ങളും ധരിക്കാം.

Most read:പിതൃദോഷവും ഗ്രഹദോഷവും അകറ്റാന്‍ പുണ്യദിനം; ആഷാഢ അമാവാസിMost read:പിതൃദോഷവും ഗ്രഹദോഷവും അകറ്റാന്‍ പുണ്യദിനം; ആഷാഢ അമാവാസി

ശനി (ശനിയാഴ്ച)

ശനി (ശനിയാഴ്ച)

നീതിയെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന ഒരു ഗ്രഹമാണ് ശനി. ഇത് കറുത്ത നിറത്തിലാണ്. ശനി ഗ്രഹത്തെ നിങ്ങള്‍ക്ക് കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കാന്‍, ആരോടും വഞ്ചന കാണിക്കാതിരിക്കാന്‍ ശ്രമിക്കുക. ശനി ശക്തമാവുകയാണെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തെ ഒറ്റരാത്രികൊണ്ട് മാറ്റും. ശനിയാഴ്ചകളില്‍ മദ്യവും നോണ്‍-വെജും ഒഴിവാക്കുക. ശനിയെ പ്രസാദിപ്പിക്കാന്‍ കറുപ്പ് നിറം ഉത്തമമാണ്.

രാഹു

രാഹു

രാഹു നിങ്ങളുടെ മനസ്സിനെ എല്ലായ്‌പ്പോഴും സ്വാധീനിക്കുന്നു. രാഹു മോശമായാല്‍ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് നിങ്ങളുടെ മനസ്സ് വ്യതിചലിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികളോ ബിസിനസോ മാറ്റിക്കൊണ്ടിരിക്കും. രാഹുവിനെ ശക്തമാക്കുന്നതിന് ബുധനാഴ്ച ദിവസം ഗോമേദക രത്‌നം, പഞ്ചതത്വ മോതിരം എന്നിവ നടുവിരലില്‍ ധരിക്കുക. രാഹുവിന്റെ നിറം പുകയുടെ പോലുള്ള കറുത്ത നിറമാണ്. ബുധനാഴ്ച ദരിദ്രര്‍ക്ക് ചില ഭക്ഷണസാധനങ്ങള്‍ നല്‍കുക. ചന്ദനം, കര്‍പ്പൂര, താമര, യൂക്കാലിപ്റ്റസ് എന്നിവയും ദാനം ചെയ്യാം.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

കേതു

കേതു

കേതുവിന്റെ മോശം ഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എപ്പോഴും ഹനുമാനെ ആരാധിക്കുക. ഇളം തവിട്ട് നിറമാണ് കേതുവിന്റെ നിറം. ഈ ഒമ്പത് ഗ്രഹങ്ങളും ഏതെങ്കിലും തരത്തിലുള്ള നിറം പുറപ്പെടുവിക്കുന്നവയാണ്. ഈ ഗ്രഹങ്ങള്‍ക്ക് നിങ്ങളുടെ ഭാവി സൃഷ്ടിക്കാനോ തകര്‍ക്കാനോ കഴിയും. അതിനാല്‍ നിങ്ങളുടെ ദുര്‍ബലമായ ഗ്രഹത്തെ അറിയുകയും ശരിയായ നിറം ധരിച്ച് അതിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

English summary

Know Your Lucky Colors Based on Astrology in Malayalam

Every person has a favourite colour, but it can be more interesting if you know your lucky color as per astrology. Read on to know more.
Story first published: Thursday, July 8, 2021, 16:52 [IST]
X
Desktop Bottom Promotion