Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ഫെബ്രുവരിയില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍
ഓരോ വ്യക്തികള്‍ക്കും അവരുടെ രാശിചിഹ്നം, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍, ഒരു നിശ്ചിത വര്‍ഷത്തിന്റെ സവിശേഷതകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ജ്യോതിഷം ചില ഭാഗ്യ നിറങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി നിറങ്ങള്‍ തിരഞ്ഞെടുത്ത് ആത്യന്തിക നേട്ടങ്ങള്‍ കൊയ്യുക.
ഫെബ്രുവരി മാസത്തില്‍ നിങ്ങള്‍ ഭാഗ്യം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ നല്ല ഫലങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രാശിചിഹ്നത്തിന് അനുയോജ്യമായ നിറങ്ങള്‍ ഉപയോഗിക്കുക. 2021 ഫെബ്രുവരി മാസത്തില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇതാ.

മേടം
മേടം രാശിക്കാരുടെ ഭരണകര്‍ത്താവായി ചൊവ്വയെ കണക്കാക്കുന്നു. ഈ മാസം നിങ്ങളുടെ ഭാഗ്യ നിറം പിങ്ക്, വൈറ്റ് എന്നിവയായിരിക്കും. ചൊവ്വാഴ്ച ദിവസം നിങ്ങള്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിക്കണം. ഞായറാഴ്ച നിങ്ങളുടെ ഭാഗ്യ നിറം വെളുത്തതായിരിക്കും. ഈ രണ്ട് ഭാഗ്യ നിറങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ബുദ്ധിമുട്ടുള്ള പല ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

ഇടവം
ഇടവം രാശിക്കാരുടെ ഭരണാധിപനായി ശുക്രനെ കണക്കാക്കുന്നു. ഈ മാസം നിങ്ങളുടെ ഭാഗ്യ നിറം ചുവപ്പും കുങ്കുമവും ആണ്. സ്നേഹത്തിന്റെ ദൈവം എന്നാണ് ശുക്രനെ വിളിക്കുന്നത്. ശുക്രന് നിങ്ങളുടെ രാശിചിഹ്നത്തിന്റെ കര്‍ത്താവായതിനാല്‍, ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം കൂടെ നിര്‍ത്താന്‍ ഈ മാസം ചുവപ്പ് അല്ലെങ്കില്‍ കുങ്കുമം നിറത്തിലുള്ള വസ്ത്രങ്ങള്‍ ഗുണം ചെയ്യും.

മിഥുനം
മിഥുനം രാശിക്കാരുടെ ഭരണാധിപനായി ബുധനെ കണക്കാക്കുന്നു. ബുധനുമായി ബന്ധപ്പെട്ട നിറം പച്ചയാണ്. അതിനാല്‍, ഫെബ്രുവരി മാസത്തെ നിങ്ങളുടെ ഭാഗ്യത്തിന്റെ നിറവും പച്ചയാണെന്ന് പറയപ്പെടുന്നു. ഈ മാസം, പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിങ്ങള്‍ക്ക് ഭാഗ്യം കൂടെ നിര്‍ത്താം. ഭക്ഷണത്തില്‍ പച്ച പച്ചക്കറികളുടെ അളവ് വര്‍ദ്ധിപ്പിക്കുക. കൂടാതെ, എല്ലാ ബുധനാഴ്ചയും പശുവിന് ഭക്ഷണം നല്‍കണം. ഇത് നിങ്ങളുടെ കരിയറില്‍ വിജയം സമ്മാനിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശി ചന്ദ്രന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. പുരാണങ്ങള്‍ പ്രകാരം ലക്ഷ്മി ദേവിയുടെ സഹോദരനായി ചന്ദ്രനെ കണക്കാക്കുന്നു. അതിനാല്‍, കര്‍ക്കിടകം രാശിക്കാരായ ആളുകള്‍ വെളുത്ത വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയെ ആരാധിച്ചാല്‍ അവര്‍ക്ക് പ്രത്യേക കൃപ ലഭിക്കും.

ചിങ്ങം
സൂര്യന് ഭരണകര്‍ത്താവായ രാശിയാണ് ചിങ്ങം രാശി. ചിങ്ങം രാശിക്കാര്‍ക്ക് ഫെബ്രുവരി ഒരു നല്ല മാസമാണ്. സൂര്യന്റെ തെളിച്ചം പ്രതിഫലിപ്പിക്കുന്ന ഓറഞ്ച്, സ്വര്‍ണ നിറം, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ നിങ്ങള്‍ക്ക് ഈ മാസം ഭാഗ്യം നല്‍കുന്നതായിരിക്കും. ഒരു പുതിയ ജോലിക്കായി നിങ്ങള്‍ അഭിമുഖം നടത്താന്‍ പോകുകയാണെങ്കില്‍, ഈ നിറമുള്ള തൂവാല നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളെ ഭാഗ്യവാനാക്കും.

കന്നി
കന്നി രാശിക്കാരുടെ നാഥനായി ബുധനെ കണക്കാക്കപ്പെടുന്നു. ഫെബ്രുവരിയില്‍ കന്നി രാശിക്കാര്‍ക്ക് ഭാഗ്യനിറം പച്ചയാണ്. പച്ച നിറം നിങ്ങള്‍ക്ക് സമ്പത്ത് നല്കുന്നു. നിങ്ങളുടെ വസ്ത്രത്തിലും ഭക്ഷണത്തിലും പച്ച ഉപയോഗിക്കുന്നത് ഈ മാസം നിങ്ങളുടെ ഭാവിയെ സഹായിക്കും.

തുലാം
തുലാം രാശിക്കാരുടെ അധിപനായി ശുക്രനെ കണക്കാക്കുന്നു. ആഢംബര സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രന്. സില്‍വര്‍ നിറം നിങ്ങള്‍ക്ക് ഭാഗ്യനിറമായി കണക്കാക്കാം. ഈ മാസം നിങ്ങള്‍ ഒരു വെള്ളി മോതിരം അല്ലെങ്കില്‍ മറ്റ് വെള്ളി ആഭരണങ്ങള്‍ ധരിക്കണം. നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ ഇത് നിങ്ങളെ സഹായിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ പ്രഭുവായി ചൊവ്വയെ കണക്കാക്കുന്നു. ജ്യോതിഷത്തില്‍ ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായി ചൊവ്വയെ കണക്കാക്കുന്നു. ഈ മാസം നിങ്ങളുടെ ഭാഗ്യ നിറം കുങ്കുമവും ചാരനിറവും ആയി കണക്കാക്കാം. ഈ നിറങ്ങളുടെ പ്രാധാന്യത്തോടെ, നിങ്ങളുടെ ഭാഗ്യവും വിലമതിക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി ഉണ്ടാകണമെങ്കില്‍ മുകളില്‍ സൂചിപ്പിച്ച രണ്ട് നിറങ്ങള്‍ ഈ മാസം നിങ്ങള്‍ ധരിക്കണം.

ധനു
വ്യാഴം ആണ് ധനു രാശിക്കാരുടെ ഭരണാധിപന്. ബൃഹസ്പതിയുടെയും വിദ്യയുടെയും പ്രഭുവായി വ്യാഴത്തെ കണക്കാക്കുന്നു. ഫെബ്രുവരിയിലെ നിങ്ങളുടെ ഭാഗ്യ നിറം മഞ്ഞയും കുങ്കുമവുമാണ്. വ്യാഴാഴ്ച മഞ്ഞ ധരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇതിലൂടെ നിങ്ങളുടെ കരിയറില്‍ വിജയവും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും കണ്ടെത്താന്‍ കഴിയും.

മകരം
മകരം രാശിക്കാരുടെ പ്രഭുവായി ശനിയെ കണക്കാക്കുന്നു. ഈ രാശിക്കാര്‍ക്ക് ഈ മാസം ഭാഗ്യം നല്കുന്ന നിറം നീലയായി പറയപ്പെടുന്നു. ഈ മാസത്തിലെ ശനിയാഴ്ചകളില്‍ നിങ്ങള്‍ നീല വസ്ത്രം ധരിച്ച് ശനിദേവനെ ആരാധിക്കണം. അത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

കുംഭം
കുംഭം രാശിയുടെ ഉടമയാണ് ശനിദേവന്. ഈ രാശിക്കാരുടെ ഭാഗ്യനിറം പര്‍പ്പിള്‍ ആയി കണക്കാക്കാം. ഈ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിങ്ങള്‍ ജോലിസ്ഥലത്തും മറ്റും വിജയം നേടാവുന്നതാണ്. ജോലിക്കൊപ്പം ബിസിനസ്സിലും നിങ്ങള്‍ വിജയിക്കും.

മീനം
മീനം രാശിക്കാരുടെ സൗഹാര്‍ദ്ദപരമായ മനോഭാവം കാരണം അവരുടെ ഓഫീസിലും കുടുംബത്തിലും ബഹുമാനം നേടുന്നു. ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹമുണ്ട്. ഫെബ്രുവരിയില്‍ മീനം രാശിക്കാര്‍ക്ക് ഭാഗ്യ നിറം മഞ്ഞയും ചുവപ്പും ആണെന്ന് പറയപ്പെടുന്നു. എല്ലാ ഞായറാഴ്ചയും ഒരു ചെമ്പ് തളികയില്‍ മഞ്ഞള്‍ അല്ലെങ്കില്‍ ചുവപ്പ് ചന്ദനം ഇടുക, സൂര്യന് സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാനും വിജയിക്കാനും സഹായിക്കുന്നു.



Click it and Unblock the Notifications