For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിപറയും നിങ്ങള്‍ ശോഭിക്കുന്ന ജോലിയും ബിസിനസും

|

ജീവിതത്തില്‍ വിജയത്തിനായി കഷ്ടപ്പെടുന്നവനാണ് ഓരോ മനുഷ്യനും. ചില ജോലികള്‍ ചിലര്‍ വളരെ കഷ്ടപ്പെട്ട് ചെയ്യുമ്പോള്‍ ചിലര്‍ അവരുടെ ജോലികള്‍ ഇഷ്ടപ്പെട്ട് ചെയ്ത് വിജയം നേടുന്നു. ഓരോ രാശിചിഹ്നങ്ങളും തനതായ സവിശേഷതകളാല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഓരോരുത്തര്‍ക്കും ശോഭിക്കാന്‍ കഴിയുന്ന മേഖലകള്‍ ഏതൊക്കെയെന്ന് ജ്യോതിഷത്തില്‍ മുന്‍കൂട്ടി കണക്കാക്കി വച്ചിട്ടുണ്ട്.

Most read: സൂര്യന്റെ കര്‍ക്കിടക രാശി സംക്രമണം; ഫലം ഇങ്ങനെ

ചിലപ്പോള്‍ നിങ്ങളുടെ രാശിചക്രത്തിനനുസരിച്ചല്ല നിങ്ങള്‍ നീങ്ങുന്നതെങ്കില്‍, അത് നിങ്ങളുടെ കരിയറിന് കോട്ടം വരുത്തുന്നതായിരിക്കും. ജനനത്തീയതിയും രാശി ചിഹ്നവും അടിസ്ഥാനമാക്കി കണക്കുകൂട്ടി ഏത് ബിസിനസ്സാണ് നിങ്ങള്‍ക്കായി തിരഞ്ഞെടുക്കേണ്ടതെന്ന് കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നു. അത്തരത്തില്‍ ജനനത്തീയതിയും രാശിയും അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ശോഭിക്കാന്‍ പറ്റിയ മേഖലകള്‍ ഏതൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)

ഉത്സാഹവും ഊര്‍ജ്ജസ്വലതയും മത്സരപരവും മേടം രാശിക്കാരുടെ മുഖമുദ്ര ആയതിനാല്‍, ഏജന്‍സി അല്ലെങ്കില്‍ കരാര്‍ പോലുള്ള കമ്മീഷന്‍ അധിഷ്ഠിത ബിസിനസ്സില്‍ നിങ്ങള്‍ നന്നായി ശോഭിക്കും. എല്ലാ പൊതുസേവന ബിസിനസുകളും നിങ്ങള്‍ക്ക് നന്നായി യോജിക്കും. നിങ്ങള്‍ക്ക് പ്രോജക്റ്റ് പ്രമോഷന്‍, പരസ്യം, പ്രക്ഷേപണം അനുബന്ധ ബിസിനസുകള്‍, മാന്‍പവര്‍ വിതരണം എന്നിവയില്‍ മേടം രാശിക്കാര്‍ക്ക് ഏര്‍പ്പെടാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)

ഇടവം (ഏപ്രില്‍ 20 - മെയ് 20)

സ്ഥിരതയാണ് ഇടവം രാശിക്കാരുടെ മികച്ചൊരു ഗുണം. കഠിനാധ്വാനികളാണ് ഇടവം രാശിക്കാര്‍. ആസൂത്രണവും വിജയകരമായ തന്ത്രങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സിനെ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സ് നിങ്ങള്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ആഭരണങ്ങള്‍, പൂക്കള്‍, ആഢംബര ഇനങ്ങള്‍, പൊതുസേവനം, ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് തുടങ്ങിയവയുടെ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാകും.

Most read:ബിസിനസില്‍ തിളങ്ങുന്നവരാണ് ഈ രാശിക്കാര്‍

മിഥുനം (മെയ് 21 - ജൂണ്‍ 20)

മിഥുനം (മെയ് 21 - ജൂണ്‍ 20)

ബുദ്ധിപരമായ പ്രവര്‍ത്തികളില്‍ കഴിവു തെളിയിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. ബുദ്ധിഉപയോഗിച്ച് പ്രതിഫലം ലഭിക്കുന്ന ബിസിനസ്സ് ഇവര്‍ ഇഷ്ടപ്പെടുന്നു. സമയപരിധിക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കാന്‍ മിഥുനം രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. ഷെയര്‍ മാര്‍ക്കറ്റ്, ടെക്‌നോളജി ഗാഡ്‌ജെറ്റുകളുടെ നിര്‍മ്മാണവും വിതരണവും, ഹാര്‍ഡ്‌വെയര്‍, മെഷിനറി നിര്‍മ്മാണം, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ബിസിനസ്സ് തുടങ്ങിയ ബിസിനസ്സുകളില്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)

സ്വഭാവത്താല്‍ വളരെയധികം കരുതല്‍ നല്‍കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. സസ്യങ്ങള്‍, മൃഗങ്ങള്‍, കുട്ടികള്‍ എന്നിവയുടെ പരിചരണവും പരിപോഷണവും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാകും. അതിനാല്‍ നഴ്‌സറി, സാമൂഹ്യ പ്രവര്‍ത്തകന്‍, മാനവ വിഭവശേഷി, അഭിഭാഷകന്‍, അദ്ധ്യാപനം, ശിശു പരിപാലനം, നഴ്‌സിംഗ് എന്നിവയുമായി ബന്ധപ്പെട്ട തലങ്ങളില്‍ നിങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)

ചിങ്ങം രാശിക്കാര്‍ എല്ലായ്‌പ്പോഴും നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നവരും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നവരുമാണ്. അവര്‍ സ്വതന്ത്രരായി ഇരിക്കാന്‍ താല്‍പര്യപ്പെടുന്നു. ഒപ്പം ആത്മാര്‍ത്ഥതയുള്ളവരുമായിരിക്കും ചിങ്ങം രാശിക്കാര്‍. പൊതുജന ശ്രദ്ധയുള്ള മേഖലകളില്‍ അവര്‍ നന്നായി ശോഭിക്കുന്നു. ടീം വര്‍ക്കോടെയുള്ള ജോലികള്‍ക്ക് പകരം അവര്‍ സ്വതന്ത്രമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ടൂറിസം, റിയല്‍ എസ്റ്റേറ്റ് ഏജന്റ്, ഇന്റീരിയര്‍ ഡെക്കറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെയില്‍സ് പേഴ്‌സണ്‍ തുടങ്ങിയ തൊഴിലുകളില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും.

Most read:അല്‍പം അത്യാഗ്രഹികളാണ് ഈ രാശിക്കാര്‍

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

സ്വഭാവത്തില്‍ എല്ലാ കാര്യത്തിലും പൂര്‍ണത കാണിക്കുന്നവരാണ് കന്നി രാശിക്കാര്‍. ഓറിയന്റഡ് ബിസിനസ്സുകളില്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ധാരാളം ചിന്ത ആവശ്യമായ ജോലികളില്‍ നിങ്ങള്‍ ശോഭിക്കും. എഡിറ്റിംഗ്, എഴുത്ത്, ടീച്ചിംഗ്, ടെക്‌നിക്കല്‍ കമ്പനി, വിവര്‍ത്തനം, ഡിറ്റക്ടീവ് ഏജന്‍സി, സ്റ്റാറ്റിസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സേവന തരങ്ങളില്‍ നിങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം രാശിക്കാര്‍ സ്വഭാവത്തില്‍ വളരെ നല്ലവരും കൃപയുള്ളവരുമാണ്. പ്രചോദനാത്മകമായ ഒരു നേതാവായോ അംബാസഡറായോ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇവര്‍ക്ക് ശോഭിക്കാനാകും. തുലാം രാശിക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ ശോഭിക്കാന്‍ കഴിയുന്നവയാണ് സംഗീതം, ട്രാവല്‍ ഏജന്‍സി, സൂപ്പര്‍വൈസറി ഏജന്‍സി, നയതന്ത്ര കമ്പനികള്‍, മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസേഷന്‍ എന്നിവ പോലുള്ള മേഖലകള്‍.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ്. എല്ലായ്‌പ്പോഴും ജിജ്ഞാസുള്ളവരുമാണ് ഇവര്‍. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, മെഡിസിന്‍, അഭിഭാഷകന്‍, ഡിറ്റക്ടീവ് ഏജന്‍സി എന്നിവയുമായി ബന്ധപ്പെട്ട മേഘലകള്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാകും.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

സ്വഭാവത്തില്‍ ധാര്‍മ്മികവും തീക്ഷ്ണതയും ഊര്‍ജ്ജവും നിറഞ്ഞവരാണ് ധനു രാശിക്കാര്‍. ഏതു സാഹചര്യത്തിലും മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണ് ഇക്കൂട്ടര്‍. യാത്ര, ഔട്ട്‌ഡോര്‍, വിനോദം, പബ്ലിക് റിലേഷന്‍സ്, കോച്ചിംഗ്, അനിമല്‍ ട്രെയിനിംഗ്, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഒരു ബിസിനസ്സ് കണ്ടെത്താന്‍ കഴിയും.

മകരം (ഡിസംബര്‍ 22 - ജനുവരി 19)

മകരം (ഡിസംബര്‍ 22 - ജനുവരി 19)

ജീവിതത്തില്‍ ഒരുപാട് ആഗ്രഹിക്കുന്നവരാണ് മകരം രാശിക്കാര്‍. ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞ ജോലികളില്‍ പ്രവര്‍ത്തിക്കാനും അവര്‍ എപ്പോഴും ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ശ്രമങ്ങളില്‍ ദൃഢനിശ്ചയവും സ്ഥിരതയും കാണുന്നവരാണ് മകരം രാശിക്കാര്‍. മാന്‍പവര്‍ ഓര്‍ഗനൈസേഷന്‍, എഡിറ്റിംഗ്, ബാങ്കിംഗ്, ഐടി മേഖല, ശാസ്ത്ര സംബന്ധിയായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളില്‍ മകരം രാശിക്കാര്‍ക്ക് ശോഭിക്കാനാകും.

Most read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

സ്വഭാവമനുസരിച്ച് മനുഷ്യസ്‌നേഹികളാണ് കുംഭം രാശിക്കാര്‍. ആശയങ്ങള്‍ തേടിപ്പോകാനും സാഹസങ്ങള്‍ ചെയ്യാനും അവര്‍ ഇഷ്ടപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ചിന്താധിഷ്ഠിത ബിസിനസ്സും എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ഓര്‍ഗാനിക് ഫാമിംഗ്, നാവിഗേഷന്‍, ഡിസൈനിംഗ്, സംഗീതം, കണ്ടുപിടുത്തം സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസ്സുകളില്‍ നിങ്ങള്‍ക്ക് നന്നായി തിളങ്ങാന്‍ കഴിയും.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)

എല്ലായ്‌പ്പോഴും വളരെ ക്രിയാത്മകവും വികാരഭരിതരുമാണ് മീനം രാശിക്കാര്‍. ഇക്കൂട്ടര്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരോട് അനുകമ്പ കാണിക്കാന്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ ആളുകളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട മേഖലകളില്‍ മീനം രാശിക്കാര്‍ നന്നായി ശോഭിക്കും. കല, ഫിസിക്കല്‍ തെറാപ്പി, വെറ്ററിനറി, സൈക്കോളജി, നഴ്‌സിംഗ്, ഫോട്ടോഗ്രാഫി, നൃത്തം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിങ്ങള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയും.

Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

English summary

Know the right business suitable to your date of birth

Business astrology by date of birth lets you choose the right business that will turn profitable and successful in life.
X