Latest Updates
-
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ
രാശിപ്രകാരം നിങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന തൊഴിലും ജോലിയും ഇത്
ബിസിനസ്സിലും ജോലിയിലും തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ലേ? എന്നാല്‍ അതിനുള്ള ഒരു കാരണം നിങ്ങളുടെ ജനനത്തീയതിയാകാം. ജനനത്തീയതിക്ക് അനുസൃതമായി ഒരു തൊഴിലോ ബിസിനസ്സോ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് ജ്യോതിഷം പറയുന്നു. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും ഗ്രഹങ്ങളുടെ സ്വാധീനം നിലനില്ക്കുന്നു.
ഏത് ഗ്രഹമാണ് നിങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നതെന്നും അതിനനുസരിച്ച് ഏത് ജോലിയിലാണ് നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കുകയെന്നും നിങ്ങളുടെ ജനനത്തീയതിയില്‍ നിന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഏത് ബിസിനസ്സ് ആണ് നിങ്ങള്‍ക്ക് അനുയോജ്യമാകുകയെന്ന് നിങ്ങളുടെ രാശി നോക്കി അറിയാന്‍ സാധിക്കും. ജ്യോതിഷ പ്രകാരം, ഒരു വ്യക്തി തന്റെ രാശിപ്രകാരം ഒരു ജോലി തിരഞ്ഞെടുക്കുകയാണെങ്കില്‍, അവന് ആ ജോലിയില്‍ എപ്പോഴും വിജയിക്കുന്നു. രാശിപ്രകാരം നിങ്ങള്‍ക്ക് വിജയം നല്കുന്ന തൊഴില്‍, ബിസിനസ് മേഖലകള്‍ ഇതാണ്.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഉത്സാഹവും ഊര്‍ജ്ജസ്വലതയും മത്സരപരവും മേടം രാശിക്കാരുടെ മുഖമുദ്ര ആയതിനാല്‍, ഏജന്‍സി അല്ലെങ്കില്‍ കരാര്‍ പോലുള്ള കമ്മീഷന് അധിഷ്ഠിത ബിസിനസ്സില്‍ നിങ്ങള്‍ നന്നായി ശോഭിക്കും. എല്ലാ പൊതുസേവന ബിസിനസുകളും നിങ്ങള്‍ക്ക് നന്നായി യോജിക്കും. നിങ്ങള്‍ക്ക് പ്രോജക്റ്റ് പ്രമോഷന്, പരസ്യം, പ്രക്ഷേപണം അനുബന്ധ ബിസിനസുകള്‍, മാന്‍പവര്‍ വിതരണം എന്നിവയില്‍ മേടം രാശിക്കാര്‍ക്ക് ഏര്‍പ്പെടാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
സ്ഥിരതയാണ് ഇടവം രാശിക്കാരുടെ മികച്ചൊരു ഗുണം. കഠിനാധ്വാനികളാണ് ഇടവം രാശിക്കാര്‍. ആസൂത്രണവും വിജയകരമായ തന്ത്രങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സിനെ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സ് നിങ്ങള്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ആഭരണങ്ങള്‍, പൂക്കള്‍, ആഢംബര ഇനങ്ങള്‍, പൊതുസേവനം, ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് തുടങ്ങിയവയുടെ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാകും.

മിഥുനം (മെയ് 21 - ജൂണ്‍ 20)
ബുദ്ധിപരമായ പ്രവര്‍ത്തികളില്‍ കഴിവു തെളിയിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. ബുദ്ധിഉപയോഗിച്ച് പ്രതിഫലം ലഭിക്കുന്ന ബിസിനസ്സ് ഇവര്‍ ഇഷ്ടപ്പെടുന്നു. സമയപരിധിക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കാന്‍ മിഥുനം രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. ഷെയര്‍ മാര്‍ക്കറ്റ്, ടെക്നോളജി ഗാഡ്ജെറ്റുകളുടെ നിര്‍മ്മാണവും വിതരണവും, ഹാര്ഡ്വെയര്, മെഷിനറി നിര്‍മ്മാണം, സോഷ്യല്‍ നെറ്റ്വര്ക്കിംഗ് ബിസിനസ്സ് തുടങ്ങിയ ബിസിനസ്സുകളില്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
സ്വഭാവത്താല്‍ വളരെയധികം കരുതല്‍ നല്‍കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. സസ്യങ്ങള്‍, മൃഗങ്ങള്‍, കുട്ടികള്‍ എന്നിവയുടെ പരിചരണവും പരിപോഷണവും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാകും. അതിനാല്‍ നഴ്സറി, സാമൂഹ്യ പ്രവര്ത്തകന്, മാനവ വിഭവശേഷി, അഭിഭാഷകന്, അദ്ധ്യാപനം, ശിശു പരിപാലനം, നഴ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട തലങ്ങളില്‍ നിങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ എല്ലായ്പ്പോഴും നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നവരും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്നവരുമാണ്. അവര്‍ സ്വതന്ത്രരായി ഇരിക്കാന്‍ താല്പര്യപ്പെടുന്നു. ഒപ്പം ആത്മാര്‍ത്ഥതയുള്ളവരുമായിരിക്കും ചിങ്ങം രാശിക്കാര്‍. പൊതുജന ശ്രദ്ധയുള്ള മേഖലകളില്‍ അവര്‍ നന്നായി ശോഭിക്കുന്നു. ടീം വര്‍ക്കോടെയുള്ള ജോലികള്‍ക്ക് പകരം അവര്‍ സ്വതന്ത്രമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ടൂറിസം, റിയല്‍ എസ്റ്റേറ്റ് ഏജന്റ്, ഇന്റീരിയര്‍ ഡെക്കറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെയില്‍സ് പേഴ്സണ്‍ തുടങ്ങിയ തൊഴിലുകളില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
സ്വഭാവത്തില്‍ എല്ലാ കാര്യത്തിലും പൂര്‍ണത കാണിക്കുന്നവരാണ് കന്നി രാശിക്കാര്‍. ഓറിയന്റഡ് ബിസിനസ്സുകളില്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ധാരാളം ചിന്ത ആവശ്യമായ ജോലികളില്‍ നിങ്ങള്‍ ശോഭിക്കും. എഡിറ്റിംഗ്, എഴുത്ത്, ടീച്ചിംഗ്, ടെക്നിക്കല്‍ കമ്പനി, വിവര്‍ത്തനം, ഡിറ്റക്ടീവ് ഏജന്‍സി, സ്റ്റാറ്റിസ്റ്റിക്സ് ഓര്ഗനൈസേഷന് തുടങ്ങിയ സേവന തരങ്ങളില്‍ നിങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ സ്വഭാവത്തില്‍ വളരെ നല്ലവരും കൃപയുള്ളവരുമാണ്. പ്രചോദനാത്മകമായ ഒരു നേതാവായോ അംബാസഡറായോ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇവര്‍ക്ക് ശോഭിക്കാനാകും. തുലാം രാശിക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ ശോഭിക്കാന്‍ കഴിയുന്നവയാണ് സംഗീതം, ട്രാവല്‍ ഏജന്‍സി, സൂപ്പര്‍വൈസറി ഏജന്‍സി, നയതന്ത്ര കമ്പനികള്‍, മാര്‍ക്കറ്റിംഗ് ഓര്ഗനൈസേഷന് എന്നിവ പോലുള്ള മേഖലകള്‍.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ്. എല്ലായ്പ്പോഴും ജിജ്ഞാസുള്ളവരുമാണ് ഇവര്‍. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, മെഡിസിന്, അഭിഭാഷകന്, ഡിറ്റക്ടീവ് ഏജന്‍സി എന്നിവയുമായി ബന്ധപ്പെട്ട മേഘലകള്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാകും.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
സ്വഭാവത്തില്‍ ധാര്‍മ്മികവും തീക്ഷ്ണതയും ഊര്‍ജ്ജവും നിറഞ്ഞവരാണ് ധനു രാശിക്കാര്‍. ഏതു സാഹചര്യത്തിലും മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണ് ഇക്കൂട്ടര്‍. യാത്ര, ഔട്ട്ഡോര്‍, വിനോദം, പബ്ലിക് റിലേഷന്‍സ്, കോച്ചിംഗ്, അനിമല്‍ ട്രെയിനിംഗ്, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഒരു ബിസിനസ്സ് കണ്ടെത്താന്‍ കഴിയും.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
ജീവിതത്തില്‍ ഒരുപാട് ആഗ്രഹിക്കുന്നവരാണ് മകരം രാശിക്കാര്‍. ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞ ജോലികളില്‍ പ്രവര്‍ത്തിക്കാനും അവര്‍ എപ്പോഴും ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ശ്രമങ്ങളില്‍ ദൃഢനിശ്ചയവും സ്ഥിരതയും കാണുന്നവരാണ് മകരം രാശിക്കാര്‍. മാന്‍പവര്‍ ഓര്ഗനൈസേഷന്, എഡിറ്റിംഗ്, ബാങ്കിംഗ്, ഐടി മേഖല, ശാസ്ത്ര സംബന്ധിയായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളില്‍ മകരം രാശിക്കാര്‍ക്ക് ശോഭിക്കാനാകും.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
സ്വഭാവമനുസരിച്ച് മനുഷ്യസ്നേഹികളാണ് കുംഭം രാശിക്കാര്‍. ആശയങ്ങള്‍ തേടിപ്പോകാനും സാഹസങ്ങള്‍ ചെയ്യാനും അവര്‍ ഇഷ്ടപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ചിന്താധിഷ്ഠിത ബിസിനസ്സും എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ഓര്‍ഗാനിക് ഫാമിംഗ്, നാവിഗേഷന്‍, ഡിസൈനിംഗ്, സംഗീതം, കണ്ടുപിടുത്തം സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസ്സുകളില്‍ നിങ്ങള്‍ക്ക് നന്നായി തിളങ്ങാന്‍ കഴിയും.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
എല്ലായ്പ്പോഴും വളരെ ക്രിയാത്മകവും വികാരഭരിതരുമാണ് മീനം രാശിക്കാര്‍. ഇക്കൂട്ടര്‍ എല്ലായ്പ്പോഴും മറ്റുള്ളവരോട് അനുകമ്പ കാണിക്കാന്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ ആളുകളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട മേഖലകളില്‍ മീനം രാശിക്കാര്‍ നന്നായി ശോഭിക്കും. കല, ഫിസിക്കല്‍ തെറാപ്പി, വെറ്ററിനറി, സൈക്കോളജി, നഴ്സിംഗ്, ഫോട്ടോഗ്രാഫി, നൃത്തം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിങ്ങള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയും.



Click it and Unblock the Notifications
