Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആത്മവിശ്വാസം ഈ രാശിക്കാരായ കുട്ടികളില്‍ കൂടുതല്‍: പഠനത്തിലും ഇവര്‍ മിടുക്കര്‍
ആത്മവിശ്വാസം എന്നതിന് പ്രായമില്ല, അത് കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഒരുപോലെ ഉള്ളതാണ്. എന്നാല്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചിലത് ചെയ്യാന്‍ സാധിക്കും. എന്നിരുന്നാലും കുട്ടികളില്‍ ആത്മവിശ്വാസക്കുറവും ആത്മവിശ്വാവും എല്ലാം അവരുടെ പഠനത്തേയും മുന്നോട്ടുള്ള വളര്‍ച്ചയേയും എല്ലാം സ്വാധീനിക്കുന്നുണ്ട്. ആത്മവിശ്വാസം എന്ന് പറയുന്നത് ഒരാളുടെ ശാരീരിക ഗുണങ്ങളില്‍ വരുന്ന ഒന്നല്ല, അത് അയാളുടെ മാനസിക ഗുണങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ശാരീരികമായി ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നുള്ളതാണ് സത്യം. ആത്മവിശ്വാസം എന്നത് കുട്ടികളില്‍ ചെറുപ്പം മുതലേ നാം വര്‍ദ്ധിപ്പിച്ച് കൊണ്ട് വരേണ്ട ഒന്നാണ്.

ആളുകളോട് സംസാരിക്കുന്നതിനും ഒരു സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനും എല്ലാം ആത്മവിശ്വാസം കൂടിയേ തീരു. ഇത് കുഞ്ഞുങ്ങളില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ നാം ഉണ്ടാക്കിയെടുക്കണം. ഒരാളുടെ ആത്മവിശ്വാസം ഏതൊക്കെ തലങ്ങളിലാണെന്നത് ഒരാളുടെ സ്വഭാവത്തെയും ചുറ്റുപാടുകളെയും അയാളുടെ വളര്‍ന്ന് വരുന്ന അവസ്ഥകളേയും ആശ്രയിച്ചിരിക്കുന്നു. ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച ആത്മവിശ്വാസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇതില്‍ കുട്ടികളില്‍ ആത്മവിശ്വാസം കൈമുതലാക്കിയ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് എന്നതാണ് സത്യം. ഇവര്‍ ഒരിക്കലും സംശയത്തോടെ ഒരു കാര്യത്തേയും സമീപിക്കുന്നില്ല. സംശയമെന്ന അനാവശ്യമായ കാര്യത്തെ ഒഴിച്ച് നിര്‍ത്തി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ക്കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. അതിലൂടെ തന്റെ സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനും ഇവര്‍ ശ്രമിക്കുന്നു. അത് അവരുടെ വ്യക്തിത്വത്തില്‍ അതിനെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു. ഒരിക്കലും ആത്മവിശ്വാസത്തെ കൈവെടിഞ്ഞ് ഇവര്‍ക്ക് ഒരു വളര്‍ച്ചയില്ല എന്നതാണ് സത്യം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരും മേടം രാശിക്കാരോട് കിടപിടിക്കുന്നവരാണ്. ഇവര്‍ ഒരിക്കലും ആത്മവിശ്വാസമില്ലായ്മ അവരുടെ ചെറുപ്പം മുതല്‍ പ്രകടിപ്പിക്കുകയില്ല. ഏത് കാര്യവും അറിയാനുള്ള ത്വര തന്നെയാണ് ഇവരെ മുന്നിലേക്കെത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിഹ്നത്തെ പ്രതിനിധീകരിച്ച് ഇവര്‍ സിംഹത്തിന്റെ സ്വഭാവം കാണിക്കുന്നു. തനിക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കുന്നതിന് ഇവര്‍ കഷ്ടപ്പെടുന്നു. ചിങ്ങം രാശിക്കാരനായ ഒരു കുട്ടിക്ക് ജീവിതത്തില്‍ ആത്മവിശ്വാസവും ഉദാരമനസ്സും ആയിരിക്കും മുതല്‍ക്കൂട്ടായി നിലനില്‍ക്കുന്നത്. ഒരിക്കലും ഇവരുടെ ജീവിതത്തില്‍ തോറ്റുപോവേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരിക്കുകയില്ല. അത് മാത്രമല്ല ഏത് അവസ്ഥയിലും ഈ കുട്ടികള്‍ എന്തിനേയും നേരിടുന്ന തരത്തിലേക്ക് വളരുന്നു.

തുലാം രാശി
തുലാം രാശിക്കാരായ കുട്ടികള്‍ അല്പം പ്രത്യേകത നിറഞ്ഞവരാണ്. കാരണം സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഡംബരത്തിന്റെയും ദേവതയാണ് തുലാം രാശി. ഇവരെ ഭരിക്കുന്നത് ശുക്രനാണ്. ഇത് അര്‍ത്ഥമാക്കുന്നത് ഇവര്‍ ആഢംബര ജീവിതത്തില്‍ ജനിക്കുന്നവരാണ് എന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള കുട്ടികളുടെ കാഴ്ചപ്പാടിലും നിരവധി മാറ്റങ്ങള്‍ ഉണ്ടായിരിക്കും. സാമൂഹ്യ നന്മക്ക് വേണ്ടിയാണ് ഇവര്‍ ജീവിതം ഉഴിഞ്ഞ് വെക്കുന്നത്. സ്വയം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. തുലാം രാശിക്കാരായ കുട്ടികള്‍ വളരെയധികം സംസാരിക്കുന്നു. ഇവര്‍ ഏത് കാര്യത്തിനും മുന്നിട്ട് ഇറങ്ങുകയും അതില്‍ ആത്മവിശ്വാസത്തോടെ തന്നെ വിജയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരായ കുട്ടികളും ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ പുറകോട്ടല്ല. എന്തിനേയും അഭിമുഖീകരിക്കുന്നതിനും തെറ്റുകള്‍ ചെയ്താല്‍ അതിനെ വിളിച്ച് പറയുന്നതിനും ഉള്ള ധൈര്യം ഇവര്‍ക്കുണ്ട്. എങ്കിലും ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരിക്കും. അരക്ഷിതാവസ്ഥയുണ്ടാവുമെങ്കിലും അതിനെ വെളിപ്പെടുത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ അരക്ഷിതാവസ്ഥ ഉണ്ടാവുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇവര്‍ ശക്തമായി ശ്രമിക്കുന്നു. അവര്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളുടെയും പ്രത്യേകിച്ച് തങ്ങളുടെയും നിയന്ത്രണത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമേ അവര്‍ അതില്‍ സന്തോഷിക്കുകയുള്ളൂ. അത് തന്നെയാണ് പലപ്പോഴും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏറ്റവും യുക്തിപരമായാണ് കാര്യങ്ങള്‍ കാണുന്നതിന് ഇഷ്ടവും താല്‍പ്പര്യവും. മറ്റുള്ളവര്‍ തങ്ങളോട് കാണിക്കുന്ന പൊള്ളയായ സ്നേഹത്തെ വേണ്ടെന്ന് വെക്കുന്നതിന് വരെ ഈ കുട്ടികള്‍ തയ്യാറാവുന്നുണ്ട്. യുക്തിസഹമായി ചിന്തിക്കാനും സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനുമുള്ള അവരുടെ കഴിവ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരില്‍ തന്നെ ശക്തമായ വിശ്വാസമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഈ രാശിചിഹ്നത്തില്പ്പെട്ട കുട്ടികള്‍ പലപ്പോഴും ആത്മവിശ്വാസത്തിന്റെ അങ്ങേത്തലക്കല്‍ ജീവിക്കുന്നവരായിരിക്കും. സ്വതന്ത്രമായി ഓരോ കാര്യവും ചെയ്യുന്നതിന് തന്നെയാണ് ഈ കുട്ടികള്‍ ആഗ്രഹിക്കുന്നതും.



Click it and Unblock the Notifications
