For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേതു സംക്രമണം: ഓരോ രാശിക്കും ഗുണവും ദോഷവും

|

വേദ ജ്യോതിഷം അനുസരിച്ച് കേതു ഒരു ദുരൂഹത നിറഞ്ഞ ഗ്രഹമാണ്. ഇതിന് ഭൗതിക അസ്തിത്വമില്ല, അതിനാല്‍ ഇത് ഒരു നിഴല്‍ ഗ്രഹം എന്നറിയപ്പെടുന്നു. കേതു ഒരു വ്യക്തിയുടെ ജ്യോതിഷ ചാര്‍ട്ടില്‍ അനുചിത സ്ഥാനത്ത് തുടരുന്നുവെങ്കില്‍ ആ വ്യക്തിക്ക് എല്ലാ സുഖസൗകര്യങ്ങളും കൈവരുത്തുന്നു. 2020 സെപ്റ്റംബര്‍ 23ന്, കേതു ധനുരാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുകയും വര്‍ഷാവസാനം വരെ അവിടെ തുടരുകയും ചെയ്യുന്നു.

Most read: ജീവിതതടസം നീങ്ങാന്‍ 12 രാശിക്കും ജ്യോതിഷ പരിഹാരംMost read: ജീവിതതടസം നീങ്ങാന്‍ 12 രാശിക്കും ജ്യോതിഷ പരിഹാരം

ഓരോ ചാന്ദ്ര ചിഹ്നത്തിനും ഈ യാത്രാമാര്‍ഗം എന്തൊക്കെ ഫലങ്ങള്‍ നല്‍കുന്നുവെന്ന വിശദമായ വിവരണം ചുവടെയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തിലെ കേതുവിന്റെ സ്ഥാനം, മറ്റ് ഗ്രഹങ്ങള്‍ക്കൊപ്പം കേതുവിന്റെ സ്ഥാനം, കേതുവിലെ മറ്റ് ഗ്രഹങ്ങളുടെ വശം, കേതുവിന്റെ ഗ്രഹം, നക്ഷത്രം എന്നിവ കണക്കിലെടുത്തേ യഥാര്‍ത്ഥ ഫലങ്ങള്‍ കണ്ടെത്താന്‍ കഴിയൂ.

മേടം

മേടം

കേതുവിന്റെ ഈ സംക്രമണം മേടം രാശിക്കാര്‍ക്ക് ചില പ്രതികൂല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠ നിറയും. ഇതിനകം ഏതെങ്കിലും അസുഖം ബാധിച്ചവര്‍ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യുത്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഈ കാലയളവില്‍ ശ്രദ്ധിക്കുക. ചില പരുക്കുകള്‍ക്കും ഈ സമയം കാരണമായേക്കാം. ഈ കാലയളവില്‍ എന്തെങ്കിലും ശസ്ത്രക്രിയ നടത്തുന്നുവെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇടവം

ഇടവം

കേതുവിന്റെ ഈ യാത്രാമാര്‍ഗം കാരണം ഇടവം രാശിക്കാരില്‍ ദാമ്പത്യ ബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങളോ തെറ്റിദ്ധാരണയോ നേരിടേണ്ടിവരും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. കേതു നിങ്ങളുടെ ജ്യോതിഷ ചാര്‍ട്ടില്‍ മോശമായ ഇടത്താണ് സ്ഥാനം പിടിച്ചതെങ്കില്‍, പങ്കാളിയുമായുള്ള കടുത്ത വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായിരിക്കും. നിങ്ങളുടെ ദാമ്പത്യ ബന്ധം സുഗമമായി നിലനിര്‍ത്താന്‍, നിങ്ങള്‍ക്ക് ഈ കാലയളവില്‍ കൂടുതല്‍ ക്ഷമ ആവശ്യമാണ്. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം കുറഞ്ഞേക്കാം. നിങ്ങളില്‍ ചിലര്‍ക്ക് ചില നിയമപരമായ തടസങ്ങളും നേരിടാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ശ്രദ്ധിക്കുക. പ്രത്യേകിച്ച് ദഹനം അല്ലെങ്കില്‍ മൂത്രാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കരുതിയിരിക്കുക.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

മിഥുനം

മിഥുനം

കേതുവിന്റെ ഈ യാത്രയുടെ ഗുണപരമായ ഫലങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. ചില ശുഭകരമായ സംഭവങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നടന്നേക്കാം. ഈ യാത്രാമാര്‍ഗം പ്രൊഫഷണല്‍ ജീവിതത്തിനും ബിസിനസുകാര്‍ക്കും ഗുണപരമായ നേട്ടങ്ങള്‍ നല്‍കുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും സാമ്പത്തികമായി നിങ്ങളെ മികച്ചതാക്കുകയും ചെയ്യും. നിങ്ങളുടെ ജ്യോതിഷ ചാര്‍ട്ടില്‍ കേതു നല്ല സ്ഥാനത്ത് തുടരുന്നുവെങ്കില്‍, ഈ സംക്രമണ കാലത്ത് നിങ്ങള്‍ക്ക് ധനപരമായ ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. എതിരാളികളും ശത്രുക്കളും തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാമെങ്കിലും അവരില്‍ വിജയം നേടാനാകും. എന്നിരുന്നാലും, വാഹനമോടിക്കുമ്പോഴോ റോഡിലൂടെ നടക്കുമ്പോഴോ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ചില അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദഹനക്കേട് സംബന്ധമായ ചില ആരോഗ്യ പ്രശ്‌നങ്ങളും കരുതിയിരിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് കേതുവിന്റെ ഈ യാത്രാമാര്‍ഗം പ്രതികൂല ഫലങ്ങള്‍ നല്‍കും. പ്രത്യേകിച്ച് കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ല ഫലങ്ങള്‍ നല്‍കില്ല. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാം. മാത്രമല്ല, വിദ്യാഭ്യാസത്തില്‍ തടസ്സങ്ങള്‍ നേരിടുകയും ചെയ്യാം. പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവരുടെ ബന്ധത്തിലും പ്രശ്‌നങ്ങള്‍ നേരിടാം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം. നല്ല വരുമാനം ഉണ്ടായിരുന്നിട്ടും, ചെലവുകള്‍ ഉയര്‍ന്ന തോതില്‍ തുടരും. വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കുക. ഹൃദയം, ശ്വാസകോശം അല്ലെങ്കില്‍ ആമാശയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും നിങ്ങളെ വേവലാതിപ്പെടുത്തും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ സംക്രമണ കാലം അനുകൂല ഫലങ്ങള്‍ നല്‍കില്ല. നിങ്ങളുടെ മനസമാധാനം കുറയും. അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ദ്ധിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍, നിങ്ങളില്‍ ആത്മീയതയുടെ മൂല്യം വര്‍ദ്ധിപ്പിക്കും. ചില ആരോഗ്യപ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരും ഒപ്പം പിരിമുറുക്കവും വിഷാദവും നിങ്ങളെ അലട്ടും. ബിപി അല്ലെങ്കില്‍ ഏതെങ്കിലും ഹൃദ്രോഗം സംബന്ധമായ അസുഖമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. സ്വത്തുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ മാനസികമായി നിങ്ങളെ തളര്‍ത്തിയേക്കാം. ഈ കാലയളവില്‍ ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഈ സമയം നിങ്ങള്‍ വായ്പയെടുക്കുന്നതും ഒഴിവാക്കണം.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ യാത്രാമാര്‍ഗം അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണം നല്ല ഫലങ്ങള്‍ നല്‍കുകയും സമ്പന്നരാകാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായുള്ള ഹ്രസ്വ യാത്രകള്‍ പ്രയോജനകരമാണെന്ന് തെളിഞ്ഞേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങും. നിങ്ങളുടെ വീട്ടില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരങ്ങളും ലഭിക്കും. ചില ആഘോഷങ്ങള്‍ക്കുള്ള അവസരങ്ങളും നല്‍കിയേക്കാം. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയും സഹകരണവും ലഭിക്കും. എന്നാല്‍ സഹോദരനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകും. നിങ്ങളുടെ എതിരാളികളും എപ്പോഴും സജീവമായിരിക്കാം. ആരുമായും അനാവശ്യമായി വഴക്കിന് നില്‍ക്കാതിരിക്കുക. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം

തുലാം

ഈ കാലയളവില്‍ കേതുവിന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ചില പ്രതികൂല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കേണ്ടതുണ്ട്. ഈ മനോഭാവം കുടുംബാംഗങ്ങളുമായും ചങ്ങാതികളുമായുള്ള നിങ്ങളുടെ ബന്ധത്തെ നശിപ്പിച്ചേക്കാം. പങ്കാളിയുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കില്ല. നല്ല വരുമാനമുണ്ടായിട്ടും ചെലവ് ഉയര്‍ന്നതായി തുടരും. എന്നിരുന്നാലും, ഈ സംക്രമണ കാലത്ത് വായ്പയെടുക്കാതിരിക്കുന്നതാണ് ഉചിതം. ജോലിസ്ഥലത്ത് മാറ്റം വരുത്തുകയോ താമസസ്ഥലം മാറ്റുകയോ ചെയ്യാവുന്നതാണ്.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സംക്രമണം ശുഭസൂചനയായി കണക്കാക്കാനാവില്ല, അത് നിങ്ങള്‍ക്ക് ചില മാനസിക ക്ലേശങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് അസംതൃപ്തി തോന്നും. കഠിനാധ്വാനം ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞേക്കില്ല. സാമ്പത്തിക രംഗത്ത് വെല്ലുവിളി നിറയും. നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ചില സാഹചര്യങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. പങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നിങ്ങളുടെ എതിരാളികളും ഈ സമയം ശക്തരാകും.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് കേതുവിന്റെ ഈ യാത്രാമാര്‍ഗ്ഗം ചില കഷ്ടതകള്‍ നല്‍കും. അകാരണമായി നിങ്ങള്‍ പ്രകോപിതരാവുകയും അസ്വസ്ഥരാവുകയും ചെയ്യും. ഉറക്ക തകരാറുകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പുരോഗതിയുടെ പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എതിരാളികള്‍ ശക്തരാകും. സാമ്പത്തിക സ്ഥിതി സങ്കീര്‍ണമായിരിക്കും. ഉയര്‍ന്ന ചെലവുകള്‍ നിങ്ങളെ മിക്കപ്പോഴും വിഷമിപ്പിക്കും. ചില തെറ്റായ ആരോപണങ്ങളോ നിയമപരമായ തടസങ്ങളോ നിങ്ങളില്‍ വന്നുചേര്‍ന്നേക്കാം. ഔദ്യോഗിക ജീവിതത്തിനും ഈ യാത്രാമാര്‍ഗം ഗുണപരമായി കണക്കാക്കില്ല. ഗാര്‍ഹികജീവിതത്തിലും പിരിമുറുക്കമുണ്ടാകും.

Most read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവുംMost read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

മകരം

മകരം

കേതുവിന്റെ ഈ സംക്രമണ കാലം മകരം രാശിക്കാര്‍ക്ക് ചില നല്ല ഫലങ്ങള്‍ നല്‍കിയേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ കാണിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നിറയും, ഒപ്പം പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടാനുള്ള ധൈര്യവും നിങ്ങള്‍ക്കുണ്ടാകും. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. നിങ്ങള്‍ കഠിനാധ്വാനത്തില്‍ വിശ്വസിക്കും, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വളരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും മറ്റ് ആത്മീയ പ്രവര്‍ത്തനങ്ങളിലേക്കും നിങ്ങള്‍ ചായ്‌വ് കാണിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. നിങ്ങളുടെ കുട്ടികളെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം, ഒപ്പം നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കണം.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് കേതുവിന്റെ ഈ യാത്രാമാര്‍ഗ്ഗം പ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ സ്വാധീനം ചെലുത്തും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായോ സഹപ്രവര്‍ത്തകരുമായോ ഉള്ള ബന്ധത്തില്‍ വിള്ളലുണ്ടാകും. ഇത് മാനസികമായി നിങ്ങളെ അസ്വസ്ഥരാക്കും. ഈ സാഹചര്യം നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ ജോലിസ്ഥലത്തെ എതിരാളികളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. നിങ്ങളില്‍ ചിലര്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകാം. പിതാവിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഈ സമയം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് കേതുവിന്റെ ഈ യാത്രാമാര്‍ഗ്ഗം അനുകൂലമായിരിക്കില്ല. നിങ്ങളുടെ ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അച്ഛനുമായോ കുടുംബത്തിലെ മറ്റ് മുതിര്‍ന്നവരുമായോ ഉള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കില്ല. നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികളുമായുള്ള ബന്ധത്തിലും ചില പ്രശ്‌നങ്ങള്‍ കാണാം. ജീവിതത്തിലെ പ്രശ്‌നങ്ങളും ദുരിതങ്ങളും മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള നിങ്ങളുടെ ചായ്‌വ് വര്‍ധിപ്പിച്ചേക്കാം.

English summary

Ketu Transit September 2020: Effects on your Zodiac Sign in Malayalam

Read on the detailed description of Ketu Transit in Scorpio from 23rd September 2020 effects for each Zodiac Sign.
X
Desktop Bottom Promotion