Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
18 മാസത്തിന് ശേഷം കേതുവിന്റെ രാശിമാറ്റം: തൊട്ടതെല്ലാം പൊന്നാകും, സര്‍വ്വൈശ്വര്യം ഫലം
കേതു എപ്പോഴും പുറകോട്ട് ചലിക്കുന്ന ഗ്രഹമാണ്, മാത്രമല്ല ഇതിനെ നിഴല്‍ ഗ്രഹം എന്നാണ് പൊതുവേ അറിയപ്പെടുന്നതും. ഇപ്പോള്‍ തുലാം രാശിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന കേതു ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. വേദ ജ്യോതിഷ പ്രകാരം അനുകൂലവും പ്രതികൂലവുമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. എല്ലാ രാശിക്കാരേയും കേതുവിന്റെ രാശിമാറ്റം സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇത് അനുകൂല ഫലങ്ങള്‍ മാത്രം നല്കുന്ന ചില രാശിക്കാരുണ്ട്.
പ്രബലമായി നിലനില്‍ക്കുന്ന ഒരു ഗ്രഹമായത് കൊണ്ട് തന്നെ പലപ്പോഴും നല്ലതും ചീത്തയുമായ പ്രവൃത്തികളെയും കേതു സ്വാധീനിക്കുന്നുണ്ട്. ഈ ഗ്രഹത്തിന്റെ സ്വാധീനം എല്ലാ രാശികളിലും ചെലുത്തുന്ന സ്വാധീനത്തേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ധനലാഭവും തൊഴില്‍ മേഖലയിലെ മാറ്റവും ബിസിനസിലെ നേട്ടവും എല്ലാം കേതുവിന്റെ രാശിമാറ്റത്തിന്റെ ഫലമായി ഉണ്ടാവുന്നു. ഏതൊക്കെ രാശികളിലാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
കേതു ഇടവത്തിലേക്ക് മാറുമ്പോള്‍ ഗുണപരമായ മാറ്റങ്ങള്‍ മാത്രം ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ് നല്‍കുന്നത്. അഞ്ചാം ഭാവത്തിലാണ് കേതു ഇടവം രാശിയില്‍ സഞ്ചരിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അത് വരെയുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിലും സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും ഇത് വെളിച്ചം വീശുന്നു.
മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുകയും മനസ്സമാധാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. പല കോണില്‍ നിന്നും പണം നിങ്ങളെ തേടി എത്തുന്നു. കുട്ടികളെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ക്ക് പലപ്പോഴും അഭിമാനം തോന്നുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പലമാറ്റങ്ങളും അത് വിവാഹത്തിലേക്ക് എത്തുന്നതിനും സാധിക്കുന്നു. പണം നേടുന്നതോടൊപ്പം തന്നെ സാമ്പത്തിക വിജയവും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക അടിത്തറ ശക്തമാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കേതുവിന്റെ മാറ്റം പലപ്പോഴും അനുകൂല ഫലങ്ങള്‍ നല്കുന്നു. ഈ സംക്രമം പലപ്പോഴും നിങ്ങളുടെ രണ്ടാം ഭാവത്തില്‍ ആണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പണത്തിന്റെ ബുദ്ധിമുട്ട് നിങ്ങള്‍ക്ക് ഒരിക്കലും അനുഭവിക്കേണ്ടി വരുകയില്ല. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് സ്ഥാനവും അംഗീകാരവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സംസാരിക്കുന്നതിലൂടെ വരെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു.
ഈ കാലയളവില്‍ സംസാരിക്കുന്നതെല്ലാം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. ആഗ്രഹപൂര്‍ത്തീകരണം തന്നെയാണ് ഏറ്റവും മികച്ച ഫലം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണം നിങ്ങളെ തേടി പല കോണില്‍ നിന്നും എത്തുന്നു. മാര്‍ക്കറ്റിംഗ്, കലാകായിക രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കേതുവിന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളില്‍ മികച്ചതായി മാറുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കരിയറില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്ക് കേതുവിന്റെ രാശി മാറ്റം കാരണമാകുന്നു. തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ഉണ്ടാവുന്നു. ഇതിലൂടെ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ ഒരു തരത്തിലും പുറകോട്ട് വലിക്കുകയില്ല.
കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് കേതുവിന്റെ രാശിമാറ്റത്തിലൂടെ. സമ്പത്ത് വര്‍ദ്ധിക്കുകയും പണം ലാഭമാവുന്നതിനും യോഗം കാണുന്നു. അച്ഛന്റെ കൈയ്യില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുന്നു. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള മംഗള കര്‍മ്മങ്ങള്‍ക്കും നേതൃത്വം വഹിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

