Latest Updates
-
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം
തലവര തെളിയും, കന്നിരാശിയില്‍ കേതു സംക്രമണം; 3 രാശിക്കാര്‍ക്ക് ഭാഗ്യം മാറുന്ന ഒന്നരവര്‍ഷം
ജ്യോതിഷപ്രകാരം, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായാണ് ശനി ദേവനെ കണക്കാക്കപ്പെടുന്നത്. ശനി കഴിഞ്ഞാല്‍ രാഹുവും കേതുവുമാണ് സാവധാനത്തില്‍ സഞ്ചരിക്കുന്ന മറ്റ് രണ്ട് ഗ്രഹങ്ങള്‍. ശനിദേവന് ഒരു രാശിയില്‍ രണ്ടര വര്‍ഷം സഞ്ചരിക്കുമ്പോള്‍, രാഹുവും കേതുവും ഒരു രാശിയില്‍ ഒന്നര വര്‍ഷത്തോളം സഞ്ചരിക്കും.
ഇപ്പോള്‍ ഒക്ടോബര്‍ 30ന് കേതു രാശി മാറാന്‍ പോകുന്നു. കേതു ഈ സമയം കന്നി രാശിയില്‍ സംക്രമിക്കും. ഈ സംക്രമത്തില്‍ നിന്ന് വളരെയധികം പ്രയോജനം ചെയ്യുന്ന 3 രാശികളുണ്ട്. കേതു ഇവര്‍ക്ക് സൗഭാഗ്യനേട്ടങ്ങള് നല്‍കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക്, ശത്രുക്കളെ പരിഗണിക്കുന്ന നിങ്ങളുടെ ആറാം ഭാവത്തിലൂടെ കേതു സഞ്ചരിക്കും. ഈ ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന കേതുവിന് നിങ്ങളുടെ പത്താം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും ദര്‍ശനം ഉണ്ടാകും. കേതുവിന്റെ ഈ സംക്രമണം മൂലം സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയുകയും നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കേതുവിന്റെ ഈ സംക്രമണം കാരണം, നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. നല്ലതും പുതിയതുമായ ജോലി ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഈ സമയത്ത് നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പയെടുക്കാം. കേതുവിന്റെ സംക്രമണം ദാമ്പത്യ ജീവിതത്തിനും നല്ല വാര്‍ത്തകള്‍ നല്‍കും. എന്നിരുന്നാലും കേതുവിന്റെ ഈ സംക്രമം കാരണം, നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇക്കാര്യം ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിക്കും. വിദേശയാത്ര എന്ന സ്വപ്നങ്ങള്‍ സഫലമാകും. ബിസിനസ്സുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് തയാറെടുക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് നിങ്ങളുടെ ജോലിസ്ഥലത്ത് നല്ല ബഹുമാനം ലഭിക്കും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക്, ധൈര്യത്തിന്റെയും ധീരതയുടെയും വീടായി കണക്കാക്കപ്പെടുന്ന നിങ്ങളുടെ മൂന്നാം ഭാവത്തില്‍ കേതു സംക്രമിക്കും. കേതുവിന്റെ ദൃഷ്ടി നിങ്ങളുടെ ഏഴ്, ഒമ്പത്, ലാഭ സ്ഥാനങ്ങളിലായിരിക്കും. കേതുവിന്റെ ഈ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മൂന്നാം ഭാവത്തില്‍ കേതുവിന്റെ സംക്രമണം നിമിത്തം നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കുകയും നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വളരെ ബുദ്ധിപരമായും കാര്യക്ഷമമായും മുന്നേറുകയും ചെയ്യും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസില്‍ നല്ല വളര്‍ച്ച കാണാനാകും.
കുടുംബ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, സഹോദരങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഈ സമയം ഉണ്ടാകാം. അതിനാല്‍, നിങ്ങളുടെ സംസാരം അല്‍പ്പം മൃദുവായി സൂക്ഷിക്കുക. മാധ്യമങ്ങള്‍, ആശയവിനിമയം, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയത്ത് പ്രശസ്തി ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയത്ത് വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പിതാവിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാനാകും. കേതുവിന്റെ ഈ സംക്രമം മൂലം നിങ്ങളുടെ സുഹൃത്തുക്കളും സഹോദരങ്ങളും നിങ്ങളുടെ സഹായത്തിനായെത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കേതു ലാഭ ഭാവത്തിലൂടെ സഞ്ചരിക്കും. ഈ ഗൃഹത്തില്‍ സ്ഥിതി ചെയ്യുന്ന കേതു നിങ്ങളുടെ മൂന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും ഭാവത്തില്‍ ദര്‍ശനം നടത്തും. കേതുവിന്റെ ഈ സംക്രമണം വൃശ്ചിക രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. കാരണം ഈ രാശിയുടെ അധിപന് ചൊവ്വയാണ്. കേതുവും ചൊവ്വയുടെ അതേ ഫലങ്ങള്‍ നല്കുന്നു. കേതുവിന്റെ ഈ സംക്രമണം നിങ്ങളുടെ ബിസിനസ്സില്‍ ലാഭം നല്‍കും. വിദേശകാര്യങ്ങളില്‍ ലാഭകരമായ സാഹചര്യം ഉണ്ടാകും, പുറത്തുനിന്നുള്ളവരുമായുള്ള ബന്ധം മികച്ചതായിരിക്കും. യാത്രകളില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. സ്വത്ത്, റിയല്‍ എസ്റ്റേറ്റ്, റെസ്റ്റോറന്റ് ജോലികള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് നല്ല നേട്ടം ലഭിക്കും.
അവിവാഹിതര്‍ക്ക് വിവാഹ സാദ്ധ്യതകള്‍ ഉണ്ടാകും. വിവാഹിതരായവര്‍ക്ക് ജീവിതത്തില്‍ ഒരു കുട്ടി ഉണ്ടാകാനുള്ള അവസരങ്ങളുണ്ടാകും. എന്നിരുന്നാലും, പ്രണയബന്ധങ്ങളില്‍ നിങ്ങള്‍ കുറച്ച് ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടിവരും. കാരണം കേതു കാരണം നിങ്ങള്‍ നിങ്ങളുടെ പ്രണയ പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകളും വളരെ ഉയര്‍ന്നതായിരിക്കും. പക്ഷേ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
