Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ചിത്തിര നക്ഷത്രത്തില്‍ കേതു: 3 ദിവസത്തിനുള്ളില്‍ അശുഭ ഗ്രഹസാന്നിധ്യത്താല് അപകടം 5 രാശിക്ക്
ജ്യോതിഷ പ്രകാരം കേതു എന്ന് പറയുന്നത് തന്നെ വളെ അശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കേതുവിന്റെ സാന്നിധ്യം പലപ്പോഴും നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്. ജ്യോതിഷ് അനുസരിച്ച് പറയുകയാണെങ്കില്‍ നിഴല്ഗ്രഹമായാണ് കേതുവിനെ കണക്കാക്കുന്നത്. കേതുവിന്റെ സാന്നിധ്യം ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ കേതു ജാതകത്തിലെങ്കില്‍ അല്പം ശ്രദ്ധ വേണം.
കേതുവിന്റെ രാശിമാറ്റം സംഭവിക്കുന്നത് ജൂണ്‍ 26-നാണ്. ഈ വരുന്ന തിങ്കഴാഴ്ച കേതു ചിത്തിര നക്ഷത്രത്തില്‍ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി ഈ സ്ഥാനമാറ്റം പലപ്പോഴും അശുഭകരമായ പല മാറ്റങ്ങളും ചില രാശിക്കാരില്‍ കൊണ്ട് വരുന്നു. ആഗ്രഹിക്കുന്ന പല കാര്യങ്ങളിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള മേഖലകളിലും പരാജയം തുടര്‍ച്ചയായി ഏറ്റ് വാങ്ങുന്നതിന് ഇവര്‍ക്ക് യോഗം കാണുന്നു.

നിരവധി അശുഭകരമായ ഫലങ്ങള്‍ തടസ്സങ്ങള്‍ എന്നിവയെല്ലാം ജീവിതത്തില്‍ ഇനി പറയുന്ന അഞ്ച് രാശിക്കാര്‍ കേതുവിന്റെ ചിത്തിര നക്ഷത്രത്തിലേക്കുള്ള മാറ്റം കാരണം സംഭവിക്കുന്നു. പണം സമ്പാദിക്കുന്നതില്‍ തടസ്സം വരുകയും,, പ്രശ്നങ്ങള്‍ തലക്ക് മുകളില്‍ ഒഴിയാതെ നിലനില്ക്കുകയും ചെയ്യുന്നു. പലപ്പോഴും ഒരു അപകടത്തെ കൊണ്ട് നടക്കുന്നതിന് തുല്യമായ അവസ്ഥയാണ് നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചില നെഗറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അതെല്ലാം കേതുവിന്റെ മാറ്റം നിമിത്തമാണ്. ഏതൊക്കെ രാശിക്കാര്‍ കരുതിയിരിക്കണം എന്ന് നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ കേതുവിന്റെ സംക്രമം വളരെ ദോഷകരമായ ഫലങ്ങള്‍ നല്കുന്നു. ജൂണ്‍ 26 മുതല്‍ അങ്ങോട്ട് ആഗ്രഹിക്കുന്ന ഒരു ജീവിതമായിരിക്കില്ല നിങ്ങള്‍ക്ക് ഉണ്ടാവാന്‍ പോവുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. പലപ്പോഴും തെറ്റിദ്ധാരണകള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഉഴപ്പുന്നു, ശേഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പോലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഒരു അവസ്ഥയുണ്ടാവുന്നു. പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ വലക്കും. കുട്ടികളുമായുള്ള മാതാപിതാക്കളുടെ ബന്ധം വരെ പ്രശ്നത്തിലാവും. സാമ്പത്തികം തകരും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചിത്തിര നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ സംക്രമം ഒരു തരത്തിലും ഗുണകരമായ ഫലം നല്‍കില്ല. ഇവരില്‍ നാലാം ഭാവത്തിലാണ് കേതുവിന്റെ സഞ്ചാരം. ജൂണ്‍ 26 മുതല്‍ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊന്നായി തല പൊക്കുന്നു. കുടുംബത്തിന് വേണ്ടത്ര പ്രാധാന്യം നല്കാന് സാധിക്കാത്തത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ക്രമേണ കാര്യങ്ങള്‍ തിരിച്ച് വരുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവം.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ചിത്തിര നക്ഷത്രത്തിലെ കേതുവിന്റെ സഞ്ചാരം എളുപ്പത്തില്‍ ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ സംസാരത്തില്‍ പോലും മറ്റുള്ളവര്‍ അതൃപ്തരാവുന്നു. ആളുകള്‍ പലപ്പോഴും നിങ്ങളെ തെറ്റിദ്ധരിക്കുന്ന അവസ്ഥയും ഇതിലൂടെ ഉണ്ടാവും. പണം സമ്പാദിക്കുന്നതില്‍ എല്ലാ വശങ്ങളിലും നിങ്ങള്‍ പരാജയപ്പെടുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സമ്പാദ്യം കുറയുന്നതിനുള്ള സാധ്യതയും നഷ്ടത്തിലേക്കുള്ള സാധ്യതയും കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നിഴല്‍ ഗ്രഹമായ കേതുവിന്റെ മാറ്റം പല വിധത്തിലുള്ള മാനസിക പ്രയാസങ്ങള്‍ വര്‍ദ്ധിപ്പിക്കും. അച്ഛനുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. വിജയം കരസ്ഥമാക്കുക എന്നത് പലപ്പോഴും ഈ സമയം അപ്രാപ്യമായ ഒന്നാണ്. പല വിധത്തിലുള്ള തടസ്സങ്ങള്‍ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ജീവിതം പ്രതിസന്ധിയില്‍ ആക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ജോലിയില്‍ നാള്‍ക്ക് നാള് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്കും ചിത്തിര നക്ഷത്രത്തിലെ കേതുവിന്റെ സാന്നിധ്യം ദോഷഫലങ്ങള്‍ നല്കുന്നു. എട്ടാം ഭാവത്തിലാണ് കേതു സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെയാണ് ബാധിക്കുന്നത്. സാമ്പത്തികാടിത്തറ ഇളക്കുകയും ചെയ്യുന്നു. ആരോഗ്യം മോശമാവുമ്പോള്‍ പലപ്പോഴും അപകടാവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിത പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്ന സമയം കൂടിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

