Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
Ketu Gochar 2023: കേതുവിന്റെ ദൃഷ്ടി പതിക്കും ഈ രാശിയില്‍: 2023 കടക്കാന്‍ പാടുപെടും
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്ന വര്‍ഷമാണ് 2023. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങള്‍ നമ്മളെ ഓരോരുത്തരേയും ബാധിക്കുന്നുണ്ട്. 2023-ല്‍ രാഹു കേതു മാറ്റങ്ങള്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ തന്നെ 2023- എന്ന് പറയുന്നത് കേതുവിന്റെ രാശിമാറ്റമാണ്. കേതു ഇപ്പോള്‍ സഞ്ചരിക്കുന്നത് കന്നി രാശിയിലാണ്. എന്നാല്‍ 2023 ഒക്ടോബറില്‍ കന്നി രാശി തുലാം രാശിയില്‍ പ്രവേശിക്കുന്നു. കേതു എപ്പോഴും സഞ്ചരിക്കുന്നത് വക്രഗതിയിലാണ്.

അതുകൊണ്ട് തന്നെ കേതുവിന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിന് 18 മാസത്തോളം സമയമെടുക്കുന്നു. എന്നാല്‍ കേതുവിനെ എപ്പോഴും ഒരു നിഗൂഢ ഗ്രഹമായാണ് കണക്കാക്കുന്നത്. അുതകൊണ്ട് തന്നെ കേതു ബാധിക്കുന്നത് ഒരാളുടെ ആത്മാവിനെ തന്നെയാണ് എന്നതാണ് സത്യം. കേതുവിന്റെ ഈ രാശിമാറ്റം വളരെ മോശമായി. ബാധിക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
ആദ്യ രാശിയായ മേടം രാശിക്ക് കേതുവിന്റെ സംക്രമണം ദോഷഫലങ്ങളാണ് നല്‍കുന്നത്. 2023 തുടക്കത്തില്‍ കേതു ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതില്‍ കേതുവിന്റെ സ്വാധീനം പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കാം. അത് മാത്രമല്ല ചിലപ്പോള്‍ അതൊരു വിവാഹ മോചനത്തിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പതുക്കെ പതുക്കെ നിങ്ങളുടെ ദോഷഫലങ്ങള്‍ കുറയുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജോലിയിലും ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി തകര്‍ച്ചയുണ്ടാവുന്നതിന് ഉള്ള യോഗം കാണുന്നു. എന്നാല്‍ പതിയെ അതില്‍ നിന്നെല്ലാം മുന്നോട്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ഇടവം രാശി
മേടം രാശി പോലെ തന്നെ ഇടവം രാശിക്കാരിലും കേതുവിന്റെ സംക്രമണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ട് പ്രാവശ്യം ആലോചിക്കണം. വിവാഹ മോചനത്തിന് വരെ സാധ്യത കാണുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടതായി വരും. പ്രണയത്തിന്റെ കാര്യത്തിലും അപ്രതീക്ഷിതമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ചിന്തിച്ച് തീരുമാനം എടുക്കാത്തത് പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പ്രണയത്തില്‍ വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ ജോലിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്കാണ് കേതുവിന്റെ സംക്രമണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക പ്രയാസം നല്‍കുന്നു. ജീവിതത്തില്‍ സന്തോഷ നിമിഷങ്ങള്‍ വളരെ കുറവായിരിക്കും. നേത്രസംബന്ധമായ രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനും മറ്റ് ചില കഠിന രോഗങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരാം. എന്നാല്‍ ആലോചനയില്ലാതെയുള്ള ചിലവിലൂടെ സാമ്പത്തികം വീണ്ടും പ്രശഅനത്തിലായേക്കാം. സാമ്പത്തിക വെല്ലുവിളികള്‍ തീര്‍ക്കുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടി വരുമെങ്കിലും പലപ്പോഴും അത് നിങ്ങള്‍ക്ക് വിജയത്തിലേക്ക് എത്തിക്കുന്നില്ല. അമിത ദേഷ്യം കുറക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കേതു അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമാവും. ഒരു പ്രശ്‌നം കഴിയുമ്പോള്‍ അടുത്ത പ്രശ്‌നം എന്ന നിലക്ക് കാര്യങ്ങള്‍ വരുന്നു. അപ്രതീക്ഷിതമായ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള നഷ്ടം സംഭവിക്കുന്നു. ആഗ്രഹിക്കുന്നതിന്റെ നേരെ വിപരീത ഫലം ജീവിതത്തില്‍ സംഭവിക്കുന്നു. അമിതമായ ചിന്തകള്‍ നിങ്ങളുടെ ചിന്താ ശേഷിയെ വരെ ബാധിച്ചേക്കാവുന്ന അവസ്ഥുയണ്ടാവുന്നു. കരിയറില്‍ നെഗറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്കും കേതു നല്‍കുന്ന ഫലങ്ങള്‍ വളരെ ക്രൂരമായിരിക്കും. ജോലിയില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും. കുടുംബത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ബന്ധങ്ങളില്‍ പിരിമുറുക്കും വര്‍ദ്ധിക്കും. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയമില്ലാത്ത അവസ്ഥയുണ്ടാവുന്നു. കേതു മകരം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് സംക്രമിക്കുന്നത്. ജീവിതത്തില്‍ നെഗറ്റീവ് ഫലങ്ങള്‍ പല കാര്യങ്ങളിലും സംഭവിക്കുന്നു. പരസ്പരം വഴക്കുകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ബിസിനസില്‍ തകര്‍ച്ചയും അതോടനുബന്ധിച്ചുള്ള പ്രതിസന്ധികളും ഉണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാരേയും കേതുവിന്റെ സംക്രമണം വിടാതെ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുന്നു. ഇവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത വീഴ്ചകള്‍ സംഭവിക്കാം. നിങ്ങളുടേതിനൊപ്പം തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ജീവിത പങ്കാളിയേയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കാം. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി പലതും സംഭവിക്കുന്ന സമയമാണ് മീനം രാശിക്കാര്‍ക്ക് കേതു സംക്രമണം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് കടന്നു പോവുന്നത്. വിവാഹ ബന്ധത്തിലും വളരെയധികം ശ്രദ്ധയോടെ പെരുമാറുകയും സംസാരിക്കുകയും വേണം. അമിത ദേഷ്യം പാടില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











