For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ketu Transit 2023 Effects: കേതു സംക്രമണം; 2023ല്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ മാറ്റം; ഗുണദോഷ ഫലം

|

ജ്യോതിഷത്തില്‍ രാഹുവിന്റെയും കേതുവിന്റെയും രണ്ട് സ്ഥാനങ്ങളും സന്തുലിതമാണെന്ന് പറയുന്നു. അവര്‍ ഒരു രാശിയില്‍ ഏകദേശം ഒന്നര വര്‍ഷം നില്‍ക്കുകയും പിന്നീട് മറ്റൊരു രാശിയില്‍ സംക്രമിക്കുകയും ചെയ്യുന്നു. കേതു ഒരു നിഗൂഢ ഗ്രഹമാണ്. ഇത് ഒരാളുടെ ആത്മാവിനെ നേരിട്ട് ബാധിക്കുന്നു. കേതു പോസിറ്റീവ് ആണെങ്കില്‍ അത് ആത്മീയതയും മോക്ഷവും ദൈവിക ജ്ഞാനവും നല്‍കുന്നു. നിഗൂഢ സ്വഭാവം, രഹസ്യ പഠനം എന്നിവയിലും താല്‍പ്പര്യം വര്‍ധിപ്പിക്കുന്നു.

Most read: ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളുംMost read: ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളും

2023 ഒക്ടോബര്‍ 30ന് കേതു തുലാം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് നീങ്ങും. കേതുവിന്റെ ഈ സംക്രമണം 12 രാശിക്കാരെയും ബാധിക്കും. 2023ല്‍ കേതുവിന്റെ സംക്രമണ ഫലമായി 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു ഏഴാം ഭാവത്തിലേക്ക് സഞ്ചരിക്കും. ഏഴാം ഭാവത്തിലെ കേതുവിന്റെ സ്വാധീനം മൂലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ചില സംശയങ്ങള്‍ നേരിടേണ്ടി വന്നേക്കാം, അത് നിങ്ങളുടെ ബന്ധത്തിന് വളരെ പ്രതികൂലമായ സാഹചര്യമായിരിക്കും. ഒക്ടോബര്‍ 30ന് കേതുവിന്റെ സംക്രമണം നിങ്ങളുടെ ആറാം ഭാവത്തിലായിരിക്കും. ഇതോടെ നിങ്ങളുടെ പ്രശ്നങ്ങള്‍ കുറയും. ദാമ്പത്യ ബന്ധങ്ങളിലെ സമ്മര്‍ദ്ദവും കുറയും. ഈ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ചെലവുകള്‍ അല്‍പ്പം വര്‍ദ്ധിക്കും. നിങ്ങളുടെ ജോലിയില്‍ സ്ഥാനം മികച്ചതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രതിവിധിയായി നിങ്ങള്‍ ദിവസവും നെറ്റിയിലും കഴുത്തിലും മഞ്ഞള്‍ തിലകം പുരട്ടുക.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കം മുതല്‍ കേതു നിങ്ങളുടെ ആറാമത്തെ ഭാവത്തില്‍ സംക്രമിക്കും. ഈ സമയം നിങ്ങള്‍ക്ക് ചില ആരോഗ്യ രോഗങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കും. പഠന മേഖലയിലും ജീവിതത്തിന്റെ വിവിധ മേഖലകളിലും നിങ്ങള്‍ വിജയം കാണും. ഒക്ടോബര്‍ 30ലെ കേതു സംക്രമം നിങ്ങളുടെ അഞ്ചാം ഭാവത്തിലായിരിക്കും. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഒരു പുതിയ ബന്ധത്തില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാനും ബന്ധം വേര്‍പെടാനും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പഠനത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സന്താന സംബന്ധമായ ആശങ്കകള്‍ നേരിടേണ്ടി വരും. അതിനാല്‍ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. പ്രതിവിധിയായി നിങ്ങള്‍ തവിട്ട് നിറത്തിലുള്ള വസ്ത്രങ്ങള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുക.

Most read:ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യംMost read:ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യം

മിഥുനം

മിഥുനം

വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു സംക്രമണം നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംഭവിക്കും. നിങ്ങളുടെ പ്രണയ ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. കേതു അതിന്റെ നിഗൂഢതയുടെ ഫലം കാണിക്കും. ഈ കാരണങ്ങളാല്‍ നിങ്ങളുടെ ബന്ധം വഷളാകുകയോ മോശം അവസ്ഥകള്‍ നേരിടുകയോ ചെയ്യും. ഒക്ടോബര്‍ 30ന് നിങ്ങളുടെ നാലാമത്തെ വീട്ടില്‍ കേതുവിന്റെ സംക്രമണം നടക്കും. ഇത് അത്ര സമൃദ്ധമോ അനുകൂലമോ ആയിരിക്കില്ല. ഇക്കാരണത്താല്‍, നിങ്ങളുടെ കുടുംബജീവിതത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം വഷളായേക്കാം. കുടുംബത്തില്‍ അസ്വാരസ്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി മേഖലയില്‍ നിങ്ങള്‍ ശക്തനാകുകയും നിങ്ങള്‍ പക്വതയുള്ള ഒരു വ്യക്തിയായി മാറുകയും ചെയ്യും. പ്രതിവിധിയായി ദിവസവും പക്ഷികള്‍ക്ക് ഏഴുതരം ധാന്യങ്ങള്‍ നല്‍കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ കേതു നാലാം ഭാവത്തിലായിരിക്കും. ഇതുമൂലം കുടുംബങ്ങളില്‍ തര്‍ക്കങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും മാനസിക പിരിമുറുക്കത്തിന് കാരണമായേക്കാം. ഒക്ടോബര്‍ 30ലെ കേതുസംക്രമണം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ നടക്കും. മൂന്നാം ഭാവത്തിലെ കേതുവിന്റെ സംക്രമം അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ സമയം കേതു നിങ്ങള്‍ക്ക് ശക്തിയും ധൈര്യവും നല്‍കും. അതിലൂടെ നിങ്ങളുടെ ബിസിനസ്സില്‍ വിജയം നേടാനും കഴിയും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തിപ്പെടും. കേതു നിങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കും. കായികതാരങ്ങള്‍ക്ക് ഇത് സമൃദ്ധിയുടെ സമയമാണ്. ഈ സമയത്ത് വസ്തു വാങ്ങുന്നതോ വില്‍ക്കുന്നതോ നിങ്ങള്‍ക്ക് പ്രയോജനപ്പെടും.

ചിങ്ങം

ചിങ്ങം

വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യും. വര്‍ഷത്തില്‍ ഭൂരിഭാഗവും കേതു നിങ്ങളുടെ മൂന്നാം ഭാവത്തില്‍ തുടരുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടാനാകുകയും ചെയ്യും. നിങ്ങളുടെ ശക്തിയും ധൈര്യവും വര്‍ദ്ധിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനും മുന്നോട്ട് പോകാനും കഴിയും. സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. ഒക്ടോബര്‍ 30ന് നിങ്ങളുടെ രണ്ടാം ഭാവത്തില്‍ കേതു സംക്രമിക്കും. ഈ സമയം നിങ്ങളുടെ സംസാരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് കാണും. നിങ്ങളുടെ സംസാരത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. ഈ സമയത്ത്, നിങ്ങളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണം. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരിക്കില്ല. അതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണം. പ്രതിവിധിയായി ദിവസവും ഒരു ടീസ്പൂണ്‍ തേന്‍ വെള്ളത്തില്‍ കലര്‍ത്തി കഴിക്കുക.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

കന്നി

കന്നി

തുലാം രാശിക്കാര്‍ ഒക്ടോബര്‍ അവസാനം വരെ കേതു രണ്ടാം ഭാവത്തില്‍ തുടരും. കേതുവിന്റെ സ്ഥാനം കാരണം പല്ലുവേദന, വായ്വ്രണങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. അസന്തുലിതമായ ഭക്ഷണക്രമം കാരണം നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഈ സമയം അത്ര അനുകൂലമായിരിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ഒക്ടോബര്‍ 30ന് കേതു നിങ്ങളുടെ ആദ്യ ഗൃഹത്തിലേക്ക് സംക്രമിക്കും. നിങ്ങളുടെ സാമ്പത്തിക വെല്ലുവിളികള്‍ അല്‍പ്പം കുറയും. ക്രമേണ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധി പ്രാപിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കാണും. എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ കാണും. ഈ അവസ്ഥകള്‍ നിങ്ങളുടെ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. പ്രതിവിധിയായി വീട്ടില്‍ ഒരു നായയെ വളര്‍ത്തുക. അല്ലെങ്കില്‍ നായ്ക്കള്‍ക്ക് പാലും ഭക്ഷണവും നല്‍കുക.

തുലാം

തുലാം

വര്‍ഷത്തിന്റെ തുടക്കത്തില്‍ നിഴല്‍ ഗ്രഹമായ കേതു നിങ്ങളുടെ ആദ്യ ഭവനത്തില്‍ സ്ഥിതിചെയ്യും. ഈ സമയം മറ്റുള്ളവര്‍ നിങ്ങളുടെ പെരുമാറ്റം തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. അവര്‍ നിങ്ങളെക്കുറിച്ച് തെറ്റായി ചിന്തിക്കാന്‍ തുടങ്ങും. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ മോശമാക്കിയേക്കാം. ദാമ്പത്യജീവിതത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ഏകാന്തതയും അനുഭവപ്പെടും. നിഗൂഢമായ അറിവുകള്‍, തന്ത്രം, മന്ത്രം മുതലായവയില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ധിക്കും. ഒക്ടോബര്‍ 30ന് കേതു നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഇടിവുണ്ടാകും. ആരോഗ്യ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശയാത്രക്കായി അവസരങ്ങള്‍ വന്നേക്കാം. പ്രതിവിധിയെന്നോണം സാമ്പത്തിക നേട്ടങ്ങള്‍ക്കായി നിങ്ങളുടെ പേഴ്‌സില്‍ ഒരു വെള്ളി കഷ്ണം സൂക്ഷിക്കുക.

Most read:ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവുംMost read:ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവും

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ കേതു നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യും. അമിതമായ ചിന്തകള്‍ കാരണം നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടേക്കാം. നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള അടുപ്പം കുറയും. അപ്രതീക്ഷിതമായ ചിലവുകള്‍ വരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഒക്ടോബര്‍ 30ന്, കേതു നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തിലേക്ക് മാറും. ഈ കാലഘട്ടം നിങ്ങള്‍ക്ക് സുവര്‍ണ്ണ കാലഘട്ടമായിരിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിവിധ സ്രോതസുകളിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് കൈവരും. പ്രതിവിധിയായി നിങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ആല്‍മരച്ചുവട്ടില്‍ പാല്‍, പഞ്ചസാര, എള്ള് എന്നിവ നിവേദിക്കുക.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു പതിനൊന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിക്കും. ഈ സമയത്ത്, സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. ലോട്ടറി അല്ലെങ്കില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ള വഴികളിലൂടെ പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന്‍ കഴിയും, അതില്‍ നിങ്ങള്‍ വിജയം കണ്ടെത്തും. ബിസിനസ്സില്‍ അഭിവൃദ്ധിയുടെ സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയും ഓര്‍മ്മശക്തിയും ലഭിക്കും. ഒക്ടോബര്‍ 30ന് കേതു നിങ്ങളുടെ പത്താം ഭാവത്തില്‍ സംക്രമിക്കും. നിങ്ങളുടെ ജോലിയില്‍ ഏകാഗ്രത കുറഞ്ഞേക്കാം. നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്താലും നിങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കാതെ വന്നേക്കാം. ജോലിയില്‍ താല്‍പ്പര്യം നഷ്ടപ്പെടാന്‍ തുടങ്ങും. പ്രതിവിധിയായി ദിവസവും രാവിലെ നെറ്റിയില്‍ കുങ്കുമം തിലകം ചാര്‍ത്തുക.

Most read:ശുഭയോഗങ്ങളോടെ മാസാരംഭം; ഈ പ്രതിവിധി ചെയ്താല്‍ ഡിസംബര്‍ മുഴുവന്‍ ഐശ്വര്യംMost read:ശുഭയോഗങ്ങളോടെ മാസാരംഭം; ഈ പ്രതിവിധി ചെയ്താല്‍ ഡിസംബര്‍ മുഴുവന്‍ ഐശ്വര്യം

മകരം

മകരം

മകരം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു നിങ്ങളുടെ പത്താം ഭാവത്തിലേക്ക് സംക്രമിക്കും. ജോലിയില്‍ നിങ്ങളുടെ ആധിപത്യം കുറയും. കുടുംബ ബന്ധങ്ങളില്‍ ഈ സമയം പിരിമുറുക്കമുണ്ടാകും. ഒക്ടോബര്‍ 30ന് കേതു നിങ്ങളുടെ പത്താം ഭാവത്തില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് പോകും. ഈ സമയം നിങ്ങള്‍ക്ക് യാത്രകള്‍ ചെയ്യാന്‍ അവസരമുണ്ടാകും. കുടുംബത്തോടൊപ്പം തീര്‍ത്ഥാടനം നടത്താനാകും. ഈ സമയം നിങ്ങളുടെ പിതാവുമായുള്ള ബന്ധം വഷളായേക്കാം. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ധൈര്യവും വര്‍ദ്ധിക്കും.

കുംഭം

കുംഭം

വര്‍ഷത്തിന്റെ തുടക്കത്തില്‍ കേതു നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ സ്ഥിതിചെയ്യും. ഈ സമയത്ത് നിങ്ങള്‍ സജീവമായി ആത്മീയ കാര്യങ്ങളില്‍ ഇടപെടും. കുടുംബ ബന്ധങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സമയം സാധാരണമായിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനിയായി മാറും. ഒക്ടോബര്‍ 30ന് നിങ്ങളുടെ എട്ടാം ഭാവത്തില്‍ കേതു സംക്രമണം നടക്കും. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ ഉണ്ടാകാം. മുഖക്കുരു, രക്ത സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രതിവിധിയായി നിങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് പാലില്‍ കുങ്കുമപ്പൂവ് കലര്‍ത്തി കുടിക്കുക.

മീനം

മീനം

കേതു ഗ്രഹം വര്‍ഷത്തിന്റെ തുടക്കത്തില്‍ മീനരാശിക്കാരുടെ എട്ടാം ഭാവത്തിലായിരിക്കും. അതിന്റെ ഫലങ്ങള്‍ കാരണം നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പെട്ടെന്നുള്ള ആരോഗ്യ സംബന്ധമായ അസുഖങ്ങളും രോഗങ്ങളും നിങ്ങള്‍ക്ക് പ്രശ്‌നമാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യവും മോശമായേക്കാം. ബിസിനസ്സിന്റെ കാര്യത്തില്‍, ഈ സമയം അത്ര സമൃദ്ധമല്ല. ഒക്ടോബര്‍ 30ന് കേതു നിങ്ങളുടെ ഏഴാം ഭാവത്തില്‍ സംക്രമിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം. അതിനാല്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ബിസിനസ്സില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ടേക്കാം. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. പ്രതിവിധിയായി നിങ്ങള്‍ ഒരു സ്വര്‍ണാഭരണം ധരിക്കുക.

Most read:ഡിസംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലംMost read:ഡിസംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലം

English summary

Ketu Transit 2023 Effects : Know Ketu Transit 2023 in Virgo Impact On All Zodiac Signs in Malayalam

Ketu Transit 2023 Predictions in Malayalam: Let us now know what effect Ketu transit 2023 will have on your zodiac sign. Read on.
X
Desktop Bottom Promotion