For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേതു 2021: 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

|

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് കേതു. ഒരു നിഴല്‍ ഗ്രഹമാണിത്. നിങ്ങളുടെ ജാതകത്തില്‍ കേതുവിന്റെ സ്ഥാനം നല്ലതാണെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നു. എന്നാല്‍, നേരെമറിച്ച് കേതു അനുകൂലമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം കഷ്ടതകള്‍ വരുത്തുന്നു. പണവും ആദരവും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രഹമാണ് കേതു. അതേ ഗ്രഹത്തിന് തന്നെ ഇതെല്ലാം നഷ്ടപ്പെടുത്താനുള്ള കഴിവുമുണ്ട്. ഈ നിഴല്‍ ഗ്രഹത്തിന്റെ സ്ഥാനം ഒരു രാശിചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഒന്നോ ഒന്നേകാലോ വര്‍ഷമെടുക്കും. അതിനാല്‍ കേതു സംക്രമണം ഒരു സുപ്രധാന സംഭവമായി കാണക്കാക്കപ്പെടുന്നു. ഇത്തരത്തില്‍ 12 രാശിചിഹ്നങ്ങളിലും കേതുവിന് സംക്രമം പൂര്‍ത്തിയാക്കാന്‍ 18 വര്‍ഷമെടുക്കും.

Most read: വ്യാഴാഴ്ച ഒരിക്കലും ഈ പ്രവര്‍ത്തികള്‍ അരുത്; ദൗര്‍ഭാഗ്യം വിട്ടുമാറില്ലMost read: വ്യാഴാഴ്ച ഒരിക്കലും ഈ പ്രവര്‍ത്തികള്‍ അരുത്; ദൗര്‍ഭാഗ്യം വിട്ടുമാറില്ല

2021ല്‍ കേതു ഒരു രാശിചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറില്ല. എന്നാല്‍ അത് വിവിധ നക്ഷത്രങ്ങളില്‍ നിരന്തരം സ്ഥാനം മാറുകയും അതിനനുസരിച്ച് ഓരോരുത്തര്‍ക്കും ഫലങ്ങള്‍ നല്‍കുകയും ചെയ്യും. വര്‍ഷത്തിന്റെ തുടക്കത്തില്‍, കേതു ബുധന്‍ ഭരിക്കുന്ന തൃക്കേട്ട നക്ഷത്രത്തില്‍ സ്ഥാനം പിടിക്കുകയും വര്‍ഷത്തിന്റെ മധ്യം വരെ അതേ സ്ഥാനത്ത് തുടരുകയും ചെയ്യും. ഇതിനുശേഷം, ജൂണ്‍ 2 ന് ശനി ഭരിക്കുന്ന അനിഴം നക്ഷത്രത്തിലേക്ക് നീങ്ങുകയും വര്‍ഷാവസാനം വരെ അവിടെ തുടരുകയും ചെയ്യും. അനുസരിച്ച് കേതു വര്‍ഷം മുഴുവനും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ നല്‍കുകയും ചെയ്യും. 2021 വര്‍ഷത്തില്‍ ഓരോ രാശിക്കാര്‍ക്കും കേതു എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

2021 വര്‍ഷത്തില്‍ കേതു നിങ്ങളുടെ എട്ടാമത്തെ ഭവനത്തില്‍ സ്ഥാനം പിടിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് രോഗം മുതലായവ പിടിപെടാം. പരുക്ക് സംഭവിക്കാം, അതിനാല്‍ ശ്രദ്ധിക്കുക. തര്‍ക്ക സാഹചര്യങ്ങള്‍ ഒഴിവാക്കുക. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തില്‍ കേതു സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ഏഴാമത്തെ ഗൃഹത്തില്‍ കേതു സ്ഥാനം പിടിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ കൈവരിക്കാനും പ്രിയപ്പെട്ടവരുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിയും. വിവാഹിതരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് ബിസിനസ്സിലും ആനുകൂല്യങ്ങള്‍ ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

Most read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

മിഥുനം

മിഥുനം

ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ആറാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കും. ഈ സമയത്ത്, ജീവിതത്തില്‍ പലതരം ഉയര്‍ച്ചകള്‍ കാണാം. വിദ്യാഭ്യാസത്തില്‍ നേട്ടമുണ്ടാകും. നിയമപരമായ തര്‍ക്കങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടക്കം മുതല്‍ വര്‍ഷത്തിന്റെ പകുതി വരെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതു അഞ്ചാമത്തെ ഭവനത്തില്‍ സ്ഥാനംപിടിക്കും. ദാമ്പത്യജീവിതത്തില്‍ കഷ്ടതകള്‍ കാണും. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കയുണ്ടാകും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും. വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണും. വര്‍ഷത്തിന്റെ പകുതിക്കു ശേഷം ജീവിതപങ്കാളിക്ക് നേട്ടങ്ങള്‍ സാധ്യമാണ്.

Most read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

ചിങ്ങം

ചിങ്ങം

ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ നാലാമത്തെ ഭവനത്തില്‍ നിഴല്‍ ഗ്രഹമായ കേതു നിലനില്‍ക്കും. കുടുംബത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. അമ്മയ്ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാം. കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദവും വിയോജിപ്പും സംഭവിക്കാം. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടമുണ്ടാകും. ഈ വര്‍ഷം പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി

കന്നി

ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് കേതു മൂന്നാമത്തെ ഭവനത്തില്‍ തുടരും. തുടക്കം മുതല്‍ വര്‍ഷത്തിന്റെ പകുതി വരെ നിങ്ങളുടെ ജോലിസ്ഥലത്ത് വിജയം നേടാന്‍ സാധിക്കും. ബഹുമാനം ലഭിക്കും. കേതു നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും നല്‍കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് യാത്ര ചെയ്യാനും കഴിയും. ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ വിജയിക്കും. ഉയര്‍ച്ചയുടെ പുതിയ പാതകള്‍ തുറക്കും. മത്സരപരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.

Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്

തുലാം

തുലാം

ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതു രണ്ടാമത്തെ ഭവനത്തില്‍ തുടരും. വര്‍ഷത്തിന്റെ തുടക്കം മുതല്‍ മധ്യം വരെ നിങ്ങളുടെ കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. വിദേശ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായി ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും. എന്നിരുന്നാലും, മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിചിഹ്നത്തിന് ഈ വര്‍ഷം കേതുവിന്റെ സംക്രമണം പ്രധാനമാണ്. കാരണം നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതു ദൃശ്യമാണ്. കേതു നിങ്ങളുടെ ആദ്യത്തെ ഭവനത്തില്‍ സ്ഥാനംപിടിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. സംസാരവും പെരുമാറ്റവും സൗമ്യമായി നിലനിര്‍ത്തുക. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വീട് പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് നിങ്ങള്‍ തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

ധനു

ധനു

2021 വര്‍ഷത്തില്‍ നിങ്ങളുടെ രാശിചക്രത്തിന്റെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കും. ദാമ്പത്യജീവിതത്തില്‍ പ്രതികൂല ഫലങ്ങളുണ്ടാകും. ജീവിത പങ്കാളിയുടെ ആരോഗ്യം കുറയും. ദാമ്പത്യ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കും. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ചിന്തിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് കണ്ണിന്റെ തകരാറുകള്‍, ഉറക്കമില്ലായ്മ, കാല്‍ വേദന, പരിക്കുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!

മകരം

മകരം

ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ പതിനൊന്നാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കും. വര്‍ഷത്തിന്റെ ആരംഭം മുതല്‍ മധ്യഭാഗം വരെ ഭാഗ്യം കൂടെയുണ്ടാകും. വരുമാനം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എതിരാളികളെ കീഴടക്കുന്നതില്‍ വിജയിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും ഉയരും. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ വിജയിക്കും. ബഹുമതി ലഭിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ പത്താമത്തെ ഭവനത്തില്‍ കേതു സ്ഥാനംപിടിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കാണും. നിങ്ങളുടെ ബുദ്ധിയുടെയും കഴിവുകളുടെയും അടിസ്ഥാനത്തില്‍ ജോലിയില്‍ വിജയം കാണും. ജോലി മാറ്റം സാധ്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശ സ്രോതസ്സുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബജീവിതത്തിലെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

മീനം

മീനം

മീനം രാശി ചിഹ്നത്തില്‍ ഒമ്പതാം ഭവനത്തില്‍ കേതു തുടരും. ചില കാരണങ്ങളാല്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടും. ദീര്‍ഘദൂര യാത്രയ്ക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ധിക്കും. വര്‍ഷത്തിന്റെ മധ്യത്തിനു ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും വരുമാനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും.

English summary

Ketu Transit 2021: Impact Of Ketu Transit On Zodiac Signs

Let us now know what effect Ketu transit 2021 will have on your zodiac sign.
X
Desktop Bottom Promotion