For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ല്‍ കേതുവിന്റെ കോട്ടങ്ങള്‍ ഈ രാശിക്കാരില്‍

|

കേതു, രാഹു എന്നീ ഗ്രഹങ്ങള്‍ക്ക് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു. നിങ്ങളുടെ രാശിചക്രത്തില്‍ കേതുവിന്റെ സ്ഥാനം നല്ലതാണെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ എത്തിക്കുന്നു. എന്നാല്‍, നേരെ മറിച്ച് കേതു അനുകൂലമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ കഷ്ടതകള്‍ നല്‍കുന്നു. പണവും ആദരവും നല്‍കി അനുഗ്രഹിക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രഹമാണ് കേതു. അതേഗ്രഹത്തിനു തന്നെ ഇതെല്ലാം നഷ്ടപ്പെടുത്താനുമുള്ള കഴിവുമുണ്ട്.

Most read: ജനനത്തീയതി പറയും നിങ്ങളുടെ ജോലിMost read: ജനനത്തീയതി പറയും നിങ്ങളുടെ ജോലി

2020ല്‍ കേതു ധനു രാശിയില്‍ സംക്രമണം ചെയ്യുന്നു, 2020 സെപ്റ്റംബര്‍ 23 വരെ ആ രാശിയില്‍ തന്നെ തുടരും. അതേ ദിവസം കേതും വൃശ്ചിക രാശിയില്‍ പ്രവേശിക്കുകയും വര്‍ഷാവസാനം വരെ വൃശ്ചിക രാശിയില്‍ തുടരുകയും ചെയ്യും. കേതുവിന്റെ ഈ സംക്രമണ കാലം ഓരോ രാശിക്കാരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം.

മേടം

മേടം

മേടം രാശിക്കാരില്‍ ഒമ്പതാം ഭാവത്തിലെ കേതുവിന്റെ സംക്രമണം വിവിധ മേഖലകളിലുള്ള നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രിയമേറും. ചില അനാവശ്യ യാത്രകള്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാം. നിങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ വന്നേക്കാം. സെപ്റ്റംബറിനു ശേഷം, കേതു നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തില്‍ പ്രവേശിക്കും, ഈ സംക്രമണം നിങ്ങളുടെ വിദേശയാത്രാ സ്വപ്നം പൂവണിയിക്കാന്‍ സഹായിക്കും. ഏതെങ്കിലും പുതിയ ജോലിയില്‍ ഏര്‍പ്പെടും.

ഇടവം

ഇടവം

ഇടവം രാശിക്കാരില്‍ ഈ വര്‍ഷം കേതു എട്ടാം ഭാവത്തില്‍ തുടരും. ഈ സംക്രമണം നിങ്ങളെ ചില മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളക്കും. പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവര്‍ക്ക് വിജയം കൈവരും. ഈ കാലഘട്ടത്തില്‍ നിങ്ങളുടെ കുടുംബത്തിന് സന്തോഷവും സമാധാനവും കൈവരും. ഈ സമയം ആഢംബരങ്ങള്‍ കുറയ്ക്കുക. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്.

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവംMost read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

മിഥുനം

മിഥുനം

മിഥുനം രാശിക്കാരില്‍ കേതു നിങ്ങളുടെ ഏഴാമത്തെ ഭാവത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ നിങ്ങളുടെ ദാമ്പത്യം, പ്രണയജീവിതം എന്നിവ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജീവിത പങ്കാളിയുമായി അല്ലെങ്കില്‍ പ്രണയ പങ്കാളിയുമായി ചില തെറ്റിദ്ധാരണകള്‍ സാദ്ധ്യമാണ്. അവിവാഹിതര്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കണം. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കളെ ഏറെ കരുതിയിരിക്കേണ്ടതാണ്. നിങ്ങളുടെ ചില പഴയ സുഹൃത്തുക്കളെ ജീവിതത്തില്‍ തിരികെ ലഭിച്ചേക്കാം. സെപ്റ്റംബറിനു ശേഷം, വിദ്യാര്‍ത്ഥികളും ജോലിക്കാരും അവരുടെ മേഘലകളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരില്‍ കേതു നിങ്ങളുടെ ആറാം ഭാവത്തില്‍ സ്ഥിതിചെയ്യും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചില പോരാട്ടങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കും. നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക, അല്ലാത്തപക്ഷം അവര്‍ക്ക് നിങ്ങളുടെ ജോലികള്‍ തടസപ്പെടുത്തിയേക്കാം. ഈ കാലയളവില്‍ നേട്ടങ്ങള്‍ക്കായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സെപ്റ്റംബറിന് ശേഷം, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാം. നിങ്ങളുടെ പഴയ പ്രണയം ജീവിതത്തിലേക്ക് വീണ്ടും മടങ്ങിവന്നേക്കാം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരില്‍ കേതു നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തില്‍ തുടരും. ഇത് നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവിനെ ബാധിക്കും, നിങ്ങളില്‍ സമ്മര്‍ദ്ദം വന്നുചേരും. ഈ കാലയളവില്‍ പ്രതിസന്ധികളില്‍ കുടുങ്ങുകയും അതു നിങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യാം. നിങ്ങളുടെ പങ്കാളിയുടെ കൈയ്യിലൂടെ പണം വരാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കും. സെപ്റ്റംബറിനു ശേഷം സ്വത്തുമായി ബന്ധപ്പെട്ട ഒന്നിലും നിങ്ങള്‍ നിക്ഷേപിക്കരുത്.

Most read:ചിങ്ങം രാശി: ഈ വീഴ്ചകള്‍ കരുതിയിരിക്കുകMost read:ചിങ്ങം രാശി: ഈ വീഴ്ചകള്‍ കരുതിയിരിക്കുക

കന്നി

കന്നി

ഈ വര്‍ഷം കന്നി രാശിക്കാരില്‍ കേതു നാലാം വീട്ടില്‍ വസിക്കുകയും സെപ്റ്റംബര്‍ 23 വരെ അവിടെ തുടരുകയും ചെയ്യും. ഈ സംക്രമണം നിങ്ങളുടെ മാതാവിന് ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കും. കൂടാതെ, ഈ സമയം നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കുകയും ചെയ്യും. നിങ്ങളുടെ സ്വത്ത്, വീട് എന്നീ കാര്യങ്ങളില്‍ മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവാക്കുക. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം ജോലിമാറ്റത്തിന് ചേര്‍ന്നതല്ല.

തുലാം

തുലാം

ഈ വര്‍ഷം കേതു നിങ്ങളുടെ മൂന്നാം ഗൃഹത്തില്‍ താമസിക്കും. അനാവശ്യമായ ചില അലച്ചിലുകള്‍ ഈ കാലയളവില്‍ നടത്തിയെന്നു വരാം. ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാം. സഹോദരങ്ങളുമായി ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാകും. ബിസിനസ്സില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ വരും. ഈ സമയം സാമ്പത്തിക പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരാം. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ആസൂത്രണത്തോടെയുള്ള കാഴ്ചപ്പാടുകള്‍ ഇതിനെയൊക്കെ മറികടക്കും. പങ്കാളിക്കായി സമയം ചിലവഴിച്ചില്ലെങ്കില്‍ ദാമ്പത്യം പ്രശ്‌നം സൃഷ്ടിക്കും. കായികരംഗത്ത് ഉള്ള ആളുകള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും.

വൃശ്ചികം

വൃശ്ചികം

2020 വര്‍ഷത്തില്‍ നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തില്‍ കേതു വസിക്കും. ഈ സംക്രമണ കാലയളവില്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരുമായും സംസാരം ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഈ രാശിയിലെ ആളുകള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ ലഭിക്കും. ഇക്കാലയളവില്‍ പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ്, മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക.

Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

ധനു

ധനു

ധനു രാശിക്കാര്‍ക്ക് കേതുവിന്റെ ഈ സംക്രമണ ഘട്ടത്തില്‍ ഭയമോ അല്‍പ്പം അസ്വസ്ഥതയോ അനുഭവപ്പെടാം. മനസമാധാനത്തിനായി യോഗ, ധ്യാനം മുതലായവ ശ്രദ്ധിക്കാം. നിങ്ങളുടെ പിതാവുമായി ചില പ്രശ്‌നങ്ങള്‍ സാധ്യമാണ്. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത്തരം സാഹചര്യത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. പങ്കാളിത്തത്തില്‍ പ്രവര്‍ത്തികള്‍ നടത്താന്‍ സമയം അനുകൂലമല്ല. തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ഈ കാലയളവില്‍ ജോലിയില്‍ ഒരു പുതിയ അവസരം ലഭിക്കും. വര്‍ഷാവസാനത്തോടെ, ഒരു ദൂരയാത്രക്ക് അവസരമുണ്ട്.

മകരം

മകരം

മകരം രാശിക്കാരുടെ 12ാം ഭാവത്തിലായിരിക്കും കേതുവിന്റെ സാന്നിധ്യം. യാത്രകള്‍ വഴി ചില അപ്രതീക്ഷിത ചെലവുകള്‍ സാധ്യമാണ്. മതപരമായ ചില യാത്രകളും നടത്താം. ഈ കാലയളവില്‍ നിങ്ങളുടെ വ്യക്തിത്വം ഗൗരവകരമായിരിക്കും. നിങ്ങളുടെ സ്വന്തം വികാരങ്ങള്‍ ആരുമായും പങ്കിടാന്‍ താല്‍പര്യപ്പെടില്ല. കുട്ടികളുമായി ബന്ധപ്പെട്ട് ചില പ്രശ്്‌നങ്ങളുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ ഇക്കാലയളവില്‍ അവരുടെ പഠനങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം

കുംഭം

ഈ വര്‍ഷം കേതു നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ വസിക്കും. ആഢംബര വസ്തുക്കള്‍ വാങ്ങാന്‍ നിങ്ങള്‍ താല്‍പര്യം കാണിച്ചേക്കാം. ഈ കാലയളവില്‍ സാമൂഹികമായി നിങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ സാധ്യമാണ്. വസ്തുവകകളില്‍ ജാഗ്രതയോടെ നിക്ഷേപിക്കാന്‍ സമയം നല്ലതാണ്. സെപ്റ്റംബറിനു ശേഷം ചില അപകടങ്ങള്‍ ഒഴിവാക്കാന്‍ വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Most read:കുംഭം രാശി: ശനിയുടെ ആദ്യഘട്ടം അലട്ടുന്ന കാലംMost read:കുംഭം രാശി: ശനിയുടെ ആദ്യഘട്ടം അലട്ടുന്ന കാലം

മീനം

മീനം

തല്‍ഫലമായി, നിങ്ങള്‍ ചില കുഴപ്പത്തില്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ ജോലിയുമായും കുടുംബവുമായും ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക. വലിയ തുകകള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. വില്‍പ്പനയും വിപണനവുമായി ബന്ധപ്പെട്ട ജോലികള്‍ നേട്ടങ്ങള്‍ കൊയ്യും. നിങ്ങളുടെ അമ്മയുമായി പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ ആസ്വദിക്കും. സെപ്റ്റംബറിനു ശേഷം നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.

English summary

Ketu Transit 2020: Effects on Your Zodiac Sign

Read the effects of Ketu transit in 2020 on 12 zodiac signs and find out how planetary transit of Ketu will affect your life.
Story first published: Thursday, May 14, 2020, 17:38 [IST]
X
Desktop Bottom Promotion