Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കേതുവിന്റെ നക്ഷത്രമാറ്റം; അടുത്ത 6 മാസക്കാലം ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ കേതുവിനെ ഒരു പാപ ഗ്രഹമായി കണക്കാക്കുന്നു. കലിയുഗത്തിലെ സ്വാധീനമുള്ള ഗ്രഹമായി കണക്കാക്കപ്പെടുന്ന കേതു ഒരു നിഴല്‍ ഗ്രഹമാണ്. നിങ്ങളുടെ ജാതകത്തില്‍ കേതുവിന്റെ സ്ഥാനം നല്ലതാണെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നു. എന്നാല്‍, നേരെമറിച്ച് കേതു അനുകൂലമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം കഷ്ടതകള്‍ വരുത്തുന്നു. പണവും ആദരവും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രഹമാണ് കേതു. അതേ ഗ്രഹത്തിന് തന്നെ ഇതെല്ലാം നഷ്ടപ്പെടുത്താനുള്ള കഴിവുമുണ്ട്.
2021ല്‍ കേതു ഒരു രാശിചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറില്ല. എന്നാല്‍ അത് വിവിധ നക്ഷത്രങ്ങളില്‍ നിരന്തരം സ്ഥാനം മാറുകയും അതിനനുസരിച്ച് ഓരോരുത്തര്‍ക്കും ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ജൂണ്‍ 2 ന് കേതു, ശനി ഭരിക്കുന്ന അനിഴം നക്ഷത്രത്തിലേക്ക് നീങ്ങുകയും വര്‍ഷാവസാനം വരെ അവിടെ തുടരുകയും ചെയ്യും. അനുസരിച്ച് കേതു ഈ കാലയളവില്‍ ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ നല്‍കുകയും ചെയ്യും. കേതുവിന്റെ ഈ സ്ഥാനചലത്തിലൂടെ 12 രാശിക്കാര്‍ക്കും ലഭിക്കുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
പണത്തിന്റെ കാര്യത്തില്‍ ഈ സമയം വളരെ ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദ്ദം നിലനില്‍ക്കും. ശാരീരിക വേദന ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുകയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കുകയും ചെയ്യുക.

ഇടവം
ബന്ധങ്ങളുടെ കാര്യത്തില്‍, കേതുവിന്റെ മാറ്റം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജീവിത പങ്കാളിയുമായി പിരിമുറുക്കമുണ്ടാകാം. തര്‍ക്ക സാഹചര്യം ഒഴിവാക്കുക. ബിസിനസ്സില്‍ നഷ്ടമുണ്ടായേക്കാം. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ വിജയം ലഭിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. കാലുകള്‍ക്ക് വേദന അനുഭവപ്പെടാം, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം
പണത്തിന്റെ കാര്യത്തില്‍ വിവേകപൂര്‍ണ്ണമായ തീരുമാനം എടുക്കുക. ലാഭത്തിനൊപ്പം പെട്ടെന്നുള്ള നഷ്ടത്തിനും സാധ്യതയുണ്ട്. ഇടപാടുകളില്‍ ശ്രദ്ധാലുവായിരിക്കുക. വിദ്യാഭ്യാസത്തിന്റെയും കരിയറിന്റെയും കാര്യത്തില്‍ തടസ്സങ്ങളുണ്ടായേക്കാം. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവന്നേക്കാം. ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കണം. നിയമ കാര്യങ്ങളില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമാകും.

കര്‍ക്കിടകം
കോപം ഒഴിവാക്കാന്‍ ശ്രമിക്കുക. ചില ബന്ധങ്ങളെ നിങ്ങളുടെ ദേഷ്യസ്വഭാവം ബാധിച്ചേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാം. നിക്ഷേപങ്ങള്‍ കുറയാനിടയുണ്ട്. നിക്ഷേപിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വിജയം നേടാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കണം. ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്. ശത്രുക്കള്‍ നിങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കും കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

ചിങ്ങം
മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ജീവിതത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമുള്ളതായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ലാഭമുണ്ടാകും. അഹങ്കാരം, മറ്റുള്ളവരെ കുറ്റപ്പെടുത്തല്‍ തുടങ്ങിയ അവസ്ഥയില്‍ നിന്ന് മാറിനില്‍ക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ദോഷം സംഭവിച്ചേക്കാം. നിങ്ങളുടെ അമ്മയ്ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിക്കും വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.

കന്നി
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ കാലയളവില്‍ മനസ്സില്‍ പിരിമുറുക്കവും അജ്ഞാതമായ ഭയവും ഉണ്ടാകാം. തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കുക. സാമ്പത്തിക കാര്യത്തില്‍, കഠിനാധ്വാനത്തിനനുസരിച്ച് ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും. സ്വാധീനമുള്ള ആളുകള്‍ക്കിടയില്‍ നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ എതിരാളികളെ ജയിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.

തുലാം
സംസാരത്തില്‍ പ്രത്യേക പ്രഭാവം കാണും. നിങ്ങളുടെ സംസാര ശൈലി ഉപയോഗിച്ച് പണം നേടുന്നതിലും നിങ്ങള്‍ വിജയിക്കും. മുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാകും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ മനസ്സില്‍ നിരാശയുണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. കുട്ടികളുടെ ഭാഗത്തു നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

വൃശ്ചികം
സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ലഭിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരാം. ഈ കാലയളവില്‍ നിങ്ങളുടെ ബന്ധങ്ങളിലും ചില തകരാറുണ്ടായേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. സാമ്പത്തികമായും, ഈ സമയം നിങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പണത്തിന്റെ കാര്യത്തില്‍, ചെലവ് വര്‍ധിക്കും.

ധനു
പെട്ടെന്നുള്ള പണച്ചെലവ് ഉണ്ടാകാം. ജീവിതത്തെക്കുറിച്ചുള്ള കഠിനമായ ചിന്തകള്‍ മനസ്സില്‍ വരാം. നിങ്ങളുടെ സ്വഭാവത്തിലെ അലസത കാരണം നിങ്ങള്‍ക്ക് നിരാശ തോന്നാം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ വിജയം നേടാനാകും. ഈ കാലയളവ് ബന്ധങ്ങള്‍ക്ക് ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാം. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.

മകരം
ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പണം ലാഭിക്കുന്ന സാഹചര്യങ്ങളുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ കാലയളവ് ബന്ധങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് ചില ഉപദേശവും നല്‍കാനാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും ശക്തിയില്‍ നിങ്ങളുടെ എതിരാളികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

കുംഭം
ജോലി, ബിസിനസ്സ് എന്നിവയില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ ജോലി തേടുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. സാമ്പത്തിക സാഹചര്യത്തില്‍ നല്ല മാറ്റമുണ്ടാകും. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. എതിരാളികള്‍ നിങ്ങളുടെ ഇമേജ് തകര്‍ക്കാന്‍ പരമാവധി ശ്രമിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മീനം
കേതുവിന്റെ സ്വാധീനത്തില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. പരിക്കുകള്‍ സംഭവിക്കാം അതിനാല്‍ ജാഗ്രത പാലിക്കുക. ഹ്രസ്വ യാത്രകള്‍ നടത്താനാകും. നിങ്ങള്‍ക്ക് ചങ്ങാതിമാരുടെ പിന്തുണ ലഭിക്കും. ജീവിത പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. പിതാവിന്റെ ആരോഗ്യം മോശമായേക്കാം, ശ്രദ്ധിക്കണം.



Click it and Unblock the Notifications











