Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
ഒക്ടോബര്‍ 3 മുതല്‍ ശുഭകാലം തേടിവരും, ഈ നക്ഷത്രജാതകര്‍ക്ക് ജീവിതസമൃദ്ധിയും ധനാഗമവും
ജ്യോതിഷ വിശ്വാസമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം ശുഭകരവും അപൂര്‍വവുമായ പല യോഗങ്ങളും രൂപപ്പെടുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ചൊവ്വയുടെയും കേതുവിന്റെയും സംയോജനം ഉണ്ടാകാന്‍ പോകുന്നു. ഈ സമയത്ത് കേതു തുലാം രാശിയിലാണ് നിലകൊള്ളുന്നത്. അതേസമയം ചൊവ്വ സൂര്യനോടൊപ്പം കന്നി രാശിയിലും സ്ഥിതി ചെയ്യുന്നു. ഒക്ടോബര്‍ മൂന്നിന് ചൊവ്വ കന്നി രാശി വിട്ട് തുലാം രാശിയില്‍ പ്രവേശിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വ തുലാം രാശിയില്‍ പ്രവേശിക്കുമ്പോള്‍ കേതുവിനോടൊപ്പം ചേരുന്നതായിരിക്കും. ഒക്ടോബര്‍ 30 വരെ ഈ ഭാവത്തില്‍ ചൊവ്വ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബറില്‍ രൂപപ്പെടുന്ന കേതു-ചൊവ്വ സംയോഗം ചില നക്ഷത്രക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ ഈ കാലയളവിലുണ്ടാകുന്നതായിരിക്കും. കേതു-ചൊവ്വ സംയോഗത്താല്‍ ഈ കാലയളവില്‍ നേട്ടം കൈവരിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ചൊവ്വ-കേതു സംയോജനം ചിങ്ങത്തിന്റെ മൂന്നാം ഭാവത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ സംയോഗം നിങ്ങള്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയും. ഈ കാലയളവില്‍ നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. വ്യാപാരം ചെയ്യുന്നവര്‍ക്ക് ഈ യോഗത്തിന്റെ ശുഭഫലം മൂലം വലിയ ലാഭം ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഇതുകൂടാതെ ഈ കാലയളവില്‍ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് കേതു-ചൊവ്വ സംയോഗം വളരെ ശുഭകരമാണ്. ഈ കാലയളവില്‍, മംഗള ദേവന്റെ കൃപയാല്‍ നിങ്ങളുടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കും. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹരിക്കപ്പെടും. ഇതോടൊപ്പം ഈ കാലയളവില്‍ ബിസിനസ്സിലെ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നേടാനും സാധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലിക്കായി നല്ല അവസരങ്ങള്‍ ലഭിക്കും. മൊത്തത്തില്‍ ഈ കാലയളവില്‍ ചൊവ്വയുടെയും കേതുവിന്റെയും അനുകൂല സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ദൃശ്യമാകും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് കേതു-ചൊവ്വ സംഗമത്തിന്റെ ഈ കാലഘട്ടം വളരെ ശുഭകരമാണ്. ഈ കാലയളവില്‍ ചൊവ്വയുടെയും കേതുവിന്റെയും ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വലിയ വിജയം നേടാന്‍ കഴിയും. ഈ കാലയളവില്‍ ബിസിനസ്സില്‍ നിന്നോ ജോലിയില്‍ നിന്നോ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇതുകൂടാതെ, ഈ കാലയളവില്‍ വീടോ വാഹനമോ വാങ്ങാനുള്ള സാധ്യതയും ഉണ്ട്. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനാകും.
ചൊവ്വ- കേതു സംയോഗം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം
ഇപ്പോള്‍ ഒക്ടോബര്‍ 3 ന് ചൊവ്വ തുലാം രാശിയില്‍ പ്രവേശിക്കും. അവിടെ നവംബര്‍ 16 വൈകുന്നേരം വരെ ചൊവ്വ തുടരും. ഏതെങ്കിലും ചാന്ദ്രമാസത്തില്‍ അഞ്ച് ശനിയാഴ്ചകളോ അഞ്ച് ചൊവ്വാഴ്ചകളോ ഉണ്ടെങ്കില്‍ ചൊവ്വ, രാഹു, കേതു, ശനി തുടങ്ങിയ ദുഷഗ്രഹങ്ങളുടെ സംയോജനം ഉണ്ടെങ്കില്‍ തീവ്രവാദ സംഭവങ്ങള്‍, രാഷ്ട്രീയ ഗൂഢാലോചന, വിമാന അല്ലെങ്കില്‍ ട്രെയിന്‍ അപകടങ്ങള്‍ മുതലായവയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള അശ്വിനി മാസത്തില്‍ അത്തരം ചില സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. അഞ്ച് ശനിയാഴ്ചകളും സംക്രമത്തില്‍ ചൊവ്വ-കേതുവിന്റെ ഭാഗിക സംയോജനം ഉണ്ടാകുന്നതിനാല്‍ കാശ്മീരിലും ഉത്തരേന്ത്യയിലും ചില മോശം സംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം രാശിയുടെ ദോഷം കാരണം, ഇന്ത്യന്‍ എംബസിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ച് കാനഡ ഒക്ടോബറില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായേക്കാം. ഈ തര്‍ക്കം കാരണം, അടുത്ത ദിവസങ്ങളില്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ചില മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയേക്കും.
ദക്ഷിണേന്ത്യയില്‍ മഴ കുറയും
ഒക്ടോബറിലെ ചൊവ്വ-കേതു സംയോജനം കാരണം ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളില്‍ സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക. ഇത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കും. തമിഴ്നാട്ടിലും ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങളും
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വൈകാന്‍ ഇടയായേക്കാം. ഒക്ടോബര്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെട്ടേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
