For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിഗൂഢത നിറഞ്ഞ കേതു മഹാദശ; ഗുണദോഷങ്ങള്‍

|

ചന്ദ്രന്റെ നിഴലില്‍ നില്‍ക്കുന്ന ഭൗതികമല്ലാത്തതും ആത്മീയവുമായ ഒരു ഗ്രഹമാണ് കേതു. അശ്വിതി, മകം, മൂലം എന്നീ മൂന്ന് നക്ഷത്രങ്ങളെയാണ് ഇത് പ്രധാനമായും ഭരിക്കുന്നത്. എട്ട്, പന്ത്രണ്ട് വീടുകളില്‍ ഈ ഗ്രഹം പ്രധാനമായും വസിക്കുന്നതിനാല്‍ കേതുവിനെ മോക്ഷകാരകം എന്നാണ് വിളിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ കേതുവിന്റെ തെറ്റായ സാന്നിധ്യവും തെറ്റായ ഗ്രഹങ്ങളുമായി വിന്യസിക്കുന്നതും കേതു മഹാദശയ്ക്ക് കാരണമാകുന്നു. കേതു ദശ സാധാരണയായി ഏഴു വര്‍ഷം വരെ നീണ്ടുനില്‍ക്കും.

Most read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാംMost read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

കേതു സൂര്യനുമായോ വ്യാഴത്തോടോ യോജിച്ച് ശരിയായ ഗൃഹത്തിലാണെങ്കില്‍, മഹാദശ ഒരു വ്യക്തിക്ക് നല്ല ഫലങ്ങള്‍ നല്‍കും. മേടം, മകരം, കര്‍ക്കിടകം, കുംഭം എന്നീ രാശിക്കാര്‍ക്ക് ഈ മഹാദശയില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും. കേതു ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവയുമായി വിന്യസിക്കുകയും ജാതകത്തില്‍ തെറ്റായ ഗൃഹങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്താല്‍ ദോഷകരമായ ഫലങ്ങള്‍ കാണാവുന്നതാണ്. ഉദാഹരണമായി - ജാതകത്തില്‍ ഏഴാമത്തെ ഭവനത്തില്‍ കേതു ഉണ്ടെങ്കില്‍, അത് ദമ്പതികള്‍ തമ്മിലുള്ള കടുത്ത തര്‍ക്കത്തെ സൂചിപ്പിക്കുന്നു, ചിലപ്പോള്‍ വേര്‍പിരിയലിലേക്ക് വരെ നയിച്ചേക്കാം. അതുപോലെ, അഞ്ചാം ഭവനത്തില്‍ കേതുവിന്റെ സാന്നിദ്ധ്യം കുട്ടികളില്‍ നിന്ന് വേര്‍പിരിയുന്നതിനെ സൂചിപ്പിക്കുന്നു. എന്തുതന്നെയായാലും, കേതു മഹാദശ ആളുകളില്‍ ആത്മീയത വളര്‍ത്തിയെടുക്കുകയും സദ്ഗതി അല്ലെങ്കില്‍ മോക്ഷം, പ്രബുദ്ധത എന്നിവ നല്‍കുകയും ചെയ്യുന്നു.

കേതു മഹാദശ ഫലങ്ങള്‍

കേതു മഹാദശ ഫലങ്ങള്‍

ജാതകത്തില്‍ എവിടെയാണ് കേതുവിന്റെ സ്ഥാനം എന്നതിനെ ആശ്രയിച്ച് കേതു മഹാദശ ഓരോ വ്യക്തിയിലും ഗുണപരവും പ്രതികൂലവുമായ സ്വാധീനം ചെലുത്തുന്നു.

ഗൃഹസ്ഥാനം അടിസ്ഥാനമാക്കി കേതുവിന്റെ പ്രഭാവം

ഗൃഹസ്ഥാനം അടിസ്ഥാനമാക്കി കേതുവിന്റെ പ്രഭാവം

കേതു മഹാദശ ഫലങ്ങളെ മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം. കേതു മഹാദശയുടെ ആരംഭത്തില്‍ രാജയോഗം വ്യക്തിയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നു; മധ്യത്തില്‍, ഭയം ഉളവാക്കുന്നു; അവസാന ഭാഗത്ത്, അസുഖങ്ങളും വിദൂര സ്ഥലങ്ങളിലേക്കുള്ള യാത്രകളും അനുഭവിക്കേണ്ടിവരും.

Most read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂMost read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

കേതുവിന്റെ പ്രഭാവം

കേതുവിന്റെ പ്രഭാവം

ജാതകത്തില്‍ 3, 6, 11 ഗൃഹങ്ങളില്‍ കേതുവിന്റെ സാന്നിധ്യം നല്ല ഫലങ്ങള്‍ നല്‍കും. വ്യക്തിക്ക് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ മികച്ച ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന അകഹന്ദ സാമ്രാജ്യ യോഗം വ്യക്തിക്ക് ഉണ്ടാകും.

കേതുവിന്റെ പ്രഭാവം

കേതുവിന്റെ പ്രഭാവം

2, 8, 12 ഭവനങ്ങളില്‍ കേതുവിന്റെ സാന്നിധ്യം ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. ഒരു വ്യക്തി ജയിലില്‍ കിടന്നേക്കാം, സാമ്പത്തിക നഷ്ടം, ഭവനനഷ്ടം, സുഹൃത് നഷ്ടം, കൂടാതെ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയും വന്നുചേരാം.

Most read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗംMost read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

കേതു മഹാദശയുടെ ഗുണപരമായ ഫലങ്ങള്‍

കേതു മഹാദശയുടെ ഗുണപരമായ ഫലങ്ങള്‍

* വളരെയധികം സമ്പത്ത് കൈവരുന്നു

* പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നേറ്റം

* ദീര്‍ഘായുസ്സ് നല്‍കുന്നു

* എല്ലാ ലൗകിക മോഹങ്ങളും നിറവേറ്റപ്പെടുന്നു

കേതു മഹാദശയുടെ പ്രതികൂല ഫലങ്ങള്‍

കേതു മഹാദശയുടെ പ്രതികൂല ഫലങ്ങള്‍

* കേതു മഹാദശ നിരവധി രോഗങ്ങളിലേക്ക് നയിക്കും.

* വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍

* അപകടങ്ങള്‍ക്കും സമ്പത്ത് നഷ്ടപ്പെടാനുമുള്ള സാധ്യതയും ഇരട്ടിയാക്കുന്നു

* ദാമ്പത്യ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണം

Most read:സൂര്യന്‍ മീനം രാശിയിലേക്ക്; 12 രാശിക്കും കരുതിയിരിക്കാന്‍Most read:സൂര്യന്‍ മീനം രാശിയിലേക്ക്; 12 രാശിക്കും കരുതിയിരിക്കാന്‍

കേതു മഹാദശ പരിഹാരങ്ങള്‍

കേതു മഹാദശ പരിഹാരങ്ങള്‍

കേതു മഹാദശയുടെ ദോഷഫലങ്ങള്‍ നീക്കം ചെയ്യുന്നതിന് ചില സാധാരണ ജ്യോതിഷ പരിഹാരങ്ങള്‍ പിന്തുടരാവുന്നതാണ്.

* നവഗ്രഹങ്ങളുടെ എല്ലാ ദോഷകരമായ ഫലങ്ങളും ഇല്ലാതാക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കുലദേവിയെ ആരാധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിവിധി.

* ഗണപതിയെ ആരാധിക്കുക.

* നായ്ക്കള്‍ക്കും മത്സ്യങ്ങള്‍ക്കും ഭക്ഷണം കൊടുക്കുക.

* പശു നെയ്യ് ഉപയോഗിച്ച് ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കുക.

* കുങ്കുമം അല്ലെങ്കില്‍ ചന്ദന തിലകം നെറ്റിയില്‍ പുരട്ടുക.

* നിങ്ങളുടെ കഴുത്തില്‍ ഒരു സ്വര്‍ണ്ണത്തില്‍ കോര്‍ത്ത് ഒരു വൈഡൂര്യ രത്‌നം ധരിക്കുക.

English summary

Ketu Mahadasha Bad Effects And Remedies in Malayalam

Ketu Mahadasha has both positive and negative influences on people depending on where it is present in the horoscopes. Read on to know more.
X
Desktop Bottom Promotion