Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
2024ല്‍ നിഴല്‍ഗ്രഹം കേതുവിന്റെ ഗ്രഹസ്ഥാനം; ജീവിതം മാറും 12 രാശിക്കും, ഫലങ്ങള്‍ ആശ്ചര്യം
Ketu Gochar 2024: പുതുവര്‍ഷം 2024 പിറക്കുകയായി. ഗ്രഹസ്ഥാനങ്ങളുടെ കാര്യത്തില്‍ വരുന്ന വര്‍ഷം വളരെ പ്രധാനമാണ്. ജ്യോതിഷത്തിലെ നിഴല്‍ഗ്രഹമായ കേതു വര്‍ഷം മുഴുവന്‍ കന്നിരാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. കന്നിരാശിയില്‍ സഞ്ചരിക്കുന്ന കേതു 2024 വര്‍ഷം ശനിയുടെ കൂടെ ശഡാഷ്ടകയോഗം സൃഷ്ടിക്കും. അതേസമയം വ്യാഴത്തോടൊപ്പമുള്ള കേതു വര്‍ഷത്തിന്റെ മധ്യം വരെ ശഡാഷ്ടകം കഴിഞ്ഞ് ഒമ്പതാമത്തെയും അഞ്ചാമത്തെയും യോഗമായി മാറും.
കൂടാതെ കേതുവിന്റെ ഏഴാം ദൃഷ്ടി മീനരാശിയിലായിരിക്കും. 2024ല്‍ മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശികളെയും കേതുവിന്റെ ഗ്രഹസ്ഥാനം എങ്ങനെ ബാധിക്കുമെന്ന് നോക്കാം. 12 രാശിക്കും 2024ല്‍ കേതുവിന്റെ സ്വാധീനം എന്താണന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
മേടം
2024ല്‍ മേടരാശിക്കാരുടെ ആറാം ഭാവത്തില്‍ കേതു സംക്രമിക്കും. ജാതകത്തിലെ ഈ വീട്ടില്‍ കേതുവിന്റെ സാന്നിധ്യം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വീണ്ടും വീണ്ടും രോഗബാധിതരാകാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ കുടുംബജീവിതം സാധാരണമായിരിക്കുമെങ്കിലും, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ ഗ്രഹസംക്രമണം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്നതായി കണുന്നു. ഏത് കാര്യത്തിലും വിവേകത്തോടെ നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കണം. പ്രതിവിധിയായി എല്ലാ ചൊവ്വാഴ്ചയും പശുവിന് ശര്‍ക്കരയും റൊട്ടിയും കൊടുക്കുക.

ഇടവം
പുതുവര്‍ഷത്തില്‍ ഇടവം രാശിക്കാര്‍ക്ക് കേതു ആറാം ഭാവത്തില്‍ സഞ്ചരിക്കും. കേതു ഈ വീട്ടിലായിരിക്കുമ്പോള്‍, നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ബിസിനസ്സില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കുകയും ചെയ്യും. പുതിയ വര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് ചില പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ദോഷപരിഹാരമായി ഗണപതിയെ പൂജിക്കുകയും കാതില്‍ സ്വര്‍ണ്ണം ധരിക്കുകയും ചെയ്യുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് 2024ല്‍ കേതു നാലാം ഭാവത്തില്‍ തുടരും. കേതു ഈ ഗൃഹത്തിലാണെങ്കില്‍ പുതുവര്‍ഷത്തില്‍ നിങ്ങള്‍ അല്‍പ്പം അസ്വസ്ഥരും ആശയക്കുഴപ്പത്തിലുമായിരിക്കും. ബിസിനസ്സിലുള്ള നിങ്ങളുടെ ആത്മവിശ്വാസം ദുര്‍ബലമാകുകയും പണത്തിന് ക്ഷാമം നേരിടുകയും ചെയ്യാം. ഗുരുസ്ഥാനീയരുടെ പിന്തുണ ലഭിക്കുന്നതിലൂടെ നിങ്ങളുടെ വിഷമങ്ങള്‍ നീങ്ങും. മാതാവിനെ പരിപാലിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രതിവിധി എന്ന നിലയില്‍, ദിവസവും ജോലിക്ക് പോകുമ്പോള്‍ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാരുടെ മൂന്നാം ഭാവത്തില്‍ കേതു ഈ വര്‍ഷം സഞ്ചരിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഈ വര്‍ഷം സൗഹാര്‍ദ്ദപരമായിരിക്കും. ചില ആളുകള്‍ നിങ്ങളെ സാമ്പത്തികമായി സഹായിച്ചേക്കാം. ഈ വര്‍ഷം നിങ്ങള്‍ക്ക് അനാവശ്യമായി പണം ചിലവഴിക്കേണ്ടി വന്നേക്കാം. ദോഷപരിഹാരമായി ചൊവ്വാഴ്ച ഹനുമാന്‍ സ്വാമിയെ ആരാധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് 2024 വര്‍ഷം കേതു രണ്ടാം ഭാവത്തില്‍ സഞ്ചരിക്കും. ഈ വര്‍ഷം, എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് പണം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. സാമ്പത്തിക കാര്യങ്ങളില്‍ വിജയം നേടാനാകും. ഈ വര്‍ഷം നിങ്ങളുടെ വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ ചെയ്യാനാകും. എഴുത്തുകാര്‍ക്ക് ഈ വര്‍ഷം മികച്ചതായിരിക്കും. പ്രതിവിധിയായി വീട്ടില്‍ ഒരു ചെറിയ ഗണപതി വിഗ്രഹം കൊണ്ടുവന്ന് ദിവസവും പൂജിക്കുക.
കന്നി
കേതു ഈ വര്‍ഷം കന്നിരാശിയിലായിരിക്കും. നിങ്ങളുടെ ലഗ്‌നത്തില്‍ സംക്രമിക്കും. കേതുവിന്റെ അനുകൂല സ്വാധീനത്താല്‍ ഈ വര്‍ഷം നിങ്ങള്‍ ബിസിനസ്സില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ വിജയം നേടുകയും കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്യും. ഈ വര്‍ഷം നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. പ്രതിവിധിയായി കുരങ്ങന്മാര്‍ക്ക് ശര്‍ക്കര കൊടുക്കുക.
തുലാം
ഈ വര്‍ഷം നിങ്ങളുടെ രാശിയുടെ 12-ാം ഭാവത്തില്‍ കേതുവിന്റെ സംക്രമണം നടക്കും. ഈ സംക്രമണത്തോടെ 2024 വര്‍ഷം സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും തൊഴില്‍ സംബന്ധമായ ജോലികളില്‍ വിജയം നേടുകയും ചെയ്യും. നിങ്ങളുടെ സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും. ആഢംബര കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കാനാകും. ഈ വര്‍ഷം വാഹനമോ വസ്തുവോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹവും സാധിക്കും. ഒരു പരിഹാരമെന്ന നിലയില്‍, മുതിര്‍ന്നവരെ ബഹുമാനിക്കുകയും ആവശ്യമുള്ള ആളുകള്‍ക്ക് അവശ്യവസ്തുക്കള്‍ ദാനം ചെയ്യുകയും ചെയ്യുക.
വൃശ്ചികം
കേതു ഈ വര്‍ഷം വൃശ്ചികം പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കും. അതിന്റെ പ്രഭാവം മൂലം, ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. ഈ രാശിയിലുള്ള ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ ചില നഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഈ വര്‍ഷം പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് അത്ര ശുഭകരമല്ല. പരിഹാരമായി, ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുക.
ധനു
2024-ല്‍ ധനു രാശിക്കാരുടെ പത്താം ഭാവത്തില്‍ കേതു സംക്രമിക്കും. ഈ വീട്ടില്‍ കേതുവിന്റെ സാന്നിധ്യം അശുഭമാണ്. നിങ്ങളുടെ ആരോഗ്യം, വ്യവഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് അനാവശ്യ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. ഓഫീസിലെ പലരുമായും നിങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകാം. ഈ വര്‍ഷം വ്യക്തിബന്ധങ്ങളില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സമയമായിരിക്കും. പ്രതിവിധിയായി, ഒരു കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക.
മകരം
കേതു ഈ വര്‍ഷം മകരം രാശിയിലെ 9-ാം ഭാവത്തില്‍ സഞ്ചരിക്കും. അതിന്റെ സ്വാധീനം കാരണം മകരം രാശിക്കാര്‍ തെറ്റായ കാര്യങ്ങളില്‍ കുടുങ്ങുകയും ആരെങ്കിലും നിങ്ങള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തേക്കാം. ചില കാരണങ്ങളാല്‍ നിങ്ങളുടെ ബഹുമാനം കുറയുകയും മാതാപിതാക്കളുമായും കുട്ടികളുമായും ഉള്ള നിങ്ങളുടെ ബന്ധത്തെ ബാധിക്കുകയും ചെയ്യാം. പരിഹാരമായി എല്ലാ ഞായറാഴ്ചകളിലും പെണ്‍കുട്ടികള്‍ക്ക് തൈര് കൊടുക്കുക.
കുംഭം
കേതുവിന്റെ സംക്രമം ഈ വര്‍ഷം നിങ്ങളുടെ എട്ടാം ഭാവത്തില്‍ നടക്കും. ഈ വീട്ടില്‍ കേതുവിന്റെ സാന്നിദ്ധ്യം മൂലം നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും, എന്നാല്‍ നിങ്ങളുടെ ചെലവുകളും കൂടുതലായിരിക്കും. പണം ലാഭിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടായേക്കാം. കോപം നിമിത്തം നിങ്ങള്‍ അറിയാതെ തന്നെ ചിലര്‍ക്ക് ദോഷം ചെയ്യും. പണത്തിന്റെ കാര്യത്തില്‍, മറ്റുള്ളവര്‍ പറയുന്നത് വിശ്വസിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. ദോഷപരിഹാരമായി ശനിയാഴ്ച ആല്‍മരത്തിനു ചുവട്ടില്‍ വിളക്ക് തെളിയിക്കുക.
മീനം
2024ല്‍ മീനം രാശിക്കാരുടെ ഏഴാം ഭാവത്തില്‍ കേതു സംക്രമിക്കും. ഏഴാം ഭാവത്തില്‍ കേതു സംക്രമിക്കുന്നതിനാല്‍ മീനം രാശിക്കാര്‍ തങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും അവസരവാദികളായി കണക്കാക്കുകയും ചെയ്യപ്പെടും. മൂത്രസംബന്ധമായ അസുഖങ്ങള്‍ 2024ല്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. കേതു ഈ ഗൃഹത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ണേം. പരിഹാരമായി, ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക.



Click it and Unblock the Notifications











