For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും വിജയവും പ്രദാനം ചെയ്യുന്ന കേതുഗായത്രി മന്ത്രം; ചൊല്ലിയാല്‍ ഗുണഫലങ്ങള്‍ അത്ഭുതം

|

ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് കേതു. നിഴല്‍ ഗ്രഹം എന്നാണ് കേതുവിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവിതത്തിലും ലോകത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. കേതുവിനെ പലപ്പോഴും ഒരു രത്‌നമോ നക്ഷത്രമോ തലയില്‍ ചിത്രീകരിച്ച രീതിയിലുള്ള ഒരു നിഗൂഢ പ്രകാശത്തെ സൂചിപ്പിക്കുന്നു. കേതു യഥാര്‍ത്ഥത്തില്‍ വേര്‍പിരിയല്‍, ആത്മീയത, പ്രബുദ്ധത, നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു.

Most read: ഒന്നും ചാടിക്കേറി ചെയ്യില്ല; എന്തും സൂക്ഷമതയോടെ നിരീക്ഷിക്കും ഈ രാശിക്കാര്‍Most read: ഒന്നും ചാടിക്കേറി ചെയ്യില്ല; എന്തും സൂക്ഷമതയോടെ നിരീക്ഷിക്കും ഈ രാശിക്കാര്‍

മന്ത്രവാദം, ശത്രുക്കള്‍ക്ക് ബുദ്ധിമുട്ട്, ആത്യന്തിക മോക്ഷം എന്നിവയുടെ സൂചകമാണ് കേതു ഭഗവാന്‍. ജാതകത്തില്‍ കേതുഗ്രഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ ശക്തമായ മന്ത്രമാണ് കേതു ഗായത്രി മന്ത്രം. കേതു ഗായത്രി മന്ത്രം എന്താണെന്നും അതിന്റെ ഗുണങ്ങള്‍ എ്താണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

കേതുഗായത്രി മന്ത്രത്തിന്റെ ഗുണങ്ങള്‍

കേതുഗായത്രി മന്ത്രത്തിന്റെ ഗുണങ്ങള്‍

* കേതു ഭഗവാന്റെ പ്രതികൂല ദശയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ക്ക് കേതുഗായത്രി മന്ത്രം ഗുണകരമാണ്.

* കേതു ഗായത്രി മന്ത്രം നിഗൂഢ വിജ്ഞാനം, ഏകാന്തത എന്നിവയില്‍ താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നു.

* കേതു ഗായത്രി മന്ത്രം ജാതകത്തിലെ കേതു ഗ്രഹത്തിന്റെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാക്കുന്നു.

* കേതു ഗായത്രി മന്ത്രം നിങ്ങള്‍ക്ക് പ്രശസ്തിയും ധൈര്യവും നല്‍കുന്നു.

* ഈ മന്ത്രം ത്വക്ക് രോഗങ്ങളും അപകടങ്ങളും അകറ്റുന്നു.

കേതുഗായത്രി മന്ത്രത്തിന്റെ ഗുണങ്ങള്‍

കേതുഗായത്രി മന്ത്രത്തിന്റെ ഗുണങ്ങള്‍

* ഈ മന്ത്രം നിങ്ങള്‍ക്ക് പെട്ടെന്നുള്ള സമ്പത്തും വിജയവും പ്രദാനം ചെയ്യും.

* കേതുവിന്റെ മഹാദശയിലുള്ള ഒരാള്‍ക്ക് അവരുടെ ബന്ധങ്ങളില്‍ വിള്ളല്‍, പദവി, പ്രശസ്തി എന്നിവയില്‍ നഷ്ടം എന്നിവയുണ്ടാകുന്നു. കേതു ഗായത്രി മന്ത്രം ഇവയെല്ലാം എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

* ചില പ്രത്യേക സാഹചര്യങ്ങളില്‍ കേതു ഗായത്രി മന്ത്രം ഒരാളെ പ്രശസ്തിയുടെ ഉന്നതിയിലെത്താന്‍ സഹായിക്കുന്നു.

* കേതു ഗായത്രി മന്ത്രം ജ്ഞാനവും വിവേചന ശക്തിയും ആത്മീയ അറിവും നല്‍കുന്നു.

* കേതു ഗ്രഹത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍, കേതു ഗായത്രി മന്ത്രം ദിവസവും 108 തവണ ജപിക്കണം.

Most read:സമ്പത്തും ഭാഗ്യവും നിങ്ങളെ വിട്ടുപോകില്ല; കുബേരനെ ഈവിധം ആരാധിക്കണംMost read:സമ്പത്തും ഭാഗ്യവും നിങ്ങളെ വിട്ടുപോകില്ല; കുബേരനെ ഈവിധം ആരാധിക്കണം

കേതു ഗായത്രി മന്ത്രം

കേതു ഗായത്രി മന്ത്രം

ഓം പദ്മപുത്രായ വിദ്മഹേ അമൃതേശായ ധീമഹി തന്നോ കേതു പ്രചോദയാം

ഓം അശ്വധ്വജായ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്നോ കേതു പ്രചോദയാം

കേതു ഗായത്രി മന്ത്രം എങ്ങനെ ജപിക്കണം

കേതു ഗായത്രി മന്ത്രം എങ്ങനെ ജപിക്കണം

ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ മന്ത്രത്തിന്റെ ഒരു ജപമാല ജപിക്കുക. ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ക്കായി ബുധനാഴ്ച ഉപവാസം അനുഷ്ഠിക്കുക.

Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

കേതുവിന്റെ ദോഷഫലങ്ങള്‍

കേതുവിന്റെ ദോഷഫലങ്ങള്‍

കേതു മുന്‍കാല കര്‍മ്മത്തെ സൂചിപ്പിക്കുന്നു. കേതു നിങ്ങള്‍ക്ക് പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ഫലങ്ങള്‍ നല്‍കുന്നു, അത് നല്ലതോ ചീത്തയോ ആകാം. കേതു മഹാദശയുടെ പ്രതികൂല ഫലങ്ങള്‍ ഉണ്ടായാല്‍ അത് നിരവധി രോഗങ്ങളിലേക്ക് നയിക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വരും. അപകടങ്ങള്‍ക്കും സമ്പത്ത് നഷ്ടപ്പെടാനുമുള്ള സാധ്യതയും ഇരട്ടിയാക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണം എന്നിവയ്ക്കും കേതു മഹാദശയുടെ ദോഷഫലങ്ങളാണ്.

English summary

Ketu Gayatri Mantra Benefits And Lyrics in Malayalam

The person, who wants to enhance these aspects in his life, should opt for the Mantra chanting of Lord Ketu. Read on the Ketu Gayatri mantra benefits and lyrics in malayalam.
Story first published: Monday, July 18, 2022, 15:57 [IST]
X
Desktop Bottom Promotion