Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
30 വര്‍ഷത്തിനിപ്പുറം ശനി സ്വരാശിയില്‍; കേന്ദ്ര ത്രികോണ രാജയോഗം 4 രാശിക്ക് ഭാഗ്യകാലം
ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുഭയോഗങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തിലെ എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. അത്തരത്തിലുള്ള നിരവധി ഐശ്വര്യ യോഗങ്ങള്‍ നമുക്ക് പല കാലങ്ങളിലായി കാണാന്‍ സാധിക്കും. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് മനുഷ്യ ജീവിതത്തെ പലവിധത്തില്‍ ബാധിക്കുന്നു. ഇപ്പോള്‍ ശനി ദേവന് സ്വന്തം രാശിയായ കുംഭത്തിലാണ് നിലകൊള്ളുന്നത്.
ഈ സമയം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ശനിദേവന് ഇപ്പോള്‍ പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത്. ഇത് മൂലം ഈ യോഗം എല്ലാ രാശികളിലും ശക്തമായ സ്വാധീനം ചെലുത്തുന്നു, എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികള്‍ ഉണ്ട്. ഇവര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ സര്‍വ്വവിധ നേട്ടങ്ങളും ലഭിക്കും. കേന്ദ്ര ത്രികോണ രാജയോഗത്താല്‍ ഭാഗ്യം ഉദിക്കുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ വരുമാനത്തിലും ദാമ്പത്യ ജീവിതത്തിലും കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തില്‍ ശനി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം.
നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കും. ജോലിസ്ഥലത്ത്, ജോലി ചെയ്യുന്ന ആളുകളുടെ പ്രകടനം മികച്ചതായിരിക്കും, അതുമൂലം നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ജോലിസ്ഥലത്ത് ലഭിച്ചേക്കാം. പങ്കാളിത്ത ജോലികളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ ചില നല്ല പുരോഗതികള്‍ കാണും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ഉള്ളില്‍ പുതിയ ഊര്‍ജ്ജം ഒഴുകും. നിങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം വളരും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

തുലാം
കേന്ദ്ര ത്രികോണം രാജയോഗം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ, ഈ കാലയളവില്‍ ഏതെങ്കിലും പുതിയ പദ്ധതി ആരംഭിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും.
ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതാണെന്ന് തെളിയും. മത്സര പരീക്ഷകളില്‍ വിജയം കാണും. ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ ലാഭത്തിന്റെ സൂചനകളുണ്ട്.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഗ്രഹങ്ങള്‍ ശുഭസൂചകങ്ങളാണെങ്കില്, പല തരത്തിലുള്ള നേട്ടങ്ങള്‍ അത് നല്കുന്നു. നവഗ്രഹങ്ങളില്‍ ചിലത് വളരെ ശുഭകരവും ചിലത് ദോഷകരവുമാണ്. ജ്യോതിഷത്തില്‍ ശനി ദേവനെ കര്മ്മദാതാവായാണ് കണക്കാക്കുന്നത്. ശനിദേവന് ആളുകള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ നല്കുന്നു.
ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി അശുഭകരമായ ഗൃഹത്തിലോ സ്ഥാനത്തിലോ ആയിരിക്കുമ്പോള്‍, വ്യക്തിക്ക് പല തരത്തിലുള്ള രോഗങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരും. നേരെമറിച്ച്, ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഒരു ശുഭസ്ഥാനത്ത് ആണെങ്കില്‍, ആ വ്യക്തിക്ക് എല്ലാത്തരം ജീവിത സൗകര്യങ്ങളും ലഭിക്കുന്നു. രാജാവിനെപ്പോലെ ബഹുമാനവും പ്രശസ്തിയും പണവും ആ വ്യക്തിക്ക് നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
