Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
30 ദിവസം കൊണ്ട് അതിഗംഭീര മാറ്റങ്ങള്‍: കരിയര്‍, വിവാഹം, ജോലി, ധനം ശനി നല്‍കും
ശനിയുടെ രാശിമാറ്റങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ പല രാശിക്കാരിലും ഉണ്ടാക്കുന്നുണ്ട്. പൊതുവേ ജ്യോതിഷത്തില്‍ പ്രതികൂലമായ ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ശനി നിങ്ങള്‍ക്ക് ഗുണഫലങ്ങളും പ്രദാനം ചെയ്യുന്നുണ്ട് എന്നതാണ് സത്യം. നീതി ദേവനായാണ് ശനിയെ കണക്കാക്കുന്നത്. കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്ന ഒരു ഗ്രഹം കൂടിയായതിനാല്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴും പ്രതികൂല മാറ്റങ്ങള്‍ കൂടുതല്‍ ശനി നല്കുന്നു. ഒരു രാശിയില്‍ ഗ്രഹം സഞ്ചരിക്കുന്നിതിന് രണ്ടര വര്‍ഷം എടുക്കുന്നു.
ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് അതിന്റെ സ്വന്തം രാശിയായ കുംഭം രാശിയില്‍ ആണ്. ഇപ്പോള്‍ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ശനിയുടെ ഫലങ്ങളും അത്ര തന്നെ കാലം നിലനില്ക്കുന്നു. ഈ സമയം കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നു. ഈ യോഗം 12 രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിലരില്‍ ഇത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി കുംഭം രാശിയില്‍ സ്ഥിതി ചെയയുന്നത്. ശനിയുടെ വക്രഗതി അനുകൂല മാറ്റങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും) :
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ പ്രതിലോമ ചലനം അവര്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നല്കുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പതിന്മടങ്ങായിരിക്കും. ബിസിനസില്‍ ഉണ്ടാവുന്ന ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല കോണില്‍ നിന്നും ധനനേട്ടം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ ഫലം ലഭിക്കുന്നു.
ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷനും ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ആണ് ഈ സമയം നിങ്ങളെ കാത്തിരിക്കുന്നു. മേടക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും അവരവരുടെ മാറ്റങ്ങള്‍ അത്രകണ്ട് സന്തോഷമുണ്ടാക്കുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കൂടാതെ പരീക്ഷകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അത്രയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട് ശനി സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ലഭിക്കുന്നു. കരിയറില്‍ അപ്രതീക്ഷിത ഭാഗ്യങ്ങള്‍ നിങ്ങളെ തേടി വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം പല വിധത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്ത് ജോലി ചെയ്യുമ്പോഴും അതിലെല്ലാം വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ഓഫീസിലെ ഓരോ കാര്യത്തിനും മേലധികാരിയുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി സൃഷ്ടിക്കുന്ന കേന്ദ്രത്രികോണ രാജയോഗം ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും പ്രമോഷന് പോലുള്ള മാറ്റങ്ങള്‍ നിങ്ങളെ ജോലിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നു. ജോലിയിലെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപങ്ങള്‍ ലാഭം കൊണ്ട് തരുന്നു. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. പങ്കാളിയോടൊപ്പമുള്ള ജീവിതം അത്യന്തം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതിയില്‍ രൂപപ്പെടുന്ന കേന്ദ്രത്രികോണ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇവരുടെ ഭാഗ്യം തെളിഞ്ഞ് വരും എന്നതില്‍ സംശയം വേണ്ട. നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസിലും തൊഴിലിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. വരുമാനം വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ കടങ്ങളും മാറുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹവും പ്രണയ ജീവിതവും സന്തോഷകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
