Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഡിസംബര്‍ 16ന് രൂപപ്പെടും ഈ ശുഭയോഗം; ഈ 3 രാശിക്കാര്‍ക്ക് അഭിവൃദ്ധിയും നേട്ടങ്ങളും
ജ്യോതിഷപ്രകാരം, ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലായ്പ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെ ചലനങ്ങള്‍ നമ്മുടെ ജീവിതത്തെയും ബാധിക്കുന്നു. ഈ ചലനങ്ങള്‍ സംക്രമണങ്ങള്‍, ഗ്രഹണണങ്ങള്, ഗ്രഹസംയോജനങ്ങള് എന്നിവയ്ക്ക് കാരണമാകുന്നു. ഈ സമയങ്ങളില്‍ നിരവധി ശുഭ, അശുഭ യോഗങ്ങളും രൂപപ്പെടുന്നു. ഗ്രഹ സംക്രമങ്ങളില്‍ ഓരോന്നും നമ്മുടെ ജാതകത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷപ്രകാരം ഒരു യോഗം എന്നത് ഒരു ഗ്രഹത്തെയോ, രാശിയെയോ, വീടിനെയോ, സ്ഥാനം, വശം, അല്ലെങ്കില്‍ സംയോജനം എന്നിവയിലൂടെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ജനനസമയത്ത് ഒരു വ്യക്തിയുടെ ജാതകത്തിലെ ഭാവങ്ങളിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ച് അത് നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തും.
ഏറ്റവും ശുഭകരമായ യോഗങ്ങളിലൊന്നാണ് രാജയോഗം. രാജയോഗം ജാതകത്തിലുള്ളവരുടെ ജീവിതത്തിലേക്ക് സമാധാനം, പ്രശസ്തി, ആരോഗ്യം, സന്തോഷം, സമ്പത്ത് എന്നിവ എത്തിച്ചേരുന്നു. ജ്യോതിഷ പ്രകാരം 32 രാജയോഗങ്ങളുണ്ട്. അവയിലൊന്നാണ് കേന്ദ്ര ത്രികോണ രാജയോഗം. ഡിസബര്‍ 16ന് ഈ രാജയോഗം രൂപപ്പെടുന്നുണ്ട്. അതിന്റെ ശുഭഫലം കൈവരുന്ന 3 രാശിക്കാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ അഭിവൃദ്ധിയും ഭാഗ്യവും സമ്പത്തും കൈവരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

എങ്ങനെയാണ് ഈ യോഗം രൂപപ്പെടുന്നത്
കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത് കേന്ദ്ര (1, 4, 7, 10), ത്രികോണ (1, 5, 9) ഭാവങ്ങള്‍ തമ്മിലുള്ള ബന്ധത്തിലാണ്. ജ്യോതിഷത്തില്‍ 1, 4, 7, 10 ഭാവങ്ങള്‍ വിഷ്ണുവിന്റെ വീടുകള്‍ എന്നും 1, 5, 9 വീടുകള്‍ ലക്ഷ്മി ഭവനങ്ങള്‍ എന്നും അറിയപ്പെടുന്നു. ഈ മൂന്ന് സാഹചര്യങ്ങളിലാണ് ഒരു കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്:
* കേന്ദ്ര ഭവന പ്രഭുക്കള്‍ (1, 4, 7, 10 വീടുകള്‍) ത്രികോണ (1, 5, 9 വീടുകള്‍) സ്ഥാനം പിടിച്ചിരിക്കുന്നു.
* ത്രികോണ ഭവന പ്രഭുക്കള്‍ (1, 5, 9 വീടുകള്‍) കേന്ദ്ര ഭവനങ്ങളില്‍ (1, 4, 7, 10 വീടുകള്‍) സ്ഥാനം പിടിച്ചിരിക്കുന്നു.
* രണ്ട് ഭവനങ്ങളുടെയും പ്രഭുക്കള്‍ പരസ്പരം ഒത്തുചേരുമ്പോള്‍

കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ സ്വാധീനം
ഈ രാജയോഗം ജാതകത്തില്‍ വരുന്ന വ്യക്തിക്ക് വലിയ ഭാഗ്യവും സമ്പത്തും ലഭിക്കുന്നു. കേന്ദ്ര ത്രികോണ രാജയോഗം ഉള്ള വ്യക്തികള്‍ അവരുടെ കരിയറില്‍ വലിയ ഉയരങ്ങളും വിജയവും നേടാന്‍ സാധ്യതയുള്ളവരാണ്. ജാതകത്തില്‍ ഈ യോഗമുള്ള ആളുകള്‍ വളരെ ബുദ്ധിമാനും കഠിനാധ്വാനികളുമായിരിക്കും. അവര്‍ മനസ്സുറപ്പിച്ചാല്‍ എത്ര കഠിനമായാലും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു രാജാവിന് തുല്യമായി അവര്‍ തങ്ങളുടെ ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും നയിക്കും.

ഈ മൂന്ന് രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
ഡിസംബര്‍ 16ന് ധനുരാശിയിലെ സൂര്യന്റെ സംക്രമണത്തോടുകൂടിയാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. ഇതോടെ മൂന്ന് രാശിക്കാര്‍ക്ക് ഈ രാജയോഗത്തിന്റെ അനുകൂല ഫലങ്ങള്‍ ലഭ്യമാകും. ഇത് അവര്‍ക്ക് വളരെ ഭാഗ്യവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷമായിരിക്കും. 2023ല്‍ ഭാഗ്യം ലഭിക്കാന്‍ പോകുന്ന മൂന്ന് രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ സൂര്യന് സഞ്ചരിക്കുന്നതിനാല്‍ കേന്ദ്ര ത്രികോണ രാജയോഗം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാജയോഗ സമയത്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാനും സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാനും സാധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ സുഗമമാകും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വളരും. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാനാകും. ഈ രാജയോഗ സമയത്ത് നിങ്ങള്‍ക്ക് ഒരു പങ്കാളിത്ത ബിസിനസ് ആരംഭിക്കാനും കഴിയും. നിങ്ങളുടെ കരിയറില്‍ മുന്നേറാനും അഭിവൃദ്ധിപ്പെടാനുമുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

കന്നി
കന്നി രാശിയില്‍ നിന്ന് നാലാം ഭാവത്തിലേക്ക് സൂര്യന് സഞ്ചരിക്കുന്നതിനാല്‍ കന്നി രാശിക്കാര്‍ക്ക് ഈ രാജയോഗത്തിന്റെ ഫലം ലഭിക്കും. ബിസിനസ്സില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. പുതുവര്‍ഷത്തില്‍ അവരുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. വാഹനങ്ങളും വസ്തുക്കളും വാങ്ങാനുള്ള വലിയ സാധ്യതകളുമുണ്ട്. കരിയറിന്റെ കാര്യത്തില്‍, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ ഉണ്ടായിരിക്കും. മാതാവിന്റെ ഭാഗത്തുനിന്ന് നേട്ടങ്ങള്‍ സാധ്യമാണ്.

മീനം
കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ സ്വാധീനത്താല്‍ മീനം രാശിയില്‍ പെട്ടവര്‍ക്ക് പുതുവര്‍ഷത്തില്‍ വളരെയധികം നേട്ടമുണ്ടാകും. നിങ്ങളുടെ കരിയര്‍ അഭിവൃദ്ധി പ്രാപിക്കുകയും ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശംസം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഏറ്റവും നല്ല സമയമാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications