Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ശനിയുടെ ഗ്രഹചലനം, 30 വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര ത്രികോണ രാജയോഗം, 2024 ഭാഗ്യവര്‍ഷം ഈ രാശിക്ക്
ജ്യോതിഷ പ്രകാരം, ഫലദാതാവും നീതിയുടെ ദേവനുമായ ശനി ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറിയിരിക്കുന്നു. ഏകദേശം രണ്ടര വര്‍ഷത്തോളം അദ്ദേഹം ഒരു രാശിയില്‍ നില്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, അതേ രാശിയിലേക്ക് തിരികെ വരാന്‍ ശനി ഏകദേശം 30 വര്‍ഷമെടുക്കും. നിലവില്‍, ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിചിഹ്നമായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത് 2025 വരെ ഇവിടെ തുടരും. ഈ കാലയളവില്‍ ശനി ഉദിക്കുകയും നീങ്ങുകയും അസ്തമിക്കുകയുമൊക്കെ ചെയ്യും.
ശനിയുടെ ഗ്രഹചലനം ശശരാജയോഗം, കേന്ദ്ര ത്രികോണ രാജയോഗം തുടങ്ങി. ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷമാണ് ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം മാത്രമേ ഉണ്ടാകൂ. ഇവരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. കേന്ദ്ര ത്രികോണ യോഗത്തിന്റെ ശുഭഫലം ലഭിക്കുന്ന ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം വളരെയേറെ ഗുണം ചെയ്യും, കാരണം ഈ രാശിയുടെ ലഗ്നഭാവത്തില്‍ ശനി സ്ഥിതി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ കുംഭം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം പുതിയ വരുമാന മാര്‍ഗ്ഗങ്ങളും തുറക്കും. നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. ഇതോടൊപ്പം നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. നിങ്ങളുടെ ജോലികള്‍ വിലമതിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റവും ഉത്തരവാദിത്തങ്ങളും കൈവരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും കേന്ദ്ര ത്രികോണ രാജയോഗം വളരെ ഗുണം ചെയ്യും. ഈ സമയം നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. ഇതുമൂലം മുടങ്ങിപ്പോയ എല്ലാ ജോലികളും വീണ്ടും ചെയ്തുതുടങ്ങും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. അവിവാഹിതര്‍ക്ക് പുതിയ വിവാഹാലോചന വന്നേക്കാം. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും. ഇതോടൊപ്പം ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തിയിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം കൈവരിക്കാനാകും.
ഇടവം
ഇടവം രാശിയില്‍ പതിനൊന്നാം ഭാവത്തില്‍ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ഈ രാജയോഗത്തിന് പ്രത്യേക നേട്ടങ്ങള്‍ നേടാന്‍ കഴിയും. അപ്രതീക്ഷിതമായ വരുമാനമാര്‍ഗം ഉണ്ടാകും. നിങ്ങള്‍ സങ്കല്പ്പിക്കാന് പോലും സാധ്യതയില്ലാത്ത സ്ഥലത്ത് നിന്ന് ധനം വരും. ഈ സമയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും, നിങ്ങളുടെ പല ആഗ്രഹങ്ങളും ഇപ്പോള്‍ സഫലമാകും. അവിവാഹിതര്‍ക്ക് പുതിയ വിവാഹ ആലോചനകള്‍ വന്നേക്കാം. നിങ്ങളുടെ മുതിര്‍ന്നവരുടെ സഹായത്താല്‍ ഈ സമയം പല മേഖലകളിലും വിജയം കൈവരിക്കാന്‍ കഴിയും.
മിഥുനം
കേന്ദ്ര ത്രികോണ രാജയോഗം മിഥുന രാശിക്കാര്‍ക്ക് പ്രത്യേക ഫലങ്ങള്‍ നല്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും. വിവാഹിതനാണെങ്കില്, നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ഈ സമയം നിങ്ങള്‍ വിനോദത്തിനായി സമയം ചിലവഴിക്കും. യുവാക്കള്‍ക്ക് ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം നല്ല ജോലി ലഭിച്ചേക്കാം.
കേന്ദ്ര ത്രികോണ രാജയോഗം
ജ്യോതിഷ പ്രകാരം ജാതകത്തില്‍ കേന്ദ്ര ത്രികോണ യോഗത്തിന്റെ രൂപീകരണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ജീവിതത്തില്‍ പല മേഖലകളിലും നേട്ടങ്ങള്‍ നല്കുന്നു. കരിയറിലെ പുരോഗതിക്കൊപ്പം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. ഇതോടൊപ്പം അല്പം ഭാഗ്യവും നിങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
