Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഗ്രഹങ്ങളുടെ അധിപന്, ചൊവ്വയുടെ കേന്ദ്ര ത്രികോണ രാജയോഗം; ഭാഗ്യനേട്ടമുള്ള 3 രാശി
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള് കാലാകാലങ്ങളില് സംക്രമിക്കുകയും ശുഭകരമായ രാജയോഗങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇപ്പോള് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില് പ്രവേശിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില് കാണപ്പെടും. എന്നാല് ഈ രാജയോഗം മൂലം പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും ശക്തമായ സാധ്യതയുള്ള 3 രാശികളുണ്ട്. ആ ഭാഗ്യ രാശികള് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്ക്കിടകം
കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം കര്ക്കടക രാശിയിലുള്ള ആളുകള്ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ചൊവ്വ ഗ്രഹം നിങ്ങളുടെ സംക്രമ ജാതകത്തില് അഞ്ചാം ഭാവത്തില് ഇരിക്കുന്നു, കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുന്നു. അതിനാല്, ഈ സമയത്ത് നിങ്ങള് നിങ്ങളുടെ പ്രവര്ത്തനങ്ങള് നിങ്ങള് വിവേകപൂര്വ്വം ആസൂത്രണം ചെയ്യും. കൂടാതെ ഈ സമയത്ത് നിങ്ങള്ക്ക് ധാരാളം പുരോഗതിയും ലഭിക്കും. നിങ്ങളുടെ സഹോദരങ്ങളില് നിന്ന് പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും വീര്യവും വര്ദ്ധിക്കും.
ഈ സമയം നിങ്ങള്ക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഉണ്ടായേക്കാം. നിങ്ങളുടെ കരിയറില് നിങ്ങള്ക്ക് ആവശ്യമുള്ള മാറ്റങ്ങള് ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങള്ക്ക് പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. വ്യവസായികളുടെ വരുമാനം വര്ദ്ധിക്കും. ബിസിനസില് ലാഭം വര്ധിക്കും.
ചിങ്ങം
കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം ചൊവ്വ നിങ്ങളുടെ രാശിയില് നിന്ന് നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാല് ഈ സമയത്ത് നിങ്ങളുടെ ജോലിയില് നിങ്ങള്ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. ഈ സമയത്ത് നിങ്ങള്ക്ക് വസ്തുവകകള് സ്വന്തമാക്കാനാകും.
പൂര്വ്വിക സ്വത്തുക്കളില് നിന്നും നിങ്ങള്ക്ക് പ്രയോജനം ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങള് രാഷ്ട്രീയത്തില് പ്രവര്ത്തിക്കുന്നവരാണെങ്കില് നിങ്ങള്ക്ക് എന്തെങ്കിലും ഉന്നത പദവി ലഭിക്കും. മെഡിക്കല്, ഹോട്ടല് തുടങ്ങിയ ബിസിനസ്സ് ചെയ്യുന്നവരാണെങ്കില് അതില് നിന്ന് നിങ്ങള്ക്ക് പ്രയോജനം നേടാനാകും. ഈ സമയം നിങ്ങളുടെ ബിസിനസ് വര്ധിക്കും.
വൃശ്ചികം
കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്ക്ക് വളരെ ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില് നിന്ന് ലഗ്നഭാവത്തില് ചൊവ്വ നീങ്ങുന്നു. അതിനാല് ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്ദ്ധിക്കും. കൂടാതെ, വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ബിസിനസ് പ്ലാനുകളും പുനരാരംഭിക്കാന് കഴിയും. നിങ്ങള് ഈ സമയം ചില നല്ല വാര്ത്തകള് കേള്ക്കുകയും ഭൂമിയോ വാഹനമോ വാങ്ങാന് പദ്ധതിയിടുകയും ചെയ്യും. വിവാഹിതര്ക്ക് പങ്കാളിയില് നിന്ന് പിന്തുണ ലഭിക്കും. പല സ്രോതസ്സുകളില് നിന്നും പണം സമ്പാദിക്കുന്നതില് നിങ്ങള് വിജയിക്കും.
ജ്യോതിഷത്തിലെ ചൊവ്വ
ജ്യോതിഷത്തില് ചൊവ്വയ്ക്ക് വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. വൈദിക ജ്യോതിഷമനുസരിച്ച് ചൊവ്വയെ ശക്തി, ആരോഗ്യം, ധീരത, മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. ചൊവ്വ ഗ്രഹം ഒരു വ്യക്തിക്ക് ശുഭവും അശുഭവുമായ ഫലങ്ങള് നല്കുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപന് ചൊവ്വയാണ്. ആരുടെ ജാതകത്തിലാണോ ചൊവ്വ ശുഭ സ്വാധീനത്തില് തുടരുന്നത് ആ വ്യക്തിക്ക് നേട്ടങ്ങള് ലഭിക്കുന്നു, എന്നാല് ആരുടെ ജാതകത്തിലാണോ ചൊവ്വ അശുഭ സ്വാധീനത്തിലുള്ളത് അവര്ക്ക് ജീവിതത്തില് ബുദ്ധിമുട്ടുകള് നേരിടേണ്ടിവരും.
ജ്യോതിഷപ്രകാരം ചൊവ്വാദോഷമുള്ള വ്യക്തിക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടി വരും. ദാമ്പത്യത്തിലും മറ്റും പ്രശ്നങ്ങള് നേരിടേണ്ടിവരും. ജാതകത്തില് ചൊവ്വ അശുഭസ്ഥാനത്ത് നില്ക്കുന്നയാള് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുകയും ആചാരപ്രകാരം ഹനുമാനെ ആരാധിക്കുകയും വേണം. ചൊവ്വാഴ്ച നെയ്യ് വിളക്ക് കത്തിച്ച് സുന്ദരകാണ്ഡം വായിക്കണം. പവിഴ രത്നം ധരിക്കുന്നത് ഗുണം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
