Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സമ്പത്തും ധനനേട്ടവും പുറകേവരും; കേന്ദ്ര ത്രികോണ രാജയോഗം തലവര മാറ്റുന്ന 3 രാശി
ജ്യോതിഷപ്രകാരം 2024ല് ഗ്രഹസഞ്ചാരം മൂലം നിരവധി ഐശ്വര്യങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. കര്മ്മദാതാവായ ശനി 2024ല് തന്റെ മൂലത്രികോണ രാശിയായ കുംഭത്തില് സഞ്ചരിക്കും. ഇതുകാരണം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗം എല്ലാ രാശികളെയും ബാധിക്കും. എന്നാല് ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും ശക്തമായ സാധ്യതയുള്ള മൂന്ന് രാശികളുണ്ട്. ഈ രാശിക്കാര്ക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. കേന്ദ്ര ത്രികോണ രാജയോഗം ഭാഗ്യം സമ്മാനിക്കുന്ന രാശികള് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
കേന്ദ്ര ത്രികോണ രാജയോഗം നിങ്ങള്ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന് പോകുന്നത്. അതിനാല് ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസത്തില് വലിയ വര്ദ്ധനവ് ഉണ്ടാകും. കൂടാതെ, ശനിദേവന്റെ അനുഗ്രഹത്താല് നിങ്ങളുടെ എല്ലാ ജോലികളും പൂര്ത്തിയാകും. ഈ കാലയളവില് ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
നിങ്ങള്ക്ക് ലാഭത്തിനും പുരോഗതിക്കും ധാരാളം നല്ല അവസരങ്ങള് ലഭിക്കും. ഈ കാലയളവില് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ഈ സമയത്ത്, വിവാഹിതര്ക്ക് അവരുടെ പങ്കാളിയില് നിന്ന് പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതര്ക്ക് ചില പുതിയ ബന്ധങ്ങളും വന്നേക്കാം.
ചിങ്ങം
കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില് നിന്ന് ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന് പോകുന്നത്. അതിനാല് നിങ്ങളുടെ ദൈനംദിന വരുമാനം ഈ സമയത്ത് വര്ദ്ധിക്കും. കൂടാതെ നിങ്ങളുടെ കരിയറില് ഒന്നിനുപുറകെ ഒന്നായി നിങ്ങള്ക്ക് വിജയം ലഭിക്കും. ഈ കാലയളവില് നിങ്ങളുടെ സ്വഭാവം വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ സ്നേഹം വര്ധിക്കും. പങ്കാളിത്ത ജോലിയില് നിങ്ങള്ക്ക് നല്ല നേട്ടങ്ങള് ലഭിക്കും. ജോലി ചെയ്യുന്നവര്ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.
വൃശ്ചികം
കേന്ദ്ര ത്രികോണ രാജയോഗം നിങ്ങള്ക്ക് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന് പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ സുഖം നിങ്ങള്ക്ക് ലഭിക്കും. നിങ്ങള്ക്ക് വീടുകളും സ്ഥലങ്ങളും വാങ്ങാം. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. പുരോഗതിയുടെ വാതിലുകള് നിങ്ങള്ക്കായി തുറക്കും. റിയല് എസ്റ്റേറ്റ്, പ്രോപ്പര്ട്ടി, മെഡിക്കല്, മരുന്നുകള് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്ക്ക് ഈ സമയം മികച്ചതാണെന്ന് തെളിയും. തൊഴില് ചെയ്യുന്നവര്ക്ക് മാര്ച്ചിന് ശേഷം സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില് ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില് ഉയര്ന്നതും മേടരാശിയില് താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില് നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന് രണ്ടര വര്ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്ഷം നീണ്ടുനില്ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്. ശനി ദോഷം ചെയ്യുന്നവരുടെ മേല് ദുര് ദൃഷ്ടി പതിക്കുമ്പോള് സത്കര്മങ്ങള് ചെയ്യുന്നവര്ക്ക് ശുഭഫലങ്ങള് പ്രദാനം ചെയ്യുന്നു.
ശനിയുടെ ദൂഷ്യവശാല് ഒരു വ്യക്തിയുടെ ജീവിതത്തില് എല്ലാത്തരം പ്രശ്നങ്ങളും വരാന് തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില് ശനി ഉയര്ന്ന സ്ഥാനത്താണെങ്കില്, അത് അവനെ ഒരു ദരിദ്രനില് നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില് ശനി ലഗ്നഭാവത്തില് ആണെങ്കില് അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
