Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ
Kemadruma Yoga : കേമദ്രുമയോഗം എന്ന ദാരിദ്ര്യയോഗം; ദാരിദ്ര്യദു:ഖം ഇവരെ വിട്ടുമാറില്ല
കേമ ദ്രുമ യോഗം എന്ന് പറയുന്നത് ദാരിദ്ര്യ ദു:ഖങ്ങള്‍ അനുഭവിക്കുന്നതിനുള്ള യോഗമാണ്. ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി ലഭിക്കുകയില്ല. പല വിധത്തിലുള്ള ദു:ഖങ്ങള്‍ ഇവരെ പല കോണുകളില്‍ നിന്നും തേടിയെത്തും. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന ദോഷങ്ങളില്‍ ഒന്നാണ് കേമദ്രുമ യോഗം എന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. പലപ്പോഴും നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള ദോഷങ്ങളാണ് കേമദ്രുമ യോഗം കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ആര്‍ക്കാണോ കേമദ്രുമ യോഗം ഉള്ളത് അവരുടെ മാതാവ്, മനസ്സുഖം, ബുദ്ധി, സമ്പത്ത് എന്നിവയെ എല്ലാം ദോഷം ബാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജാതകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. ജാതക ദോഷം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. അതിലുപരി അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. അല്ലെങ്കില്‍ അത് ഏതൊക്കെ തരത്തില്‍ ദാരിദ്യവും കഷ്ടപ്പാടും വരുത്തി വെക്കും എന്നുള്ളത് മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കാം. ജീവിതത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങളേക്കാള്‍ നിങ്ങളുടെ ജാതകത്തിലെ ദോഷങ്ങള്‍ ആണ് ആദ്യം തിരിച്ചറിയേണ്ടത്.

പൂര്‍ണ പരിഹാരം സാധ്യമല്ല
കേമദ്രുമ യോഗത്തിന് ഒരിക്കലും പൂര്‍ണ പരിഹാരം സാധ്യമല്ല എന്നുള്ളതാണ് സത്യം. എന്നാല്‍ നാം ചെയ്യുന്ന പരിഹാരങ്ങളിലൂടെ അതിന്റെ തീവ്രത കുറക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇത്തരം പരിഹാരങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. എന്നാല്‍ ജാതകത്തില്‍ എങ്ങനെയാണ് ഇത്തരം യോഗത്തെ കണ്ടെത്തുക എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ജാതകം നോക്കിയാല്‍ ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് നമുക്ക് ഇത്തരം ദോഷയോഗങ്ങള്‍ ജാതകത്തില്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ജാതകത്തില്‍ ദോഷയോഗം
ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും മറ്റൊരു ഗ്രഹവും നില്‍ക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അവര്‍ക്ക് കേമദ്രുമയോഗം ഉണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ചന്ദ്രന്റെ ഇരുവശത്തും ഗ്രഹങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെങ്കില്‍ ചന്ദ്രന്റെ 1,4,7,10 എന്നീ രാശികളില് സൂര്യന് ഒഴിച്ചുള്ള മറ്റേതെങ്കിലും ഗ്രഹം ഉണ്ടെങ്കില്‍ ഇവരെ കേമദ്രുമ യോഗം ബാധിക്കുകയില്ല.

കേമദ്രുമ യോഗം ബാധിക്കുന്നത്
പ്രധാനമായും മാനസികമായ അവസ്ഥയെയാണ് ഈ യോഗം ബാധിക്കുന്നത്. ജ്യോതിഷ പ്രകാരമുള്ള ദോഷങ്ങളില്‍ വളരെയധികം ശക്തി കൂടിയ ഒന്നാണ് കേമദ്രുമ യോഗം. എന്നാല്‍ ദോഷത്തോടൊപ്പം തന്നെ ഒരു വ്യക്തിയില്‍ ഗുണപ്രദമായ കാര്യങ്ങള്‍ക്കും പലപ്പോഴും കേമദ്രുമ യോഗം സഹായിക്കുന്നുണ്ട്. കേമദ്രുമ യോഗത്തിന്റെ അവസ്ഥ പലപ്പോഴും മനസ്സിനെയാണ് ആദ്യം ബാധിക്കുന്നത്. ഈ ദോഷമുള്ള വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന് ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരിക്കും നിലനില്‍ക്കുന്നത്. മറ്റ് ഗ്രഹങ്ങളോടെ ചേരാതെ നില്ക്കുന്ന ഈ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം.

മാനസിക തളര്‍ച്ച
മാനസികമായി അനുഭവിക്കുന്ന തളര്‍ച്ചയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. മാനസിക ബലം വര്‍ദ്ധിപ്പിക്കുന്നതിന് ആണ് ഈ ദോഷസമയത്ത് നമ്മള് പ്രാധാന്യംനല്‍കേണ്ടത്. മനോബലത്തിനായി നല്ല ചിന്തകളും പോസിറ്റീവ് ഫലമുള്ള ചിന്തകളും ആണ് വേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. മനസ്സിന് നല്ല ഊര്‍ജ്ജവും ആനന്ദവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ നോക്കുക. ഇതിന് വേണ്ടി പ്രാര്‍ത്ഥന പോലുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. ഇതെല്ലാം മനസ്സിന് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നുണ്ട്.

പൂര്‍വ്വജന്മവും യോഗങ്ങളും
പൂര്‍വ്വ ജന്മവുമായി ബന്ധപ്പെട്ടാണ് പല യോഗങ്ങളും നമ്മുടെ ജാതകത്തില്‍ ഉണ്ടാവുന്നത്. ഇതാണ് നമ്മുടെ വിശ്വാസം. ഒരു വ്യക്തിയുടെ പൂര്‍വ്വ ജന്മത്തില് ഉണ്ടാവുന്ന കര്‍മ്മഫലങ്ങളാണ് പലപ്പോഴും ഈ ജന്മത്തില് നിങ്ങള്‍ക്ക് ഗുണദോഷം നല്കുന്ന ഫലങ്ങളായി മാറുന്നത്. ഇതാണ് ജ്യോതിഷത്തിലെ തത്വം. അതുകൊണ്ട് തന്നെ പാപം ചെയ്ത കര്‍മ്മത്തിന്റെ ഫലം ഈ ജന്മത്തില് അനുഭവിക്കുകയാണ് കേമദ്രുമ യോഗത്തിലൂടെ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ പുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം.

രാജകുടുംബത്തില്‍ ജനിച്ചവരെങ്കില്‍ പോലും
രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ പോലും കേമദ്രുമ യോഗം നിങ്ങളുടെ ജാതകത്തിലെങ്കില്‍ രാജകുടുംബത്തില്‍ ജനിച്ചവരെങ്കില്‍ പോലും ദരിദ്രജീവിതം നയിക്കുന്നതിനാണ് ഇവര്‍ക്ക് യോഗം. മാത്രമല്ല ഉത്തമയായ ഭാര്യ, കുട്ടികള്‍ എന്നിവയൊന്നും ഇത്തരം ജാതകക്കാരന് വാഴുകയില്ല. ജീവിതത്തില്‍ എപ്പോഴും പ്രശ്നങ്ങളും വെല്ലുവിളികളും ആണ് ഇവര്‍ നേരിടേണ്ടി വരുന്നത്. പലപ്പോഴും നീചപ്രവൃത്തികളില്‍ അറിയാതെ പോലും ഇവര്‍ ഭാഗമാവുന്നു. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
നിങ്ങളുടെ ജാതകത്തില്‍ കേമദ്രുമയോഗം ഉണ്ടെങ്കില്‍ ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി, എന്നീ കാര്യങ്ങളില്‍ ഒരു കാരണവശാലും ഏര്‍പ്പെടരുത്. ഇത് പലപ്പോഴും നിങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ ദോഷവശങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല ഇവര്‍ എപ്പോഴും ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. ഇവര്‍ പലപ്പോഴും വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. കുടുംബം, സുഹൃത്തുക്കള്‍ എന്നിവയെ എല്ലാം അകറ്റി നിര്‍ത്തിയാണ് ഇവര്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്.

പരിഹാരങ്ങള്‍ ഇങ്ങനെ
കേമദ്രുമ യോഗം ഉള്ളവര്‍ ദോഷപരിഹാരങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കണം. അതിന് വേണ്ടി ഉപവാസം എടുക്കുന്നത് നല്ലതാണ്. പൗര്‍ണമിയും തിങ്കളാഴ്ചയും ചേര്‍ന്ന് വരുന്ന ദിവസമാണ് ഉപവാസം അനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമം. ഇത് നിങ്ങളുടെ ദോഷത്തിന് കാഠിന്യം കുറക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ ശ്രേഷ്ഠഫലങ്ങളും കൊണ്ട് വരുന്നു. ഇതോടൊപ്പം ഭദ്രകാളി ഭജനം നടത്തുന്നതും നല്ലതാണ്. അമാവാസി നാളില്‍ കാളി പൂജ നടത്തുന്നതും കാളിഭജനം നടത്തുന്നതും കേമദ്രുമ ദോഷത്തിന് പരിഹാരം നല്കുന്നു. മാത്രമല്ല ജീവിതത്തില്‍ ദോഷത്തിന്റെ കാഠിന്യം വളരെയധികം കുറഞ്ഞ് കിട്ടുന്നു.

പഞ്ചാക്ഷരി മന്ത്രം
പഞ്ചാക്ഷരി മന്ത്രം ജപിച്ച് ശിവനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ദിവസവും രുദ്രാക്ഷമെടുത്ത് നൂറ്റി എട്ട് തവണ ഓം നമശിവായ എന്ന മന്ത്രം ഉരുക്കഴിക്കുക. മാത്രമല്ല ശിവനേയും പാര്‍വ്വതിയേയും ആരാധിക്കുകയും ചെയ്യുക. കൂടാതെ എല്ലാ ദിവസവും അമ്മയുടെ അനുഗ്രഹം വാങ്ങിക്കുന്നതിന് ശ്രദ്ധിക്കുക. അത് നിങ്ങളുടെ ദോഷത്തിന്റെ കാഠിന്യം കുറക്കുകയും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications











